Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

15 മിനിറ്റിനിടെ രണ്ട് അതിവേഗ അർദ്ധസെഞ്ചറി, ശ്രീലങ്കയെ തകര്‍ത്ത് ന്യൂസിലന്‍ഡിന് ജയം, പരമ്പര

ഓക്ലന്‍ഡ്: ട്വന്റി20യില്‍ തങ്ങള്‍ ഒരു സംഭവമാണെന്ന് ഒരിക്കല്‍ കൂടി ന്യൂസിലന്‍ഡ് തെളിയിച്ചിരിക്കുന്നു. അതിവേഗ അര്‍ദ്ധസെഞ്ചറി എന്ന ലോകറെക്കോര്‍ഡ് കുറിച്ചാണ് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തെ കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ ആഘോഷമാക്കിയത്. പരമ്പരയിലെ രണ്ടാം ട്വന്റി20യില്‍ ന്യൂസിലന്‍ഡിന് 9 വിക്കറ്റിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്.

ന്യൂസിലന്‍ഡ് താരത്തിന്റെ അതിവേഗ അര്‍ധസെഞ്ചറി എന്ന റെക്കോര്‍ഡ് മാര്‍ട്ടില്‍ ഗുപ്റ്റില്‍ സൃഷ്ടിച്ച് 15 മിനിറ്റിനുള്ളില്‍ അത് പൊളിച്ചെഴുതി മണ്‍റേ ചരിത്രം കുറിച്ചു.

New Zealand beats Sri Lanka

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എയ്ഞ്ചലോ മാത്യൂസിന്റെ അര്‍ദ്ധസെഞ്ച്വറിയുടെ ബലത്തില്‍ (81) 20 ഓവറില്‍ എട്ട് വിക്കറ്റിന് 142 റണ്‍സ് എടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് വെടിക്കെട്ട് പ്രകടനത്തിലൂടെ ലങ്കയെ നാണം കെടുത്തി. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ എട്ടിന് 142, ന്യൂസിലന്‍ഡ് 10 ഓവറില്‍ ഒന്നിന് 147.

ഓപ്പണറായി ഇറങ്ങി വെടിക്കെട്ടിന് തുടക്കമിട്ടത് ഗുപ്റ്റില്‍ ആയിരുന്നു. 19 പന്തിലാണ് ഗുപ്റ്റില്‍ അര്‍ദ്ധസെഞ്ച്വറി തികച്ചത്. എന്നാല്‍ 15 മിനിറ്റിന് ശേഷം മണ്‍റേ 14 പന്തില്‍ അര്‍ദ്ധസെഞ്ച്വറി തികച്ച് ഗുപ്റ്റിലിന്റെ റെക്കോര്‍ഡ് പഴങ്കതയാക്കുകയായിരുന്നു.

ഗുപ്റ്റില്‍ 25 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സറും സഹിതം 63 റണ്‍സെടുത്തു. മണ്‍റേ 14 പന്തില്‍ ഒരു ഫോറും ഏഴ് സിക്‌സറും ഉള്‍പ്പെടെ 50 റണ്‍സെടുത്തു. കേവലം 10 ഓവറിലാണ് കിവീസ് ലക്ഷ്യത്തിലെത്തി എന്നത് ബാറ്റിങ്ങിലെ വിസ്‌പോടനത്തെ കാണിക്കുന്നുണ്ട്.

12 പന്തില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ യുവരാജ് സിങിന്റെ ലോകറെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിഞ്ഞില്ല എന്നത് മാത്രമാണ് മുണ്‍റേയുടെ നിരാശ. 'എല്ലാം പെട്ടന്നായിരുന്നു, എത്ര പന്താണ് നേരിട്ടതെന്ന് തനിക്ക് തന്നെ ബോധ്യമുണ്ടായിരുന്നില്ല' എന്ന് മത്സരശേഷം മണ്‍റോ പറഞ്ഞു.

മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പര 2-0ത്തിന് ന്യൂസിലന്‍ഡ് സ്വന്തമാക്കുകയും ചെയ്തു.

Story first published: Monday, January 11, 2016, 11:04 [IST]
Other articles published on Jan 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+