Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അത് തികച്ചും സവിശേഷമായതാണ്', വിരാട് കോലിയുമായുള്ള സൗഹൃദത്തെക്കുറിച്ച് കെയ്ന്‍ വില്യംസണ്‍

വെല്ലിങ്ടണ്‍: ആധുനിക ക്രിക്കറ്റില്‍ ഹേറ്റേഴ്‌സില്ലാത്ത താരങ്ങളിലൊരാളാണ് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. 'ജെന്റില്‍മാന്‍സ് ഗെയിം' എന്ന ക്രിക്കറ്റിന്റെ വിശേഷണത്തോട് നീതി പുലര്‍ത്തുന്ന താരം. ഏത് പ്രതിസന്ധികളെയും ചെറു പുഞ്ചിരിയോടെ നേരിടുന്ന കെയ്ന്‍ വില്യംസണെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. 2019ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് നിര്‍ഭാഗ്യംകൊണ്ട് തോറ്റപ്പോഴും ചെറു പുഞ്ചരിയോടെ പരാജയത്തെ നേരിട്ടതാണ് അദ്ദേഹത്തിന്റെ കൈകളിലേക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം എത്തിച്ചത്.

ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ന്യൂസീലന്‍ഡ് കിരീടം നേടുമ്പോള്‍ അര്‍ധ സെഞ്ച്വറിയോടെ വില്യംസണ്‍ ക്രീസിലുണ്ടായിരുന്നു. മത്സരത്തിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി വില്യംസണെ ചേര്‍ന്ന് നിര്‍ത്തി ആശ്ലേഷിച്ചാണ് തന്റെ അഭിനന്ദനം അറിയിച്ചത്. അണ്ടര്‍ 19 ലോകകപ്പ് മുതലുള്ള സുഹൃത് ബന്ധമാണ് ഇന്നും നിലനില്‍ക്കുന്നത്. ഇരുവരും തമ്മിലുള്ള സുഹൃത് ബന്ധത്തെക്കുറിച്ച് കെയ്ന്‍ വില്യംസണ്‍ തന്നെ ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

അല്‍പ്പം സവിശേഷമായതാണ് കോലിയുമായുള്ള സൗഹൃദമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'വിരാടും ഞാനും തമ്മില്‍ ഏറെ നാളുകളായി അറിയാവുന്നവരാണ്.ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. വര്‍ഷങ്ങളായി നിരവധി ആളുകളെ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പരസ്പരം താല്‍പര്യമുള്ള കാര്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെക്കുന്നത് വളരെ സവിശേഷമായ കാര്യമാണ്. ഞങ്ങളത് ചെയ്യാറുണ്ട്'-വില്യംസണ്‍ പറഞ്ഞു.

virat-kane

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കെയ്ന്‍ വില്യംസണെ സംബന്ധിച്ചും ന്യൂസീലന്‍ഡിനെ സംബന്ധിച്ചും അത്രമാത്രം പ്രധാനപ്പെട്ടതാണ്. വില്യംസണിന്റെ നായകനെന്ന നിലയിലെ ആദ്യ ഐസിസി കിരീടമാണിത്. 2000ന് ശേഷം ന്യൂസീലന്‍ഡ് നേടുന്ന ആദ്യ ഐസിസി കിരീടമാണിത്. 2019ലെ ഏകദിന ലോകകപ്പ് നിര്‍ഭാഗ്യവശാല്‍ കൈവിട്ടുപോയതിന്റെ സങ്കടം മറക്കാനായി ലഭിച്ച കിരീടമായും ഇതിനെ വിശേഷിപ്പിക്കാം.

'കിരീടം നേടിയ ശേഷം അമിത ആഹ്ലാദം വേണ്ടെന്ന് ഞാന്‍ താരങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അവരത് ഉള്‍ക്കൊണ്ടില്ല. കാരണം ഇതിന് മുമ്പ് കൈകലത്ത് നഷ്ടപ്പെട്ട പല കിരീടങ്ങളുടെയും ഭാഗമായവര്‍ ഇക്കൂടെ ഉണ്ടായിരുന്നു. അതിനാല്‍ത്തന്നെ നന്നായി തന്നെ അവര്‍ കിരീട നേട്ടം ആഘോഷിച്ചു'-വില്യംസണ്‍ കൂട്ടിച്ചേര്‍ത്തു.

മഴ മൂലം രണ്ട് ദിവസം മുടങ്ങിപ്പോയിട്ടും ഇന്ത്യയെ പരാജയപ്പെടുത്താന്‍ ന്യൂസീലന്‍ഡിന് സാധിച്ചു. നിലവിലെ ഫാബുലസ് ഫോറില്‍ ഉള്‍പ്പെട്ട കെയ്ന്‍ വില്യംസണ്‍ ക്യാപ്റ്റനെന്ന നിലയിലും മികച്ച റെക്കോഡുകള്‍ സ്വന്തം പേരിലുള്ള താരമാണ്.

Story first published: Tuesday, June 29, 2021, 15:40 [IST]
Other articles published on Jun 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+