കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ ആസ്തി എത്ര? വാര്‍ഷിക വരുമാനം, ശമ്പളം എല്ലാം അറിയാം

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഫാബുലസ് ഫോര്‍ വിശേഷണത്തില്‍ ഉള്‍പ്പെടുന്ന താരമാണ്. 2019ലെ ഏകദിന ലോകകപ്പില്‍ ന്യൂസീലന്‍ഡിനെ ഫൈനലിലെത്തിക്കുകയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിരീടം നേടിക്കൊടുക്കുകയും ചെയ്ത കെയ്ന്‍ വില്യംസണ്‍ വലിയ ആരാധക പിന്തുണയുമുള്ള താരവുമാണ്. വില്യംസണിന്റെ വാര്‍ഷിക വരുമാനം എത്രയാണ്?പ്രതിവര്‍ഷ ശമ്പളം എത്ര? എല്ലാ കണക്കുകളും പരിശോധിക്കാം.

വാര്‍ഷിക വരുമാനം

വാര്‍ഷിക വരുമാനം

പരസ്യ ചിത്രങ്ങളിലോ മറ്റ് ബിസിനസുകളിലോ വലിയ സജീവമല്ലാത്ത താരമാണ് കെയ്ന്‍ വില്യംസണ്‍. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ പ്രതിവര്‍ഷ വരുമാനം ഏകദേശം 3.19 കോടി രൂപയാണ്. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നുള്ള പണമാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാനം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനാണ് വില്യംസണ്‍. മൂന്ന് കോടിയാണ് ഓരോ സീസണിലും വില്യംസണ് ഹൈദരാബാദ് നല്‍കുന്നത്. ഐപിഎല്ലിലല്ലാതെ മറ്റ് ഫ്രാഞ്ചൈസി ക്രിക്കറ്റിലൊന്നും വില്യംസണ്‍ വലിയ സജീവമല്ല.

പരസ്യ ചിത്രങ്ങളില്‍ നിന്നുള്ള വരുമാനം

പരസ്യ ചിത്രങ്ങളില്‍ നിന്നുള്ള വരുമാനം

വലിയ സജീവമല്ലെങ്കിലും ചില പരസ്യ ചിത്രങ്ങളുടെ ഭാഗമാണ് കെയ്ന്‍ വില്യംസണ്‍. ഇതിലൂടെ പ്രതിവര്‍ഷം ഏകദേശം 2.5 കോടി രൂപ വില്യംസണ് ലഭിക്കാറുണ്ട്. വിരാട് കോലി,എംഎസ് ധോണി തുടങ്ങിയ മറ്റ് പ്രമുഖ താരങ്ങളുടെ പരസ്യവരുമാനവുമായി താരതമ്യം ചെയ്യവെ വില്യംസണിന്റെ പരസ്യവരുമാനം കുറവാണ്. റോയല്‍ സ്റ്റാഗ്,പവറേഡ്,റോക്കിറ്റ്,ആസിക്‌സ്,ശ്രീഗ്രാം എന്നിവയാണ് വില്യംസണ്‍ ബ്രാന്റ് അംബാസിഡറായ പ്രധാന ബ്രാന്റുകള്‍.

IND vs SL: പൃഥ്വിയും സൂര്യകുമാറും ഇംഗ്ലണ്ടിലേക്ക് പോകുമോ? വ്യക്തമാക്കി ശിഖര്‍ ധവാന്‍

വാഹനങ്ങളുടെ ശേഖരം

വാഹനങ്ങളുടെ ശേഖരം

ടൗറന്‍ഗയിലാണ് വില്യംസണും കുടുംബവും താമസിക്കുന്ന വീടുള്ളത്. ന്യൂസീലന്‍ഡില്‍ നിരവധി വീടുകളും സ്ഥലങ്ങളും വില്യംസണ്‍ വാങ്ങിയിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹന പ്രിയനായ വില്യംസണിന്റെ കൈവശം ആഡംഭര വാഹനങ്ങളുടെ വലിയ മോശമല്ലാത്ത ശേഖരമുണ്ട്. ഔഡി Q7,വെന്യൂ തുടങ്ങിയവയൊക്കെയാണ് അദ്ദേഹത്തിന്റെ കൈവശമുള്ള പ്രധാന വാഹനങ്ങള്‍. ബൈക്കുകളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്.

T20 World Cup: ഇന്ത്യയുടെ വജ്രായുധം കോലിയോ രോഹിതോ? ആരാണ് കൂടുതല്‍ കേമന്‍, കണക്കുകള്‍ ഇതാ

ആകെ ആസ്തി

ആകെ ആസ്തി

30ാം വയസിനുള്ളിലെ വില്യംസണിന്റെ ആസ്തി പരിശോധിച്ചാല്‍ അത് 70 കോടിക്ക് മുകളിലാണ്. വളരെ ബ്രാന്റ് വാല്യുവുള്ള താരമാണ് വില്യംസണ്‍. വരാനിരിക്കുന്ന ഐപിഎല്‍ താരലേലത്തില്‍ കോടികള്‍ നേടാന്‍ സാധ്യതയുള്ള താരം കൂടിയാണ് അദ്ദേഹം. ടി20 ലോകകപ്പിലും കിവീസിനെ കിരീടത്തിലെത്തിക്കാന്‍ സാധിച്ചാല്‍ വരുമാനത്തില്‍ വലിയ കുതിച്ചുചാട്ടം നടത്താന്‍ വില്യംസണിന് സാധിക്കും.


ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 8 - October 20 2021, 07:30 PM
ശ്രീലങ്ക
അയർലൻഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, July 25, 2021, 12:05 [IST]
Other articles published on Jul 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X