'ഇവര്‍ക്ക് ഹേറ്റേഴ്‌സില്ല', ലോക ക്രിക്കറ്റിലെ ആരാധകരുടെ പ്രിയങ്കരരായ അഞ്ച് താരങ്ങളിതാ
മുംബൈ: എല്ലാവര്‍ക്കും ഇഷ്ടപ്പെടുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കായിക മത്സരങ്ങളിലേക്ക് വരുമ്പോള്‍ ഇത് കൂടുതല്‍ കടുപ്പമാവും. കളത്തിനകത്തും പുറത്തും പക്വതയോടെ വികാരങ്ങളെ നിയന്ത്രിക്കുകയെന്നത് താരങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. പല സാഹചര്യങ്ങളിലും താരങ്ങള്‍ക്ക് നിയന്ത്രണം വിട്ടുപോകാറുണ്ട്. ഇതെല്ലാം വലിയ വിമര്‍ശനങ്ങളിലേക്കും താരങ്ങള്‍ക്ക് ഹേറ്റേഴ്‌സുണ്ടാവാനും കാരണമാകാറുണ്ട്. എന്നാല്‍ ലോക ക്രിക്കറ്റില്‍ ഹേറ്റേഴ്‌സില്ലാത്ത താരങ്ങളുണ്ടോ? ഈ അഞ്ച് പേര്‍ക്ക് ഇല്ലെന്ന് തന്നെ പറയാം.

കെയ്ന്‍ വില്യംസണ്‍
ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഹേറ്റേഴ്‌സില്ലാത്ത താരങ്ങളിലൊരാളാണ്. കളത്തില്‍ എപ്പോഴും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന വില്യംസണ്‍ ഒരു തവണ പോലും നിയന്ത്രണം വിട്ട് പെരുമാറുന്നത് ആരാധകര്‍ കണ്ടിട്ടില്ല. 2019ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ വിവാദമായി ബൈ റണ്‍ സംഭവം ഉണ്ടായപ്പോള്‍ പോലും വളരെ സൗമ്യതയോടെയാണ് അദ്ദേഹം കാര്യങ്ങളെ കൈകാര്യം ചെയ്തത്. ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോറെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വില്യംസണ്‍.

ക്രിസ് ഗെയ്ല്‍
യൂനിവേഴ്‌സല്‍ ബോസെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന ക്രിസ് ഗെയ്ല്‍ എപ്പോഴും മൈതാനത്ത് ആവേശം നിറയ്ക്കുന്ന താരമാണ്. തല്ലിത്തകര്‍ത്ത് കളിക്കുന്ന ബാറ്റ്‌സ്മാനെന്ന നിലയില്‍ വലിയ ആരാധക പിന്തുണ ഗെയ്‌ലിനുണ്ട്. അതോടൊപ്പം കളത്തില്‍ നൃത്തം ചെയ്ത് എപ്പോഴും ഉന്മേഷത്തോടെ കാണപ്പെടുന്ന ഗെയ്‌ലിന്റെ വ്യക്തിത്വത്തിനും വലിയ ആരാധ പിന്തുണയുണ്ട്. പ്രായത്തിന് തോറ്റ് കൊടുക്കാത്ത പോരാളിയായി ഇപ്പോഴും അദ്ദേഹം ക്രിക്കറ്റില്‍ സജീവമാണ്.

എബി ഡിവില്ലിയേഴ്‌സ്
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് ഹേറ്റേഴ്‌സില്ലാത്ത താരമാണെന്ന്് പറയാം. ലോക ക്രിക്കറ്റില്‍ വലിയ ആരാധക പിന്തുണ എബിഡിക്കുണ്ട്. മിസ്റ്റര്‍ 360 ഡിഗ്രിയെന്ന് ആരാധകര്‍ വിശേഷിക്കുന്ന ഡിവില്ലിയേഴ്‌സ് ഇപ്പോഴും കളത്തില്‍ സജീവമാണ്. 2015ലെ ഏകദിന ലോകകപ്പില്‍ തോറ്റ് പുറത്തായതിന് പിന്നാലെ എബിഡി കരഞ്ഞത് ആരാധകര്‍ക്ക് വലിയ സങ്കടമുണ്ടാക്കിയ കാര്യമായിരുന്നു.

ആദം ഗില്‍ക്രിസ്റ്റ്
മുന്‍ ഓസ്‌ട്രേലിയന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ആദം ഗില്‍ക്രിസ്റ്റ് ഇത്തരത്തില്‍ വിരോധികളില്ലാത്ത താരമാണ്. കളത്തിലെ മാന്യമായ പെരുമാറ്റത്തോടൊപ്പം ഇതിഹാസ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ആരാധകരുടെ ഇഷ്ടതാരം കൂടിയായിരുന്നു അദ്ദേഹം. ടീമിനുള്ളില്‍ ഷെയ്ന്‍ വോണുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെങ്കിലും ഏവരുടെയും പ്രിയപ്പെട്ട താരങ്ങളിലൊരാളായിരുന്നു ഗില്‍ക്രിസ്റ്റ്.

ആശിഷ് നെഹ്‌റ
ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റയും ഹേറ്റേഴ്‌സില്ലാത്ത താരമായിരുന്നു. സ്ലഡ്ജിങ് വീരന്മാര്‍ നിറഞ്ഞുനിന്നിരുന്ന കാലത്ത് ഇന്ത്യക്കായി കളിച്ചിരുന്ന നെഹ്‌റ ഒരു തവണപോലും നിയന്ത്രണം വിട്ട് പെരുമാറിയിട്ടില്ല. വിക്കറ്റ് നേട്ടങ്ങളില്‍ അമിത ആവേശത്തോടെ ബാറ്റ്‌സ്മാനെ പ്രകോപിപ്പിക്കാനും നെഹ്‌റ ശ്രമിക്കാറില്ല. ഇതെല്ലാം നെഹ്‌റയെ പേസ് ബൗളര്‍മാര്‍ക്കിടയിലെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications