
വാര്‍ത്താസമ്മേളനത്തില്‍ വിരമിക്കല്‍ തീരുമാനം
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര വിജയിച്ചശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മക്കല്ലം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റിനുശേഷം വിരമിക്കാനാണ് പദ്ദതി ഇട്ടിരുന്നത്. എന്നാല്‍ അതിനിടെ ട്വന്റി20 ലോകകപ്പ് വന്നതോടെയാണ് പ്രഖ്യാപനം നേരത്തെയാക്കിയതെന്ന് മക്കല്ലം പറഞ്ഞു.

അരങ്ങേറ്റം
2002ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഏകദിനത്തില്‍ മക്കല്ലെത്തിന്റെ അരങ്ങേറ്റം. രണ്ട് വര്‍ഷം കഴിഞ്ഞ് ഹാമില്‍ട്ടണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റിലും അരങ്ങേറി.

റെക്കോര്‍ഡുകളുടെ തോഴന്‍
254 ഏകദിനമത്സരങ്ങളില്‍ നിന്ന് 5909 റണ്‍സ് മക്കല്ലം സ്‌കോര്‍ ചെയ്തിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരെ 135 പന്തില്‍ 166 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 99 ടെസ്റ്റില്‍ നിന്ന് 11 സെഞ്ച്വറിയടക്കം 6237 റണ്‍സും മക്കല്ലം നേടിയിട്ടുണ്ട്. ഒരു ത്രിപ്പിള്‍ സെഞ്ച്വറിയും മൂന്ന് ഡബിള്‍ സെഞ്ച്വറിയും മക്കല്ലത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

കീപ്പങ്ങിലും മികവ് തുടര്‍ന്നു
അരങ്ങേറ്റം കീപ്പറായി ആയിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി കീപ്പിങ്ങില്‍ നിന്ന് വിട്ടു നിന്നു മക്കെല്ലം. ഏകദിനത്തില്‍ 285 ക്യാച്ചും 15 സ്റ്റമ്പിങ്ങും മക്കല്ലത്തിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 195 ക്യാച്ചും 11 സ്റ്റമ്പിങ്ങും സ്വന്തമാക്കിയിട്ടുണ്ട്.

മക്കല്ലമെന്ന ക്യാപ്റ്റന്‍
വളരെ ഒച്ചപ്പാടുണ്ടാക്കിയാണ് മക്കല്ലം കിവീസ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. തോല്‍വിയോടെ തുടങ്ങിയ മക്കല്ലം പിന്നീട് ടീമിനെ വിജയവഴിയിലേക്ക് നയിച്ചു.
29 ടെസ്റ്റ് മത്സരങ്ങളില്‍ ടീമിനെ നയിച്ച മക്കല്ലം 11 ജയവും ടീമിന് നേടിക്കൊടുത്തു. കിവികള്‍ക്ക് എന്നും അകന്നുനിന്ന ലോകകപ്പ് ഫൈനലില്‍, ടീമിനെ എത്തിക്കാന്‍ മക്കല്ലത്തിനായി.

ട്വന്റി 20 ലോകകപ്പിന് ഉണ്ടാകില്ല
2016 മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ മക്കല്ലം ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്. മക്കല്ലത്തിന്റെ അഭാവത്തില്‍ കെയ്ല്‍ വില്യംസണാണ് കിവീസിനെ നയിക്കുക.

ഇനി ഐപിഎല്ലില്‍ കാണാം
മക്കല്ലത്തിന്‍രെ വെടിക്കെട്ട് ബാറ്റിങ്ങ് ഇനി നമുക്ക് ഐപിഎല്ലില്‍ കാണാം. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന മക്കല്ലം. ഇപ്പോള്‍ പുതിയ ടീമായ രാജ്‌കോട് ടീമംഗമാണ്.

ബൗളര്‍മാര്‍ക്ക് എന്നും മക്കല്ലം പേടി സ്വപ്‌നമായിരുന്നു
തലങ്ങും വിലങ്ങും പന്തിനെ പായിക്കുന്ന മക്കല്ലത്തിനെതിരെ പന്തെറിയാന്‍ ബൗളര്‍മാര്‍ എന്നും ഭയന്നിരുന്നു.


Click it and Unblock the Notifications