Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കെതിരെ തോറ്റാലും പ്രശ്‌നമില്ല.... പക്ഷേ, വെറ്റോറി പറയുന്നത് ഇങ്ങനെ

ലണ്ടന്‍: ലോകകപ്പില്‍ മൂന്ന് തകര്‍പ്പന്‍ വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ന്യൂസിലന്റ്. കിവീസിന്റെ അടുത്ത മത്സരം ഇന്ത്യയുമായിട്ടാണ്. എന്നാല്‍ ടീമിന് സമ്മര്‍ദമൊന്നുമില്ലെന്ന് മുന്‍ താരം ഡാനിയല്‍ വെറ്റോറി പറയുന്നു. ഇന്ത്യക്കെതിരായ മത്സരം വലിയ പോരാട്ടമാണെന്നും താരം പറഞ്ഞു. പക്ഷേ ഈ മത്സരത്തിലെ ഫലം കൊണ്ട് കിവീസിനെ വിലയിരുത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും വെറ്റോറി പറഞ്ഞു.

1

തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ വിജയിച്ചത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കെതിരെയുള്ള മത്സരം കടുത്തതാണ്. ഏറ്റവും മികച്ച പോരാട്ടം പുറത്തെടുക്കണം. ഇത്തരം മത്സരങ്ങള്‍ കടുത്ത സാഹചര്യങ്ങളില്‍ നടക്കുന്നത് കൊണ്ട് സമ്മര്‍ദം ടീമിനുണ്ടാവും. പക്ഷേ കിവീസിന് റിലാക്‌സ് ചെയ്ത് കളിക്കാനുള്ള അവസരമുണ്ടാകുമെന്നും വെറ്റോറി പറഞ്ഞു.

ഇന്ത്യയോട് പരാജയപ്പെട്ടാലും ന്യൂസിലന്റിന് ഒന്നും സംഭവിക്കില്ല. കാരണം മൂന്ന് ജയങ്ങള്‍ ടീം നേടിക്കഴിഞ്ഞു. ഇന്ത്യ ദീര്‍ഘകാലമായി മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ഈ മത്സരത്തിലെ ഫലത്തിന്റെ പേരില്‍ ന്യൂസിലന്റ് സമ്മര്‍ദത്തിലാവേണ്ട കാര്യമില്ല. ജയമായാലും പരാജയമായാലും ന്യൂസിലന്റിന് മത്സരത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും വെറ്റോറി പറഞ്ഞു.

ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് കിവീസിനെതിരെ കളത്തില്‍ ഇറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയയെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. നിലവില്‍ ലോകത്തെ മികച്ച ടീമാണ് ഇന്ത്യയെന്ന് വെറ്റോറി പറയുന്നു. അവര്‍ക്കെതിരെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കണം. ഇന്ത്യന്‍ ആരാധകരുടെ ഗ്രൗണ്ട് സപ്പോര്‍ട്ടിനെയും ന്യൂസിലന്റ് മറികടക്കേണ്ടതുണ്ടെന്നും വെറ്റോറി പറഞ്ഞു.

Story first published: Monday, June 10, 2019, 19:41 [IST]
Other articles published on Jun 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+