Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എറിഞ്ഞിട്ട് കിവീസ് ബൗളര്‍മാര്‍; വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ വിജയത്തിനരികെ

ഹാമില്‍ട്ടന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡ് ജയത്തിലേക്ക്. 381 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ന്യൂസീലന്‍ഡ് രണ്ടാം ഇന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഫോളോ ഓണിന് ക്ഷണിച്ചിരുന്നു. മൂന്നാം ദിനം കളി പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ നാല് വിക്കറ്റ് ശേഷിക്കെ 185 റണ്‍സുകൂടി വെസ്റ്റ് ഇന്‍ഡീസിനുവേണം. പ്രതീക്ഷ നല്‍കി ജെര്‍മെയ്ന്‍ ബ്ലാക് വുഡും (80), അല്‍സാരി ജോസഫുമാണ് (59*) ക്രീസില്‍.

ഫോളോ ഓണിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് ഓഡര്‍ തകര്‍ന്നു. ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ് (10), ജോണ്‍ കാംബെല്‍ (2) ഡാരന്‍ ബ്രാവോ (12),ഷംറാഹ് ബ്രോക്‌സ് (2),റോഷ്ടന്‍ ചേസ് (6),ജേസന്‍ ഹോല്‍ഡര്‍ (8) തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി. ആറാം വിക്കറ്റിലെ ബ്ലാക് വുഡ്-ജോസഫ് കൂട്ടുകെട്ടാണ് വെസ്റ്റ് ഇന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

nzvswi

ബ്ലാക് വുഡ് 9 ഫോറും രണ്ട് സിക്‌സും നേടിയപ്പോള്‍ 9 ഫോറും 1 സിക്‌സുമാണ് ജോസഫ് നേടിയത്. ന്യൂസീലന്‍ഡിനുവേണ്ടി നെയ്ല്‍ വാഗ്നര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടിം സൗത്തി,ട്രന്റ് ബോള്‍ട്ട്,കെയ്ല്‍ ജാമിന്‍സന്‍,ഡെറില്‍ മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 519 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കരിയറിലെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോറുമായി നായകന്‍ കെയ്ന്‍ വില്യസനാണ് (251) ന്യൂസീലന്‍ഡിനെ മുന്നില്‍ നിന്ന് നയിച്ചത്. ടോം ലാദം (86),റോസ് ടെയ്‌ലര്‍ (38),കെയ്ല്‍ ജാമിന്‍സന്‍ (51) എന്നിവരും മികച്ച പിന്തുണ നല്‍കി. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി കിമാര്‍ റോച്ച്,ഷെനോന്‍ ഗബ്രിയേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ അല്‍സാരി ജോസഫ് ഒരു വിക്കറ്റും നേടി.

nzvswi

കൂറ്റന്‍ സ്‌കോറിന് മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് വെറും 138 റണ്‍സില്‍ കൂടാരം കയറി. ജോണ്‍ കാംബെല്‍ (26),ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ് (21),ജേസന്‍ ഹോള്‍ഡര്‍ (25),ബ്ലാക്ക് വുഡ് (23) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. ന്യൂസീലന്‍ഡിനുവേണ്ടി ടിം സൗത്ത് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജാമിന്‍സനും വാഗ്നറും രണ്ട് വിക്കറ്റ് വീതവും ബോള്‍ട്ട് ഒരു വിക്കറ്റും സ്വന്തമാക്കി.

Story first published: Saturday, December 5, 2020, 14:34 [IST]
Other articles published on Dec 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+