Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയിച്ച കളി ശ്രീലങ്ക തോറ്റു, അവസാന ഓവര്‍ ത്രില്ലറില്‍ ജയം കീവീസിന്!

വെല്ലിങ്ടണ്‍: അര്‍ധസെഞ്ചുറി നേടിയ ഓപ്പണിംഗ് ബാറ്റ്‌സ്മാരുടെയും മിന്നുന്ന ബൗളിംഗ് പുറത്തെടുത്ത ട്രെന്റ് ബൗള്‍ട്ടിന്റെയും മികവില്‍ ന്യൂസിലാന്‍ഡിന് ശ്രീലങ്കയ്‌ക്കെതിരെ അവിശ്വസനീയ ജയം. നാലോവറില്‍ 35 റണ്‍സ് മതി എന്ന നിലയില്‍ നിന്നുമാണ് ശ്രീലങ്ക കളി ന്യൂസിലന്‍ഡിന്റെ കയ്യില്‍ കൊടുത്തത്. 183 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക തോറ്റത് വെറും മൂന്നേ മൂന്ന് റണ്‍സിന്.

താരതമ്യേന വലിയ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. ഒരറ്റത്ത് ഗുണതിലക നിലയുറപ്പിച്ചെങ്കിലും മറ്റേയറ്റത്ത് വിക്കറ്റുകള്‍ തുരുതുരാ വീണു. ആദ്യത്തെ നാല് വിക്കറ്റ് വീഴുമ്പോള്‍ ലങ്കയുടെ സ്‌കോര്‍ ബോര്‍ഡില്‍ ആകെയുള്ളത് 42 റണ്‍സ്. അഞ്ചാം വിക്കറ്റില്‍ സിനിവര്‍ധനെ ഗുണതിലകയ്‌ക്കൊപ്പം ചേര്‍ന്നതോടെയാണ് ലങ്കയുടെ ഇന്നിംഗ്‌സ് ട്രാക്കിലെത്തിയത്.

nz

ഗുണതിലക (46), സിരിവര്‍ധനെ (42) എന്നിവരുടെ മികവില്‍ ശ്രീലങ്ക ജയിച്ചേക്കും എന്ന് തോന്നിച്ചപ്പോഴാണ് ബൗള്‍ട്ട് ഇടപെട്ടത്. നാലോവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ബൗള്‍ട്ട് വീഴ്ത്തിയത്. ബൗള്‍ട്ട് തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും. തിസാര പെരേര 19 പന്തില്‍ 28ഉം കുലശേഖര 10 പന്തില്‍ 14 ഉം റണ്‍സെടുത്ത് പൊരുതിയെങ്കിലും ഫലമുണ്ടായില്ല. അവസാന ഓവറില്‍ 13 റണ്‍സ് വേണ്ടിയിരുന്ന ലങ്ക 10 റണ്‍സിലൊതുങ്ങി.

നേരത്തെ, ടോസ് നഷ്ടപ്പെട്ടെങ്കിലും ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് മിന്നും തുടക്കമാണ് കിട്ടിയത്. കെയ്ന്‍ വില്യംസണ്‍ (53), മാര്‍ട്ടില്‍ ഗുപ്ടില്‍ എന്നിവര്‍ ചേര്‍ന്ന് 10.5 ഓവറില്‍ 101 റണ്‍സാണ് ആതിഥേയര്‍ക്ക് വേണ്ടി ഓപ്പണിങ് വിക്കറ്റില്‍ അടിച്ചെടുത്തത്. മുണ്‍റോ (36), ടെയ്‌ലര്‍ (22) എന്നിവര്‍ കൂടി ചേര്‍ന്നതോടെ സ്‌കോര്‍ 183 ലെത്തി. തിസാര പെരേര, ലക്മല്‍ എന്നിവര്‍ 3 ഓവര്‍ വീതം പന്തെറിഞ്ഞ് 39 വീതം റണ്‍സ് വഴങ്ങി.

Story first published: Thursday, January 7, 2016, 14:56 [IST]
Other articles published on Jan 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+