Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോറി ആന്‍ഡേഴ്‌സണ്‍ അടിച്ചുപൊളിച്ചു, കീവിസിന് വിജയത്തുടക്കം

ക്രൈസ്റ്റ് ചര്‍ച്ച്: മാലപ്പടക്കം പോലെ റണ്‍സടിച്ചു കൂട്ടിയ കോറി ആന്‍ഡേഴ്‌സന്റെയും ന്യൂസിലന്‍ഡിന്റെയും മുന്നില്‍ ശ്രീലങ്ക മുട്ടുമടക്കി. ലോകകപ്പിലെ ആദ്യമത്സരത്തില്‍ കീവികള്‍ 98 റണ്‍സിനാണ് ലങ്കയെ തോല്‍പ്പിച്ചത്. ഉപഭൂഖണ്ഡത്തിലെ കളിയല്ല ന്യൂസിലന്‍ഡിലെ പിച്ചുകളില്‍ എന്ന കയ്ക്കുന്ന സത്യം ഏഷ്യയിലെ വമ്പന്മാരായ ലങ്ക തിരിച്ചറിഞ്ഞു.

ടോസ് നേടിയ ശ്രീലങ്ക ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അത് മാത്രമായിരുന്നു കളിയില്‍ ലങ്കയുടെ ആകെയുള്ള നേട്ടം. 50 ഓവറില്‍ ന്യൂസിലന്‍ഡ് അടിച്ചുകൂട്ടിയത് 331 റണ്‍സ്. മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സനായിരുന്നു ഏറെ അപകടകാരി. 46 പന്തില്‍ എട്ട് ഫോറും 2 സിക്‌സും പറത്തിയാണ് ആന്‍ഡേഴ്‌സണ്‍ മുക്കാല്‍ സെഞ്ചുറിയിലെത്തിയത്.

coreyanderson

ആന്‍ഡേഴ്‌സണ്‍ മാത്രമല്ല 49 റണ്‍സോടെ ഗുപ്ടില്‍, 65 റണ്‍സടിച്ച് മക്കുല്ലം, 57 റണ്‍സെടുത്ത് വില്യംസണ്‍ എന്നിവരും കീവീസിന് വേണ്ടി തിളങ്ങി. ശ്രീലങ്കയുടെ സൂപ്പര്‍ സ്റ്റാര്‍ ബൗളര്‍ ലസിത് മലിംഗ പത്തോവറില്‍ വിട്ടുകൊടുത്തത് 84 റണ്‍സ്. എന്നാലോ ഒരൊറ്റ വിക്കറ്റ് പോലും കിട്ടിയതുമില്ല. ന്യൂസിന്‍ഡ് ഉയര്‍ത്തിയ വന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ലങ്കയ്ക്ക് നല്ല തുടക്കം കിട്ടി.

തിരിമാനെ 65, ദില്‍ഷന്‍ 24, സങ്കക്കാര 39 എന്നിങ്ങനെയാണ് ആദ്യത്തെ 3 പേരുടെ സ്‌കോറുകള്‍. 1 വിക്കറ്റിന് 124 എന്ന നിലയില്‍ നിന്നും പക്ഷേ അവര്‍ 233 ന് ഓളൗട്ടായി. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ മഹേള ജയവര്‍ദ്ധനെ പൂജ്യത്തിന് പുറത്തായി. ന്യൂസിലന്‍ഡിന് വേണ്ടി 5 പ്രധാന ബൗളര്‍മാരും 2 വിക്കറ്റ് വീതം വീഴ്ത്തി. കോറി ആന്‍ഡേഴ്‌സനാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published: Saturday, February 14, 2015, 12:12 [IST]
Other articles published on Feb 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+