Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോസ് ടെയ്‌ലറുടെ വെടിക്കെട്ട്; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ വിജയം

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 5 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തപ്പോള്‍ 19.3 ഓവറില്‍ ന്യൂസിലന്‍ഡ് ലക്ഷ്യത്തിലെത്തി. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0 എന്ന നിലയില്‍ മുന്നിലാണ്. ഇരു ടീമുകളും തമ്മിലുള്ള രണ്ടാം മത്സരം ചൊവ്വാഴ്ച നടക്കും.

കുശാല്‍ മെന്‍ഡിസിന്റെ അര്‍ധശതകമാണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മെന്‍ഡിസ് 53 പന്തില്‍ 79 റണ്‍സെടുത്തു. വിക്കറ്റ് കീപ്പര്‍ നിരോഷ ഡിക്‌വെല്ല 25 പന്തില്‍ 33 റണ്‍സെടുത്ത് മെന്‍ഡിസിന് മികച്ച പിന്തുണ നല്‍കി. മൂന്നു പന്തില്‍ 15 റണ്‍സെടുത്ത ഇസുരു ഉദനയും 12 പന്തില്‍ 17 റണ്‍സെടുത്ത ദുശന്‍ ശനകയും അവസാന ഓവറുകളില്‍ വെടിക്കെട്ട് കാഴ്ചവെച്ചു. രണ്ട് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയാണ് ബൗളിങ്ങില്‍ മികച്ചുനിന്നത്.

dougbracewell

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായെങ്കിലും കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, റോസ് ടെയ്‌ലര്‍ എന്നിവര്‍ ടീമിനെ കരകയറ്റി. ഗ്രാന്‍ഡ്‌ഹോം 28 പന്തില്‍ 44 റണ്‍സെടുത്തപ്പോള്‍ 29 പന്തില്‍ 48 റണ്‍സെടുത്ത റോസ് ടെയലറും തിളങ്ങി. 19 പന്തില്‍ 25 റണ്‍സെടുത്ത ഡാരില്‍ മിച്ചലും 8 പന്തില്‍ 14 റണ്‍സെടുത്ത മിച്ചല്‍ സാന്റ്‌നറുമാണ് ന്യൂസിലന്‍ഡിനെ കളി ജയിപ്പിച്ചത്. ശ്രീലങ്കയ്ക്കുവേണ്ടി ലസിത് മലിംഗ, ഹാസരംഗ എന്നിവര്‍ 2 വിക്കറ്റുവീതം വീഴ്ത്തി.

Story first published: Monday, September 2, 2019, 15:06 [IST]
Other articles published on Sep 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+