അന്ന് സച്ചിന്‍ ഇന്ന് കോലി... നാലാം ഏകദിനം ഇന്ത്യ ഡീസന്റായി തോറ്റു.. പരമ്പര പോലും കൈവിട്ട് പോയേക്കും!
റാഞ്ചി: പണ്ട് സച്ചിനായിരുന്നു ഈ വിധി. സച്ചിന്‍ പോയാല്‍ ഇന്ത്യയുടെ കഥ കഴിഞ്ഞു. പിന്നെ അത്ഭുതം ഒക്കെ സംഭവിച്ച് ആരെങ്കിലും കളിപ്പിച്ച് ജയിപ്പിച്ചാലായി. എന്നാല്‍ ഇതിപ്പോ ഏതാണ്ടതേ പോലെയാണ് ഇപ്പോളത്തെ ഇന്ത്യന്‍ ടീമിന്റെയും സ്ഥിതി. സച്ചിന് പകരം വിരാട് കോലിയാണ് എന്ന വ്യത്യാസം മാത്രം. കോലി പോയാല്‍ അവിടെ തുടങ്ങും ഇന്ത്യയുടെ വാലറ്റം. കളിയുടെ കാര്യത്തിലും പിന്നെ വലിയ പ്രതീക്ഷ വേണ്ട.
Read Also: റാഞ്ചിയിലൂടെ ധോണി പറന്നത് 1 കോടിയുടെ ഹമ്മറില്‍... കീവിസ് താരങ്ങള്‍ ഞെട്ടിയതില്‍ അത്ഭുതം പറയാനുണ്ടോ!
റാഞ്ചിയില്‍ സംഭവിച്ചതും ഇത് തന്നെയാണ്. മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി അടിപ്പിച്ച് ജയിപ്പിച്ച കോലി റാഞ്ചിയില്‍ 45 റണ്‍സിന് പുറത്തായി. പിന്നാലെ ഇന്ത്യയുടെ വിക്കറ്റുകള്‍ ചീട്ട് കൊട്ടാരം പോലെ വീണു. കളി ഇന്ത്യ 19 റണ്‍സിന് തോറ്റു. ഇന്ത്യയുടെ തകര്‍ച്ച മുന്നില്‍ നിന്ന് നയിച്ചതിന്റെ ക്രെഡിറ്റ് ധോണിക്ക് സ്വന്തം. ഐ സി സി റാങ്കിംഗില്‍ സ്ഥാനക്കയറ്റം ലക്ഷ്യം വെച്ച് ഇറങ്ങിയ ഇന്ത്യ ഇപ്പോള്‍ പരമ്പര തന്നെ പോകും എന്ന് പേടിച്ചിരിക്കുകയാണ്.

ജയിക്കാവുന്ന കളി തുലച്ചു
261 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ തുലച്ചത് കയ്യിലിരുന്ന കളി. വിരാട് കോലിയും രഹാനെയും ക്രീസില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യ 1 വിക്കറ്റിന് 98 എന്ന നിലയിലായിരുന്നു. എന്നാല്‍ ഇവിടെ വെച്ച് കോലി പുറത്തായതോടെ കളി തിരിഞ്ഞു.

കോലിയുടെ വിക്കറ്റ് നിര്‍ണായകം
51 പന്തില്‍ 2 ഫോറും 1 സിക്‌സും സഹിതം വിരാട് കോലി 45 റണ്‍സാണ് അടിച്ചത്. മൊഹാലിയില്‍ പുറത്താകാതെ 154 റണ്‍സെടുത്ത് ജയിപ്പിച്ച കോലി ഈ കളിയും ജയിപ്പിക്കും എന്ന പ്രതീക്ഷ നല്‍കി. എന്നാല്‍ 45 റണ്‍സെടുത്ത കോലി സോധിയുടെ പന്തില്‍ കീപ്പര്‍ ക്യാച്ച് നല്‍കി പുറത്തായത് കളിയിലെ നിര്‍ണായക നിമിഷമായി.

ഉത്തരവാദിത്തം ധോണിക്ക്
നാലാം നമ്പറില്‍ ക്രീസിലെത്തിയ ധോണിക്കാണ് ഈ സമയത്ത് കളി കൈവിട്ടുപോയതിന്റെ ഉത്തരവാദിത്തം. 31 പന്തിലാണ് ധോണി 11 റണ്‍സടിച്ചത്. മറുവശത്ത് വലിയ സ്പീഡില്‍ റണ്‍സടിക്കാത്ത രഹാനെയുടെ ബാറ്റിങ് കൂടിയായതോടെ ഇന്ത്യ ശരിക്കും പ്രതിരോധത്തിലായി. 36 മിനുട്ട് ക്രീസില്‍ നിന്ന ധോണി 1 ഫോര്‍ പോലും അടിച്ചില്ല.

രഹാനെ ഒന്ന് തിളങ്ങി
ഓപ്പണര്‍ രോഹിത് ശര്‍മ 11 റണ്‍സിന് പുറത്തായെങ്കിലും രഹാനെ പിടിച്ചുനിന്നു. മനോഹരമായ ഷോട്ടുകള്‍ കളിച്ച രഹാനെ 70 പന്തിലാണ് 57 റണ്‍സെടുത്തത്. 5 ഫോറും 1 സിക്‌സും. എന്നാല്‍ സ്‌കോര്‍ 128 എത്തിനില്‍ക്കേ രഹാനെ എല്‍ ബി ഡബ്ല്യുവില്‍ കുടുങ്ങി.

മധ്യനിര എന്നൊന്നില്ല
യുവരാജ് സിംഗിന്റെയും സുരേഷ് റെയ്‌നയുടെയും അഭാവം ഇന്ത്യ ശരിക്കും അറിഞ്ഞു. ധോണിക്ക് പിന്നാലെ മനീഷ് പാണ്ഡെ, ജാദവ് എന്നിവര്‍ വന്നതും പോയതും വളരെ വേഗത്തിലാണ്. പാണ്ഡെ 12 റണ്‍സടിച്ചപ്പോള്‍ ജാദവ് സ്‌കോര്‍ ബോര്‍ഡേ തുറന്നില്ല. പാണ്ഡ്യ 9 റണ്‍സിന് പുറത്തായി.

പൊരുതി നോക്കിയത് ഇവര്‍
സ്ഥാനക്കയറ്റം കിട്ടിയ അക്ഷര്‍ പട്ടേല്‍ 38 റണ്‍സടിച്ചു. 40 പന്ത് നേരിട്ട അക്ഷര്‍ 3 ഫോറും 1 സിക്‌സും അടിച്ചു. വാലറ്റത്ത് അമിത് മിശ്ര 14, കുല്‍ക്കര്‍ണി 25, ഉമേഷ് യാദവ് 7 എന്നിവര്‍ തങ്ങള്‍ക്ക് കഴിയും പോലെ പൊരുതിനോക്കി. വലിയ മാര്‍ജിനില്‍ തോല്‍ക്കേണ്ട ഇന്ത്യയെ 19 റണ്‍സ് അടുത്ത് വരെ എത്തിച്ചത് ഇവരാണ്.

ബൗളിംഗിലെ അച്ചടക്കം
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പരാജയത്തിനൊപ്പം ബൗളിംഗിലും ഫീല്‍ഡിങിലും ന്യൂസിലന്‍ഡ് കാണിച്ച അച്ചടക്കം കൂടിയായതോടെ കളി അവരുടെ കയ്യില്‍ ഇരുന്നു. ടിം സൗത്തി 3, ബൗള്‍ട്ട് 2, നീശം 2 എന്നിവരാണ് അവരുടെ വിക്കറ്റ് വേട്ടക്കാര്‍. സാന്ത്‌നറും സോധിയും ഓരോ വിക്കറ്റ് വീഴ്ത്തി.

ഗുപ്ടില്‍ ഫോമിലേക്ക്
പരമ്പര കഴിയുമ്പോഴാണ് മാര്‍ട്ടിന്‍ ഗുപ്ടിലിന് ഫോമാകാന്‍ സമയം കിട്ടിയത് എന്ന് തോന്നുന്നു. 72 റണ്‍സെടുത്ത ഗുപ്ടിലാണ് കീവിസിന്റെ ടോപ് സ്‌കോറര്‍. ലാത്തം 39, വില്യംസണ്‍ 41, ടെയ്‌ലര്‍ 35 എന്നിവരാണ് അവരുടെ മറ്റ് സ്‌കോറര്‍മാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications