Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുടെ സെഞ്ചുറി പാഴായി.. ന്യൂസിലന്‍ഡ് ഇന്ത്യയെ 6 വിക്കറ്റിന് തോല്‍പ്പിച്ചു, താരമായത് ടോം ലാത്തം!!

മുംബൈ: ക്യാപ്റ്റന്‍ വിരാട് കോലിയുടെ മുപ്പത്തിയൊന്നാം ഏകദിന സെഞ്ചുറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് പരാജയത്തോടെ തുടക്കം. 6 വിക്കറ്റിന്റെ അനായാസ വിജയമാണ് ന്യൂസിലന്‍ഡ് ഇന്ത്യയ്ക്ക് മേല്‍ നേടിയത്. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയെക്കാള്‍ മേധാവിത്വം കാട്ടിയ കീവികള്‍ വിജയം അര്‍ഹിച്ചിരുന്നു എന്നതാണ് ശരി.

latham

ജയിക്കാന്‍ 281 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലന്‍ഡിന് കോളിന്‍ മണ്‍റോയും മാര്‍ട്ടിന്‍ ഗുപ്ടിലും ചേര്‍ന്ന് മിന്നും തുടക്കമാണ് നല്‍കിയത്. 9.3 ഓവറില്‍ 48 റണ്‍സ്. ഓപ്പണര്‍മാരും ക്യാപ്റ്റന്‍ വില്യംസനും അടുത്തടുത്ത ഓവറുകളില്‍ പുറത്തായി ന്യൂസിലന്‍ഡ് പ്രതിസന്ധിയിലാകും എന്ന് തോന്നിച്ചപ്പോഴാണ് വെറ്ററന്‍ ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലറിനൊപ്പം ടോം ലാത്തം ഒരുമിച്ചത്. 103 റണ്‍സോടെ ലാത്തവും 95 റണ്‍സോടെ ടെയ്‌ലറും കീവിസിനെ സുരക്ഷിതമായി വിജയത്തിലെത്തിച്ചു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ചുറിയുടെ മികവിലാണ് 280ല്‍ എത്തിയത്. ഇരുന്നൂറാം ഏകദിനം കളിക്കുന്ന കോലി 125 പന്തില്‍ 123 റണ്‍സെടുത്തു. ദിനേശ് കാര്‍ത്തിക് 37, ഭുവനേശ്വര്‍ കുമാര്‍ 26, ധോണി 25, രോഹിത് ശര്‍മ 20 എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍. പത്തോവറില്‍ 35 റണ്‍സിന് 4 വിക്കറ്റെടുത്ത ട്രെന്റ് ബൗള്‍ട്ടാണ് ബൗളിംഗില്‍ കീവികളുടെ താരം. ടിം സൗത്തി 3 വിക്കറ്റെടുത്തു.

Story first published: Sunday, October 22, 2017, 21:58 [IST]
Other articles published on Oct 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+