Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനോട് പകരംവീട്ടി ന്യൂസിലന്‍ഡ്; രണ്ടാം ടി20യില്‍ ജയം, ഒപ്പത്തിനൊപ്പം

വെല്ലിങ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിന് 21 റണ്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 19.5 ഓവറില്‍ എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-1 എന്ന നിലയില്‍ ഒപ്പമെത്തി. ചൊവ്വാഴ്ചയാണ് ഇരു ടീമുകളും തമ്മിലുള്ള മൂന്നാം മത്സരം.

ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട ന്യൂസിലന്‍ഡിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. മാര്‍ട്ടിന്‍ ഗുപ്റ്റില്‍(28 പന്തില്‍ 41) ജെയിംസ് നീഷാം(22 പന്തില്‍ 42) എന്നിവരാണ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. റോസ് ടെയ്‌ലര്‍(28), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം(28), ടിം സെയ്‌ഫേര്‍ട്(16) എന്നിവരും കാര്യമായ സംഭാവന നല്‍കി. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദന്‍ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാം കറന്‍ രണ്ട് വിക്കറ്റുമെടുത്തു.

newzealandvsenglandlevelt20

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. റണ്ണൊന്നുമെടുക്കാതെ ജോണി ബെയര്‍സ്‌റ്റോവും 1 റണ്‍സെടുത്ത് ജെയിംസ് വിന്‍സിയും പുറത്തായതോടെ ടീം സമ്മര്‍ദ്ദത്തിലായി. ഡേവിഡ് മലാന്‍(29 പന്തില്‍ 39), ഇയോയിന്‍ മോര്‍ഗന്‍(17 പന്തില്‍ 32), ക്രിസ് ജോര്‍ദന്‍(19 പന്തില്‍ 39) എന്നിവരൊഴിച്ച് മറ്റുള്ളവര്‍ക്കൊന്നും തിളങ്ങാനായില്ല. ന്യൂസിലന്‍ഡിനായി മിച്ചല്‍ സാന്റ്‌നര്‍ 3 വിക്കറ്റ് സ്വന്തമാക്കി. ടിം സൗത്തി, ലോക്കി ഫെര്‍ഗുസന്‍, ഇഷ് സോഥി എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി.

Story first published: Sunday, November 3, 2019, 14:32 [IST]
Other articles published on Nov 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+