ഇംഗ്ലണ്ടിനെ തകര്‍ത്ത് ന്യൂസിലന്‍ഡ്; രണ്ടാം ടി20യിലും ജയം, പരമ്പരയില്‍ മുന്നില്‍
സാക്‌സ്റ്റോണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ജയിച്ച് ന്യൂസിലന്‍ഡ്. 14 റണ്‍സിനാണ് ന്യൂസിലന്‍ഡ് സന്ദര്‍ശകരെ മറികടന്നത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 2-1 എന്ന നിലയില്‍ മുന്നിലെത്തി. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരം സ്വന്തമാക്കി ന്യൂസിലന്‍ഡ് ഒപ്പമെത്തിയിരുന്നു. ഇരു ടീമുകളും തമ്മിലുള്ള നാലാമത്തെ മത്സരം നവംബര്‍ 8ന് നടക്കും.
ടോസ് നേടി ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 7 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം(55) ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. മാര്‍ട്ടിന്‍ ഗുപ്റ്റില്‍(33), റോസ് ടെയ്‌ലര്‍(27), ജെയിംസ് നീഷാം(20), സാന്റ്‌നര്‍(15) എന്നിവരാണ് ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കടന്നവര്‍. ഇംഗ്ലണ്ടിനുവേണ്ടി ടോം കറന്‍ 2 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകര്‍ന്നു. ടോം ബാന്റണ്‍(18), ഡേവിഡ് മലാന്‍(55), ജെയിംസ് വിന്‍സി(49), ഇയോയിന്‍ മോര്‍ഗന്‍(18) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്തത്. വാലറ്റത്ത് 14 റണ്‍സുമായി ടോം കറന്‍ വിജയത്തിനായി ശ്രമിച്ചെങ്കിലും ലക്ഷ്യംകണ്ടില്ല. ന്യൂസിലന്‍ഡിനുവേണ്ടി ലൂക്കി ഫെര്‍ഗൂസന്‍, ബ്ലെയര്‍ ടിക്‌നര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications