Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് ഇന്നിങ്‌സ് ജയം; അവസാനദിനം എറിഞ്ഞിട്ടു

ബേ ഓവല്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് ഇന്നിങ്‌സ് ജയം. ഒരിന്നിങ്‌സിനും 65 റണ്‍സിനുമാണ് ആതിഥേയര്‍ ജയിച്ചുകയറിയത്. ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിങ്‌സ് ലീഡായ 262 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ 197 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0 എന്ന നിലയില്‍ മൂന്നിലെത്തി. ഇരു ടീമുകളും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നവംബര്‍ 29ന് ആരംഭിക്കും.

അഞ്ചാംദിനം 3 വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിന് സമനിലയ്ക്കായി പിടിച്ചുനില്‍ക്കാന്‍പോലും കഴിഞ്ഞില്ല. 35 റണ്‍സെടുത്ത ജോ ഡെന്‍ലിയാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജോ റൂട്ട്(11) വീണ്ടും നിറംമങ്ങി. റോറി ബേണ്‍സ്(31), ജോഫ്ര ആര്‍ച്ചര്‍(30), സാം കറന്‍(29), ബെന്‍ സ്റ്റോക്‌സ്(28) എന്നിവരാണ് കാര്യമായി സംഭാവന ചെയ്തവര്‍. ന്യൂസിലന്‍ഡിനായി നെയ്ല്‍ വാഗ്നര്‍ 5 വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സാന്റ്‌നര്‍ 3 വിക്കറ്റും ടിം സൗത്തി, ഗ്രാന്‍ഡ്‌ഹോം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

new zealand

നേരത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 353 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡ് 9 വിക്കറ്റ് നഷ്ടത്തില്‍ 615 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ബിജെ വാട്‌ലിങ്ങിന്റെ ഡബിള്‍ സെഞ്ച്വറിയാണ് ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. വാട്‌ലിങ് 205 റണ്‍സെടുത്തു. സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ 126 നേടി ഉറച്ച പിന്തുണയും നല്‍കി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 261 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. കെയ്ന്‍ വില്യംസണ്‍(51), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം(65), ഹെന്‍ റി നിക്കോള്‍സ്(41) എന്നിവരും ന്യൂസിലന്‍ഡിനായി മികവുകാട്ടി.

Story first published: Monday, November 25, 2019, 11:40 [IST]
Other articles published on Nov 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+