Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ട്വന്റി20: ന്യൂസിലന്‍ഡിന് മുന്നില്‍ ഓസ്‌ട്രേലിയയും മുട്ടുമടക്കി, ഇന്ത്യയ്ക്ക് സാധ്യത!

ധരംശാല: ആതിഥേയരായ ഇന്ത്യയ്ക്ക് പിന്നാലെ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെയും കെയ്ന്‍ വില്യംസന്റെ ന്യൂസിലന്‍ഡ് ഞെട്ടിച്ചു. ധരംശാലയില്‍ നടന്ന ഗ്രൂപ്പ് 2 മാച്ചില്‍ 8 റണ്‍സിന്റെ ത്രില്ലടിപ്പിക്കുന്ന ജയമാണ് കീവിസ് പിടിച്ചെടുത്തത്. ഇതോടെ തുടര്‍ച്ചയായ രണ്ട് വിജയങ്ങളുമായി ന്യൂസിലന്‍ഡ് സെമിഫൈനല്‍ പ്രവേശനം ഏതാണ്ട് ഉറപ്പിച്ചു. ബാക്കിയുള്ള രണ്ട് കളികളില്‍ ഒന്ന് ജയിച്ചാല്‍ അവര്‍ സെമി കളിക്കും. രണ്ടും തോറ്റാലും സെമിയിലെത്താനുള്ള സാധ്യതയുമുണ്ട്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലന്‍ഡിന് ത്രസിപ്പിക്കുന്ന തുടക്കമാണ് കിട്ടിയത്. ഇന്ത്യക്കെതിരെ സിക്‌സടിച്ച് ലോകകപ്പിന് തുടക്കമിട്ട മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ വകയായിരുന്നു ധരംശാലയിലും വെടിക്കെട്ട്. 27 പന്തുകള്‍ നേരിട്ട് ഗുപ്ടില്‍ 39 റണ്‍സെടുത്ത പുറത്താകുമ്പോഴേക്കും സ്‌കോര്‍ 7.1 ഓവറില്‍ 61ല്‍ എത്തിയിരുന്നു. 2 ഫോറും 4 സിക്‌സും ഗുപ്ടില്‍ പറത്തി. വില്യംസന്‍ 24, മണ്‍റോ 23, എലിയട്ട് 27 എന്നിവരുടെ സംഭാവന കൂടി ആയതോടെ കീവിസ് സ്‌കോര്‍ 142 ലെത്തി.

new-zealand

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്കും മികച്ച തുടക്കം കിട്ടി. ഉസ്മാന്‍ ഖ്വാജയും വാട്‌സനും ചേര്‍ന്ന് ആദ്യ 5.2 ഓവറില്‍ 44 റണ്‍സ് ചേര്‍ത്തു. 27 പന്തില്‍ 38 റണ്‍സെടുത്ത ഖ്വാജയായിരുന്നു കൂടുതല്‍ അപകടകാരി. എന്നാല്‍ വാട്‌സന് പിന്നാലെ ക്യാപ്റ്റന്‍ സ്മിത്തും ഖ്വാജയും വാര്‍ണറും മടങ്ങിയത് ഓസീസിന് വലിയ തിരിച്ചടിയായി. മാക്‌സ്വെല്ലും മിച്ചല്‍ മാര്‍ഷും പൊരുതി നോക്കിയെങ്കിലും അവസാന ഓവറുകളില്‍ ന്യൂസിലന്‍ഡ് മരിച്ചു പന്തെറിഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ പുറത്തെടുത്ത അതേ ഗെയിം പ്ലാന്‍ ആയിരുന്നു കെയ്ന്‍ വില്യംസന്‍ ഇത്തവണയും പയറ്റിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുക. മാന്യമായ സ്‌കോര്‍ അടിക്കുക. പന്തെറിഞ്ഞ് ജയിക്കുക. ഇന്ത്യയ്‌ക്കെതിരെ തിളങ്ങിയ നഥാന്‍ മക്കുല്ലത്തെ പുറത്തിരുത്തിയാണ് കീവിസ് ധരംശാലയില്‍ ഇറങ്ങിയത്. പകരം വന്ന മിച്ചല്‍ മക്ലനാഗന്‍ മൂന്ന് വിക്കറ്റ് വീഴത്തി മാന്‍ ഓഫ് ദ മാച്ചുമായി. ഗ്രൂപ്പ് 2 ല്‍ 4 പോയിന്റുമായി ന്യൂസിലന്‍ഡ് ഒന്നാമത്.

Story first published: Saturday, March 19, 2016, 6:59 [IST]
Other articles published on Mar 19, 2016
Read in English: WT20: NZ beat Aus by 8 runs
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+