ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ പുറത്താകല്‍; ചിരി അടക്കാന്‍ കഴിയാതെ കളിക്കാര്‍
സിഡ്‌നി: ക്രിക്കറ്റ് ചരിത്രത്തില്‍ ഒരുപക്ഷെ ഇങ്ങനെയൊരു പുറത്താകല്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. അത്രയും നിര്‍ഭാഗ്യകരമായാണ് ഒരു താരം പുറത്തായത്. ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റ് ടീമും ഓസ്‌ട്രേലിയയിലെ ഓസ്‌ട്രേലിയ ഗവര്‍ണര്‍ ജനറര്‍ ഇലവനും തമ്മിലുള്ള മത്സരത്തിനിടെ സിഡ്‌നിയിലാണ് സംഭവം.
ഓസ്‌ട്രേലിയയ്‌ക്കെതിരെ ന്യൂസിലന്‍ഡ് താരം കാത്തി പാര്‍ക്കിന്‍സ് ആണ് ബാറ്റ് ചെയ്തിരുന്നത്. ഹീതര്‍ ഗ്രാഹാമിന്റെ ഒരു പന്ത് കാത്തി അടിച്ചത് കൊണ്ടതാകട്ടെ എതിര്‍ശത്ത് ബാറ്റ് ചെയ്യുകയായിരുന്ന കാത്തി മാര്‍ട്ടിന്റെ ബാറ്റിലാണ്. ബാറ്റില്‍കൊണ്ട് ഉയര്‍ന്ന പന്ത് ബൗളര്‍ ഹീതര്‍ അനായാസം പിടികൂടുകയും ചെയ്തു. അമ്പയര്‍ ഉടന്‍ ഔട്ട് വിളിച്ചെങ്കിലും മൂന്നാം അമ്പയറുടെ തീരുമാനത്തിനുശേഷമാണ് ബാറ്റ്‌സ്‌വുമണ്‍ കളം വിട്ടത്.

പന്തടിച്ചയുടന്‍ ഓടാന്‍ ശ്രമിച്ചതാണ് നിര്‍ഭാഗ്യകരമായ പുറത്താകലിന് വഴിവെച്ചതെന്ന് വീഡിയോയില്‍ വ്യക്തമാണ്. എതിര്‍വശത്തെ താരം സ്ഥാനംതെറ്റിനിന്നതും പുറത്താകലിന് കാരണമായി. ന്യൂസിലന്‍ഡ് 45-ാമത്തെ ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് എന്ന നിലയിലായിരുന്നു അപ്പോള്‍. ഇത്തരമൊരു പുറത്താകല്‍ കളിക്കളത്തില്‍ ചിരി പടര്‍ത്തി. ഇങ്ങനെയൊരു പുറത്താകല്‍ ഇന്നേവരെ കണ്ടിട്ടുണ്ടോ എന്നായിരുന്നു കമന്റേറ്ററുടെ പ്രതികരണം.

എന്തായാലും അത്യപൂര്‍വമായ ഒരു പുറത്താകലിന് കാരണക്കാരിയായെങ്കിലും മാര്‍ട്ടിന്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ചു. 69 പന്തില്‍ 76 റണ്‍സെടുത്ത താരത്തിന്റെ മികവില്‍ ന്യൂസിലന്‍ഡ് 323 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഓപ്പണര്‍ ലോറന്‍ ന്യൂസിലന്‍ഡിനായി 107 റണ്‍സ് നേടി. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 38.2 ഓവറില്‍ 157 റണ്‍സിന് പുറത്താവുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications