For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജീവിക്കാന്‍ വകയില്ല; ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ക്രിസ് ഹാരീസ് മരുന്നു വില്‍ക്കുന്നു

By Gokul

ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ക്രിസ് ഹാരിസ് ജീവിക്കാന്‍ വേണ്ടി മെഡിക്കല്‍ റപ്രസെന്റേറ്റീവ് ആയി ജോലി ചെയ്യുന്നു. കടക്കെണിയിലായതോടെയാണ് ഹാരിസ് ക്രിക്കറ്റിന്റെ ലോകത്തുനിന്നും വിട്ടകന്ന് മറ്റൊരു ജോലിയില്‍ വ്യാപൃതനായത്.

മൂന്നുമക്കളും ഭാര്യ ലിണ്ടയുമായി ഒതുങ്ങിക്കഴിയുകയാണ് ഇപ്പോള്‍ ഹാരീസ്. മൂന്നാമത്തെ മകള്‍ ഫെബിയുടെ ജനനമാണ് ഹാരീസിന്റെ ജീവിതരേഖ മാറ്റിമറിച്ചതെന്നു വേണമെങ്കില്‍ പറയാം. മകളുടെ ജനനത്തിനിടെയുണ്ടായ ശാശീരിക പ്രശ്‌നങ്ങള്‍ മൂലം ഏഴ് ആഴ്ച ലിണ്ടയ്ക്ക് ആശുപത്രിയില്‍ കഴിയേണ്ടിവന്നു. ഭാര്യയുടെ അസുഖം മാറി വീട്ടിലെത്തുമ്പോഴേക്കും സമ്പാദ്യത്തില്‍ നിന്നും നല്ലൊരു ശതമാനം തീര്‍ന്നുപോയിരുന്നു.

chris-harris

കൊട്ടുവാതം രോഗവുമായി ജനിച്ച മകള്‍ ഫെബിയുടെ ചികിത്സകൂടി ആയതോടെ ഏതാണ്ട് സമ്പാദ്യമെല്ലാം തീര്‍ന്ന അവസ്ഥയിലായി ഹാരീസ്. ഇടതുവശം ചലനശേഷിയില്ലാത്ത മകള്‍ക്കുവേണ്ടി പല ചികിത്സകളും ഹാരിസ് ചെയ്തു. രണ്ടാം ജന്മ ദിനത്തില്‍ വീഴ്ചയ്ക്കിടെ ഫെബയുടെ തലയ്ക്ക് പരിക്കേല്‍ക്കുകകൂടി ചെയ്തതോടെ ഹാരീസിസ് കൂടുതല്‍ ബുദ്ധിമുട്ടിലാവുകയായിരുന്നു.

പണത്തിനുവേണ്ടി തുടക്കത്തില്‍ വീട്ടില്‍ തന്നെ കെട്ടിട നിര്‍മാണത്തിനുള്ള സാധനങ്ങളുടെ ബിസിനസ് ആരംഭിച്ചെങ്കിലും ഗുണമുണ്ടായിരുന്നില്ല. ഹാരീസിന്റെ പരിതാപകരമായ അവസ്ഥകണ്ട് ന്യൂസിലന്റ് ക്രിക്കറ്റ് അസോസിയേഷനാണ് മെഡിക്കല്‍ റപ്രസെന്റേറ്റീവ് ജോലി ശരിയാക്കിക്കൊടുത്തത്. ഇപ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാനായി പെടാപ്പാടുപെടുകയാണ് താരം.

1990ല്‍ ഓസീസിനെതിരെയുള്ള ഏകദിനത്തില്‍ അരങ്ങേറിയ ഹാരീസ് 14 വര്‍ഷം രാജ്യത്തിനുവേണ്ടി ക്രിക്കറ്റ് കളിച്ചു. 250 ഏകദിന മത്സരങ്ങളില്‍ നിന്നായി 4379 റണ്‍സും 203 വിക്കറ്റും നേടി. 23 ടെസ്റ്റുകളിലും ഹാരീസ് ന്യൂസിലന്റ് തൊപ്പിയണിഞ്ഞു.

Story first published: Thursday, February 26, 2015, 9:25 [IST]
Other articles published on Feb 26, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+