Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇരട്ട സെഞ്ച്വറി നേടി കോണ്‍വെ, കിവീസ് 378ന് പുറത്ത്, ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റില്‍ ന്യൂസീലന്‍ഡ് 378ന് പുറത്ത്. ഡെവോണ്‍ കോണ്‍വെയുടെ (200) ഇരട്ട സെഞ്ച്വറിക്കരുത്തിലാണ് കിവീസ് ഭേദപ്പെട്ട സ്‌കോര്‍ അടിച്ചെടുത്തത്. സഹതാരങ്ങളില്‍ പിന്തുണ ലഭിക്കാതെ വന്നതോടെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ ന്യൂസീലന്‍ഡ് പരാജയപ്പെട്ടെങ്കിലും കോണ്‍വെയുടെ പ്രകടനം ടീമിനെ രക്ഷിച്ചു.

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ സന്ദര്‍ശകരേക്കാള്‍ 267 റണ്‍സിന് പിന്നിലാണ് ഇംഗ്ലണ്ട്. റോറി ബേണ്‍സിനൊപ്പം (59*) നായകന്‍ ജോ റൂട്ടാണ് (42) ക്രീസില്‍. ഡോം സിബ്ലി (0), സാക് ക്രോളി (2) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ടിം സൗത്തിയും കെയ്ല്‍ ജാമിസനുമാണ് വിക്കറ്റ് പങ്കിട്ടത്.

devonconway

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഹെന്റി നിക്കോള്‍സ് (31) മടങ്ങിയതിന് പിന്നാലെ കിവീസ് നിര കൂട്ടത്തകര്‍ച്ച നേരിട്ടു. നിക്കോള്‍സ് മടങ്ങുമ്പോള്‍ നാല് വിക്കറ്റിന് 288 എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. 90 റണ്‍സിനിടെയാണ് ആറ് വിക്കറ്റുകള്‍ നഷ്ടമായത്.

വിക്കറ്റ് കീപ്പര്‍ ബിജെ വാല്‍ട്ടിങ് (1), കോളിന്‍ ഡി ഗ്രാന്റ്‌ഹോം(0), മിച്ചല്‍ സാന്റ്‌നര്‍ (0), കെയ്ന്‍ ജാമിസന്‍ (9) തുടങ്ങിയവര്‍ക്കൊന്നും കാര്യമായ സംഭാവന ചെയ്യാന്‍ സാധിക്കാത്തത് ടീമിന്റെ പ്രകടനത്തെ ബാധിച്ചു. അരങ്ങേറ്റ ഇന്നിങ്‌സില്‍ത്തന്നെ കോണ്‍വെ ഏവരുടെയും കൈയടി നേടുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 347 പന്തില്‍ നിന്ന് 22 ഫോറും ഒരു സിക്‌സുമാണ് കോണ്‍വെ നേടിയത്. റണ്‍ഔട്ടായാണ് താരം മടങ്ങിയത്.

നെയ്ല്‍ വാഗ്നര്‍ (25) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനുവേണ്ടി അരങ്ങേറ്റ താരം ഒല്ലി റോബിന്‍സന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍ക്ക് വുഡ് മൂന്നും ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ടുവിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സുള്ളപ്പോള്‍ ഡോം സിബ്ലിയേയും 18 റണ്‍സുള്ളപ്പോള്‍ ക്രോളിയേയും നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിലെ റോറി ബേണ്‍സ്-റൂട്ട് കൂട്ടുകെട്ട് ടീമിന് അടിത്തറയേകുകയായിരുന്നു. 93 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് അവര്‍ ഇതുവരെ ഉണ്ടാക്കിയത്. മൂന്നാം ദിനവും ഈ കൂട്ടുകെട്ടിലാണ് ആതിഥേയരുടെ പ്രതീക്ഷ.

Story first published: Friday, June 4, 2021, 8:26 [IST]
Other articles published on Jun 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+