Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച തുടക്കം; റുഥര്‍ഫോര്‍ഡിന് സെഞ്ച്വറി

വെല്ലിങ്ടണ്‍: ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി ന്യൂസിലാന്‍ഡ് എ യ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ എട്ടു വിക്കറ്റിന് 467 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ എ യ്‌ക്കെതിരെ രണ്ടാം ദിനം പിരിയുമ്പോള്‍ ന്യൂസിലന്റ് എ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. ഹാമിഷ് റുഥര്‍ഫോര്‍ഡിന്റെ സെഞ്ച്വറിയാണ് ന്യൂസിഡന്റിന് മികച്ച തുടക്കം നല്‍കിയത്. വില്‍ യങ് 49 റണ്‍സെടുത്ത് പുറത്തായി. 13 റണ്‍സെടുത്ത ടിം സെയ്ഫര്‍ട്ട് ആണ് ഹാമിഷിനൊപ്പം ക്രീസിലുള്ളത്.

നേരത്തെ ഇന്ത്യ എ യ്ക്കുവേണ്ടി 94 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേല്‍ ആണ് ടോപ് സ്‌കോറര്‍. വിജയ് ശങ്കര്‍(62), കൃഷ്ണപ്പ ഗൗതം(47) എന്നിവര്‍ വാലറ്റത്ത് മികച്ച പ്രകടനം നടത്തി. കൂടാതെ പൃഥ്വി ഷാ(64), മായങ്ക് അഗര്‍വാള്‍(65), ഹനുമ വിഹാരി(86) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍. സീനിയര്‍ ടീമിലെ മുരളി വിജയ്(28), അജിങ്ക്യ രഹാനെ(12) എന്നിവര്‍ നിരാശപ്പെടുത്തി.

mykhel

വിഹാരി, പൃഥ്വി, പാര്‍ഥിവ് എന്നിവര്‍ ഓസീസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ അംഗങ്ങളാണ്. ടോസ് ലഭിച്ച ഇന്ത്യന്‍ എ ടീം ക്യാപ്റ്റന്‍ രഹാനെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പൃഥ്വിക്കൊപ്പം മുരളി വിജയ് ആണ് ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായ പാര്‍ഥിവിന്റെ പ്രകടനം താരത്തിന്റെ തിരിച്ചുവരവിന് ആക്കം കൂട്ടുന്നതാണ്.

Story first published: Saturday, November 17, 2018, 17:24 [IST]
Other articles published on Nov 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+