Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലിവറിന് സെഞ്ച്വറി, ഇന്ത്യ എയ്‌ക്കെതിരേ ന്യൂസീലന്‍ഡ് എ വമ്പന്‍ ലീഡിലേക്ക്

ക്രൈസ്റ്റ് ചര്‍ച്ച്: ഇന്ത്യ എയ്‌ക്കെതിരായ ഒന്നാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡ് എയ്ക്ക് ലീഡ്. ഇന്ത്യയുടെ 216 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 385റണ്‍സെന്ന മികച്ച നിലയിലാണ്. അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ന്യൂസീലന്‍ഡിന് 169 റണ്‍സിന്റെ ലീഡുണ്ട്. സെഞ്ച്വറി നേടിയഡാനി ക്ലിവറിനൊപ്പം (111) മാര്‍ക്ക് ചാപ്പ്മാനാണ് (85) ക്രീസില്‍.

ആറാം വിക്കറ്റിലെ ക്ലിവര്‍-ചാപ്പ്മാന്‍ കൂട്ടുകെട്ടാണ് ഇന്ത്യയുടെ പ്രതീക്ഷകളെ തെറ്റിച്ചത്. ഇരുവരും ചേര്‍ന്ന് 209 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ആതിഥേയര്‍ക്ക് സമ്മാനിച്ചത്. റാച്ചിന്‍ രവീന്ദ്ര (47), വില്‍ യങ് (54), അജാസ് പട്ടേല്‍ (38), ഹാമിഷ് റൂതര്‍ഫോര്‍ഡ് (28), ഗ്ലെന്‍ ഫിലിപ്‌സ് (4) എന്നിവരുടെ വിക്കറ്റാണ് കിവീസിന് നഷ്ടമായത്. ഇന്ത്യക്കുവേണ്ടി മലയാളി താരം സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ഇഷാന്‍ പോറല്‍, ഷഹബാസ് നദീം എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

cricket

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്ന ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഇന്ത്യന്‍ സീനിയര്‍ ടീം താരം മായങ്ക് അഗര്‍വാള്‍ (0) അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങി. അഭിമന്യു ഈശ്വരന്‍ (8), പ്രിയങ്ക് പാഞ്ചല്‍ (18), ശ്രീകര്‍ ഭരത് (16), വിജയ് ശങ്കര്‍ (8) എന്നിവരെല്ലാം നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ഹനുമ വിഹാരിയുടെയും (51) ശുബ്മാല്‍ ഗില്ലിന്റെയും (83) അര്‍ധ സെഞ്ച്വറികളാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. 83 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സുമാണ് ഗില്‍ നേടിയത്. കിവീസിനുവേണ്ടി മൈക്കല്‍ റായി നാലും കോലി മക്കോന്‍ചി മൂന്നും ജേക്കബ് ഡുഫി രണ്ടും സീന്‍ സോലിയ ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Saturday, February 1, 2020, 8:44 [IST]
Other articles published on Feb 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+