വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജോഷിക്ക് 37, കോലിക്ക് 19... അന്ന് ഒരേ ടീമിനായി കളിച്ചു! വേദിയായത് കന്നി ഐപിഎല്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരിന്റെ താരങ്ങളായിരുന്നു ഇരുവരും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ സ്പിന്നര്‍ സുനില്‍ ജോഷിയും ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോലിയു മുമ്പ് സഹതാരങ്ങള്‍ ആയിരുന്നുവെന്നത് പലര്‍ക്കുമറിയാത്ത രഹസ്യമാണ്. ഐപിഎല്ലിലായിരുന്നു ഇരുവരും ഒരേ ജഴ്‌സിയില്‍, ഒരു ടീമിനായി കളിക്കുന്നത് ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്.

IPL 2020: ഹസ്തദാനം വേണ്ട, പകരം നമസ്‌തേ? ആരാധകരെ തൊടരുത്! കൊറോണയെ നേരിടാന്‍ ബിസിസിഐIPL 2020: ഹസ്തദാനം വേണ്ട, പകരം നമസ്‌തേ? ആരാധകരെ തൊടരുത്! കൊറോണയെ നേരിടാന്‍ ബിസിസിഐ

കഴിഞ്ഞ ദിവസമാണ് കാലാവധി അവസാനിച്ച എംഎസ്‌കെ പ്രസാദിനു പകരം ജോഷിയെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടറായി ബിസിസിഐ തിരഞ്ഞെടുത്തത്. മറ്റൊരു മുന്‍ താരം ഹര്‍വീന്ദര്‍ സിങിനെയും സെലക്ഷന്‍ കമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തിരുന്നു.

പ്രഥമ ഐപിഎല്‍

2008ലായിരുന്നു രാജ്യത്തു ക്രിക്കറ്റ് വിപ്ലവത്തിനു തന്നെ തുടക്കമിട്ട ഐപിഎല്ലിന്റെ തുടക്കം. അന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗൂരില്‍ ടീമംഗങ്ങളായിരുന്നു ജോഷിയും കോലിയും. 37കാരനായ ജോഷി അന്നു കരിയറിന്റെ അവസാന ഘട്ടത്തിലായിരുന്നെങ്കില്‍ 19 കാരനായ കോലി കരിയര്‍ തുടങ്ങുന്നേണ്ടായിരുന്നുള്ളൂ. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനെന്ന നിലയിലാണ് അന്നു കോലി ആര്‍സിബിയെലെത്തിയത്.

നാലു മല്‍സരങ്ങള്‍ മാത്രം

പ്രഥമ ഐപിഎല്ലില്‍ ആര്‍സിബിക്കു വേണ്ടി വെറും നാലു മല്‍സരങ്ങളില്‍ മാത്രമാണ് ജോഷി കളിച്ചത്. ഇത്രയും കളികളില്‍ നിന്നു ആറു റണ്‍സ് ആകെ നേടിയ അദ്ദേഹം വീഴ്ത്തിയത് ഒരേയൊരു വിക്കറ്റ് മാത്രമായിരുന്നു.
അതേസമയം, കോലിയാവട്ടെ പ്രഥമ സീസണില്‍ 13 മല്‍സരങ്ങളില്‍ ആര്‍സിബിക്കു വേണ്ടി ഇറങ്ങി. 165 റണ്‍സായിരുന്നു അന്നു അദ്ദേഹത്തിന് നേടാനായത്. പിന്നീട് ഓരോ സീസണ്‍ കഴിയുന്തോറും പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരുന്ന അദ്ദേഹം സൂപ്പര്‍ താര പദവിയിലേക്കും ഇന്ത്യന്‍ നായകസ്ഥാനത്തേക്കുമുയര്‍ന്നത് ചരിത്രം.

15 ടി20കള്‍ കളിച്ചു

കരിയറില്‍ ആകെ 15 ടി20 മല്‍സരങ്ങളാണ് ജോഷി കളിച്ചിട്ടുള്ളത്. 91 സ്‌ട്രൈക്ക് റേറ്റോടെ 78 റണ്‍സെടുത്ത അദ്ദേഹം 26 ശരാശരിയില്‍ 13 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
1992ല്‍ ക്രിക്കറ്റിലേക്കു ചുവടുവച്ച ജോഷി ഇന്ത്യക്കു വേണ്ടി 15 ടെസ്റ്റുകളും 69 ഏകദിനങ്ങളിലും കളിച്ചു. നിലവിലെ ബിസിസിഐ പ്രസിഡന്റും മുന്‍ നായകനുമായ സൗരവ് ഗാംഗുലി അരങ്ങേറിയ 1996ലെ ഇംഗ്ലണ്ട് പര്യടനത്തിലൂടെ തന്നെയായിരുന്നു ജോഷിയും ഇന്ത്യക്കായി കന്നി ടെസ്റ്റ് മല്‍സരം കളിച്ചത്

അവാസാന ടെസ്റ്റ് ഗാംഗുലിക്കു കീഴില്‍

ഒരുമിച്ച് തുടങ്ങിയത് മാത്രമല്ല 2001ല്‍ ഗാംഗുലിക്കു കീഴില്‍ തന്നെയാണ് ജോഷി ഇന്ത്യക്കു വേണ്ടി അവസാനത്തെ ടെസ്റ്റിലും കളിച്ചത്. വിരമിച്ച ശേഷം പരിശീലകന്റെ റോളിലും സജീവമായിരുന്നു അദ്ദേഹം.
ബംഗ്ലാദേശ്, ഒമാന്‍, അമേരിക്ക ടീമുകളുടെ സ്പിന്‍ ബൗളിങ് കോച്ചായി ജോഷി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ഹൈദരാബാദ്, ജമ്മു കാശ്മീര്‍, ഉത്തര്‍ പ്രദേശ് ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചു.

Story first published: Friday, March 6, 2020, 12:18 [IST]
Other articles published on Mar 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X