For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാര്‍ഥിവ് പട്ടേല്‍ ഇനി മുംബൈ ഇന്ത്യന്‍സിനൊപ്പം, പുതിയ ഡ്യൂട്ടി; സ്വാഗതം ചെയ്ത് ആകാശ് അംബാനി

മുംബൈ: കഴിഞ്ഞ ദിവസം ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച പാര്‍ഥിവ് പട്ടേല്‍ ഇനി മുംബൈ ഇന്ത്യന്‍സിനൊപ്പം. അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സില്‍ പുതിയ ഉത്തരവാദിത്തമാണ് പാര്‍ഥിവിനുള്ളത്. ടീമിലേക്ക് പുതിയ പ്രതിഭാശാലികളായ താരങ്ങളെ കണ്ടെത്തുന്നതിനായുള്ള ടാലന്റ് സ്‌കൗട്ടിലാണ് പാര്‍ഥിവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന പാര്‍ഥിവ് പട്ടേലിനെ ടീം ഉടമ ആകാശ് അംബാനി സ്വാഗതം ചെയ്തിട്ടുണ്ട്.

'മുംബൈ ഇന്ത്യന്‍സിനൊപ്പം കളിക്കുമ്പോള്‍ ഞാന്‍ വളരെ ആസ്വദിച്ചാണ് കളിച്ചിരുന്നത്. മൂന്ന് വര്‍ഷം ചാമ്പ്യന്‍ നിരയോടൊപ്പം കളിക്കാന്‍ സാധിച്ചതിന്റെ ഓര്‍മകളുണ്ട്. ഇപ്പോള്‍ ജീവിതത്തില്‍ പുതിയ അധ്യായം തുറക്കാനുള്ള സമയമാണ്. വളരെ സന്തോഷമുണ്ട്. ആത്മവിശ്വാസത്തോടെയാണ് പുതിയ റോള്‍ ഏറ്റെടുക്കാനൊരുങ്ങുന്നത്. എനിക്ക് ഇങ്ങനെയൊരു അവസരം തന്നെ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിനോട് കടപ്പെട്ടിരിക്കുന്നു'-പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

parthivpatel

മുംബൈ ഇന്ത്യന്‍സിലേക്കുള്ള യുവതാരങ്ങളെ കണ്ടെത്തുകയാവും 35കാരനായ പാര്‍ഥിവിന്റെ പ്രധാന ഉത്തരവാദിത്തം. 17ാം വയസില്‍ ക്രിക്കറ്റിലെത്തി 18 വര്‍ഷം നീണ്ട കരിയറില്‍ ആഭ്യന്തര മത്സരങ്ങളിലടക്കം നിരവധി മത്സരങ്ങള്‍ കളിച്ച് പരിചയസമ്പത്തുള്ള പാര്‍ഥിവിന്റെ സേവനം മുംബൈക്ക് കൂടുതല്‍ സഹായകരമാവും. അടുത്ത വര്‍ഷം ഐപിഎല്ലിന് മുന്നോടിയായി മെഗാ താരലേലം നടക്കാന്‍ സാധ്യതയുണ്ട്. അത് മുന്നില്‍ക്കണ്ടാണ് മുംബൈയുടെ പുതിയ നീക്കം.

പാര്‍ഥിവിനെ മുംബൈ ഇന്ത്യന്‍സിലേക്ക് ടീം ഉടമ ആകാശ് അംബാനി സ്വാഗതം ചെയ്തു. 'പാര്‍ഥിവ് ഞങ്ങള്‍ക്കൊപ്പം ചേരുന്നതില്‍ വളരെ സന്തോഷമുണ്ട്. മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള താരമാണ് പാര്‍ഥിവെന്ന് മുംബൈക്കുവേണ്ടി കളിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് മനസിലായതാണ്. അദ്ദേഹത്തിന്റെ അറിവ് മുംബൈയെ സഹായിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഞങ്ങളുടെ പദ്ധതികള്‍ പാര്‍ഥിവിന് നന്നായി അറിയാം. മുംബൈയുടെ ഡിഎന്‍എയും എന്താണ്, മുംബൈ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്താണ് ഇവയെല്ലാം പാര്‍ഥിവിന് വ്യക്തമായി അറിയാം'-ആകാശ് പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് പാര്‍ഥിവ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കുവേണ്ടി 25 ടെസ്റ്റില്‍ നിന്നായി 31.13 ശരാശരിയില്‍ 934 റണ്‍സും 38 ഏകദിനത്തില്‍ നിന്ന് 736 റണ്‍സും 2 ടി20യില്‍ നിന്ന് 36 റണ്‍സുമാണ് പാര്‍ഥിവ് നേടിയത്. ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ്,ഗുജറാത്ത് ലയണ്‍സ്,ചെന്നൈ സൂപ്പര്‍ കിങ്‌സ്,ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമുകള്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചു. 139 ഐപിഎല്ലില്‍ നിന്നായി 2848 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

Story first published: Friday, December 11, 2020, 9:06 [IST]
Other articles published on Dec 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+