വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവര്‍ വിന്‍ഡീസിന്റെ 'സംഭാവന'... ടീം ഇന്ത്യക്കു മൂന്നു താരങ്ങള്‍ കൂടി, ലോകകപ്പില്‍ കളിക്കുമോ?

ടെസ്റ്റ് പരമ്പരയില്‍ ചില താരങ്ങളുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

By Manu
ഇവർ ലോകകപ്പിൽ കളിക്കുമോ? | OneIndia Malayalam

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ടീം ഇന്ത്യ ഇനി ഏകദിന പരമ്പരയ്ക്കായി തയ്യാറെടുക്കുകയാണ്. അഞ്ചു മല്‍സരങ്ങളുള്‍പ്പെട്ട ദൈര്‍ഘ്യമേറിയ പരമ്പരയിലാണ് ഇരുടീമും ഇനി കൊമ്പുകോര്‍ക്കുന്നത്. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയാണ് ഇന്ത്യക്ക് ഈ പരമ്പരയുള്‍പ്പെടെ ഇനിയുള്ള മല്‍സരങ്ങള്‍.

വിന്‍ഡീസിനെതിരായ പരമ്പര: ഏകദിനത്തില്‍ പൃഥ്വി വേണ്ട!! കാരണമുണ്ട്... ഒന്നിലേറെവിന്‍ഡീസിനെതിരായ പരമ്പര: ഏകദിനത്തില്‍ പൃഥ്വി വേണ്ട!! കാരണമുണ്ട്... ഒന്നിലേറെ

ക്ലാസിക്കില്‍ മെസ്സിയുടെ അഭാവം, ബ്രസീലിന് ആശ്വാസമോ? നെയ്മര്‍ പറഞ്ഞത് ഇങ്ങനെ... ക്ലാസിക്കില്‍ മെസ്സിയുടെ അഭാവം, ബ്രസീലിന് ആശ്വാസമോ? നെയ്മര്‍ പറഞ്ഞത് ഇങ്ങനെ...

വിന്‍ഡീസിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയിലൂടെ പുതിയ ചില താരങ്ങളെക്കൂടി ഇന്ത്യക്കു ലഭിച്ചിരിക്കുകയാണ്. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.

പൃഥ്വി ഷാ

പൃഥ്വി ഷാ

ടെസ്റ്റ് പരമ്പരയിലെ ഏറ്റവും വലിയ കണ്ടെത്തലെന്നു വിശേഷിപ്പിക്കാവുന്നത് 18 കാരനായ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ പൃഥ്വി ഷായാണ്. ആക്രമാണാത്മക ബാറ്റിങ് കാഴ്ചവച്ച താരം അരങ്ങേറ്റ ടെസ്റ്റിലെ കന്നി ഇന്നിങ്‌സില്‍ തന്നെ സെഞ്ച്വറിയുമായി കസറുകയും ചെയ്തു. ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളാണ് താനെന്ന് പൃഥ്വി കാണിച്ചുതന്നു.
പരമ്പരയിലെ രണ്ടു ടെസ്റ്റുകളില്‍ മൂന്ന് ഇന്നിങ്‌സുകളിലാണ് താരം കളിച്ചത്. ഒരു സെഞ്ച്വറിയടക്കം 252 പന്തില്‍ നിന്നും 237 റണ്‍സ് പൃഥ്വി അടിച്ചെടുക്കുകയും ചെയ്തു. പേസ്, സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ ഒരുപോലെ ബാറ്റ് ചെയ്യാന്‍ കഴിയുന്നുവെന്നതാണ് പൃഥ്വിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. അടുത്ത ലോകകപ്പില്‍ ഓപ്പണിങ് റോളില്‍ പൃഥ്വിയെ കാണാനാവുമോയെന്നാണ് ഇനി ഏവരും കാത്തിരിക്കുന്നത്.

 റിഷഭ് പന്ത്

റിഷഭ് പന്ത്

എംഎസ് ധോണിയുടെ പിന്‍ഗാമി താന്‍ തന്നെയാണെന്നു യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഇംഗ്ലണ്ടിനെതിരേ നടന്ന അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ ഉജ്ജ്വലമായി തുടങ്ങിയ പന്ത് വിന്‍ഡീസിനെതിരേയും ഇതാവര്‍ത്തിക്കുകയായിരുന്നു. നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ മാത്രമല്ല ടെസ്റ്റിലും തനിക്കു തിളങ്ങാനാവുമെന്ന് പന്ത് തെളിയിച്ചു. കഴിഞ്ഞ ഐപിഎല്ലില്‍ റണ്‍മെഷീനായിരുന്ന താരം അതേ ശൈലിയില്‍ തന്നെയാണ് ടെസ്റ്റിലും ബാറ്റ് വീശിയത്.
വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് ഇന്നിങ്‌സുകളില്‍ 10 സിക്‌സറുകളാണ് താരം പറത്തിയത്. അടുത്ത ലോകകപ്പില്‍ ഇന്ത്യന്‍ മധ്യനിരയില്‍ ധോണിക്കു പകരം പന്തിനെ ഇറക്കണമെന്നു പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു.

 ഉമേഷ് യാദവ്

ഉമേഷ് യാദവ്

പ്രതിഭയുണ്ടായിട്ടും അത് പലപ്പോഴും പുറത്തെടുക്കാനാവാതെ ടീമിന് അകത്തും പുറത്തുമായി കഴിഞ്ഞ പേസര്‍ ഉമേഷ് യാദവിന്റെ തകര്‍പ്പന്‍ തിരിച്ചുവരവാണ് വിന്‍ഡീസിനെതിരായ പരമ്പരയില്‍ കണ്ടത്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന്റെ നിയന്ത്രണമേറ്റെടുത്ത ഉമേഷ് അതു ഭംഗിയാക്കുകയും ചെയ്തു. രണ്ടാംടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി 10 വിക്കറ്റുകളാണ് താരം പോക്കറ്റിലാക്കിയത്. ഉമേഷിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണിത്.
കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്ത താരം ഉമേഷായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് ഈ മികവ് നിലനിര്‍ത്താനായില്ല. ഇപ്പോള്‍ വിന്‍ഡീസിനെതിരായ പരമ്പരയിലൂടെ ശക്തമായ തിരിച്ചുവരവാണ് ഉമേഷ് നടത്തിയിരിക്കുന്നത്. അടുത്ത ലോകകപ്പിലും ഇന്ത്യക്കു വേണ്ടി പന്തെറിയാമെന്ന് താരം സ്വപ്‌നം കാണുന്നു.

Story first published: Tuesday, October 16, 2018, 12:47 [IST]
Other articles published on Oct 16, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X