Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് പാകിസ്താനി... മോക്കാ മോക്കാ

മെല്‍ബണ്‍: ക്രിക്കറ്റിലെ ചിരകാല വൈരികളായ ഇന്ത്യക്ക് വേണ്ടി പാകിസ്താന്‍ ആരാധകര്‍ പ്രാര്‍ത്ഥിക്കുമോ... സാധാരണ ഗതിയില്‍ ഇല്ലെന്നായിരിക്കും ഉത്തരം. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല കെട്ടോ...

അയര്‍ലന്‍ഡിനെതിരെ ഇന്ത്യ കളിക്കാനിറങ്ങുമ്പോള്‍ പാകിസ്താന്‍ ആരാധകര്‍ ഇന്ത്യക്കൊപ്പമായിരിക്കും എന്ന് ഉറപ്പാണ്. കാരണം അയര്‍ലണ്ട് തോല്‍ക്കേണ്ടത് ഇന്ത്യയേക്കാള്‍ ആവശ്യം പാകിസ്താനാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോലും കാണാതെ പുറത്ത് പോകേണ്ടി വരും.

Star Sports

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പ്രസിദ്ധമായ 'മോക്ക... മോക്ക' പരസ്യം ഇത്തവണ ഇക്കാര്യമാണ് പങ്കുവക്കുന്നത്. നിരാശനായ പാക് ആരാധകനെ കൂടാതെ ഹര്‍ഷ ഭോഗ്ലെയും ആകാഷ് ചോപ്രയും കൂടി ഉണ്ട് ഇത്തവണത്തെ പരസ്യത്തില്‍.

<center><iframe width="100%" height="338" src="https://www.youtube.com/embed/kXTnBMfh1xo" frameborder="0" allowfullscreen></iframe></center>

ഇന്ത്യയെ പാകിസ്താന്‍ തോല്‍പിക്കുമ്പോള്‍ പൊട്ടിക്കാന്‍ കാത്തുവച്ചിരുന്ന പടക്കം ഇപ്പോഴും ആരാധകന്റെ കയ്യില്‍ ഉണ്ട്. വെസ്റ്റ് ഇന്‍ഡീസിന്റേയും, ദക്ഷിണാഫ്രിക്കയുടേയും, എന്തിന് യുഎഇയുടെ വരെ ജേഴ്‌സിയണിഞ്ഞ് പരീക്ഷിച്ച കക്ഷി ഇത്തവണ ഇന്ത്യയുടെ ജേഴ്‌സിയാണ് അണിഞ്ഞിട്ടുള്ളത്.

പടക്കവുമായി ഒരു വണ്ടിയും വിളിച്ച് നേരെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ സ്റ്റുഡിയോവിലേക്കാണ് പോക്ക്. അവിടെ കമന്റേറ്റര്‍മാരായ ഹര്‍ഷ ഭോഗ്ലേയും ആകാഷ് ചോപ്രയും നില്‍ക്കുന്നു. പാക് ആരാധകനെ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് കണ്ട ഞെട്ടല്‍ ഇരുവരുടേയും മുഖത്തുണ്ട്.

എന്നാല്‍ ആകാഷ് ഉടന്‍ തന്നെ പറയുന്നു, ഇന്ത്യ ജയിച്ചാല്‍ പാകിസ്താന് ക്വാര്‍ട്ടര്‍ ഫൈനലിലെത്താനുള്ള 'മോക്ക' (അവസരം) ലഭിക്കും. ഇത് കേള്‍ക്കുമ്പോള്‍ നമ്മുടെ പാക് ആരാധകന്‍ ഒരിത്തിരി നാണത്തോടെ തല കുനിക്കും.

Story first published: Sunday, March 8, 2015, 12:13 [IST]
Other articles published on Mar 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+