ഐപിഎല്‍: തോല്‍വിയിലും തലയുയര്‍ത്തി വാര്‍ണര്‍... വീക്ക്‌നെസ് ആര്‍സിബി മാത്രമല്ല പഞ്ചാബും, റെക്കോര്‍ഡ്

മൊഹാലി: ഐപിഎല്ലില്‍ തിങ്കളാഴ്ച രാത്രി നടന്ന ആവേശകരമായ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ആറു വിക്കറ്റിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പുറത്താവാതെ 70 റണ്‍സുമായി തിളങ്ങിയെങ്കിലും ഹൈദരാബാദിനെ രക്ഷിക്കാന്‍ ഇതു മതിയായിരുന്നില്ല. ഈ പ്രകടനത്തോടെ ഒരു അപൂര്‍വ്വ
റെക്കോര്‍ഡാണ് താരം തന്റെ പേരില്‍ കുറിച്ചത്.
ഒരു വര്‍ഷത്തെ വിലക്കിനു ശേഷം ഐപിഎല്ലിലൂടെ തിരിച്ചെത്തിയ വാര്‍ണര്‍ ഗംഭീര ഫോമിലാണ്. ഈ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ നിലവിലെ അവകാശിയും അദ്ദേഹം തന്നെ.

തുടര്‍ച്ചയായി ഏഴു ഫിഫ്റ്റി
ഐപിഎല്ലില്‍ പഞ്ചാബിനെതിരേ തുടര്‍ച്ചയായ ഏഴാമത്തെ ഫിഫ്റ്റിയാണ് ഈ മല്‍സരത്തില്‍ വാര്‍ണര്‍ നേടിയത്. പഞ്ചാബിനെതിരായ മുന്‍ ഐപിഎല്‍ മല്‍സരങ്ങളില്‍ 58, 81, 59, 52, 70*, 51 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍.
ഇതോടെ ഐപിഎല്ലില്‍ രണ്ടു ടീമുകള്‍ക്കെതിരേ തുടര്‍ച്ചയായി ഏഴു ഫിഫ്റ്റികള്‍ നേടിയ ആദ്യത്തെ താരമെന്ന റെക്കോര്‍ഡിന് വാര്‍ണര്‍ അവകാശിയായി

ആര്‍സിബി മറ്റൊരു ടീം
പഞ്ചാബിനെതിരേ കൂടായി വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയും കോലി ഏഴു ഫിഫ്റ്റികള്‍ തുടര്‍ച്ചയായ മല്‍സരങ്ങളില്‍ നേടിയിട്ടുണ്ട്. 2014 മുതല്‍ 16 വരയെയുള്ള സീസണുകളാണ് അദ്ദേഹം ആര്‍സിബിക്കെതിരേ ഫിഫ്റ്റികള്‍ നേടുന്നത് ശീലമാക്കിയത്.
പഞ്ചാബിനെതിരായ കഴിഞ്ഞ മല്‍സത്തില്‍ 49 പന്തുകളില്‍ നിന്നായിരുന്നു വാര്‍ണറുടെ ഫിഫ്റ്റി. ഐപിഎല്ലില്‍ ഇതാദ്യമായാണ് താരം ഫിഫ്റ്റിക്കായി ഇത്രയും പന്തുകള്‍ നേരിട്ടത്. 2017ല്‍ പഞ്ചാബിനെതിരേ 45 പന്തില്‍ ഫിഫ്റ്റി തികച്ചതായിരുന്നു ഇതിനു മുമ്പത്തെ വേഗം കുറഞ്ഞ ഇന്നിങ്‌സ്.

റണ്‍സ് വാരിക്കൂട്ടി വാര്‍ണര്‍
വിലക്കിനെ തുടര്‍ന്നു കഴിഞ്ഞ സീസണില്‍ പുറത്തിരിക്കേണ്ടിവന്ന വാര്‍ണര്‍ ഉജ്ജ്വല തിരിച്ചുവരവാണ് ഐപിഎല്ലില്‍ നടത്തിയത്. ഈ സീസണില്‍ ആറു മല്‍സരങ്ങൡ നിന്നായി 349 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. 87.25 ശരാശരിയിലാണ് വാര്‍ണര്‍ ഇത്രയും റണ്‍സെടുത്തത്. 31 ബൗണ്ടറികളും 11 സിക്‌സറുകളും ഇതിലുള്‍പ്പെടുന്നു.
റണ്‍വേട്ടയില്‍ ടീമംഗം കൂടിയായ ജോണി ബെയര്‍സ്‌റ്റേയേക്കാള്‍ 86 റണ്‍സിന് മുന്നിലാണ് വാര്‍ണര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications