വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

3ടിസി സോളിഡാരിറ്റി കപ്പ്- വെടിക്കെട്ട് ബാറ്റിങ്ങുമായി ഡിവില്ലിയേഴ്‌സ്, സ്വര്‍ണ്ണം നേടി ഈഗിള്‍സ്

സെഞ്ച്വൂറിയന്‍: ക്രിക്കറ്റില്‍ പുതിയ വിപ്ലവം സൃഷ്ടിക്കുന്ന 3ടിസി സോളിഡാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എബി ഡിവില്ലിയേഴ്‌സ് നായകനായുള്ള ഈഗിള്‍സിന് സ്വര്‍ണ്ണം. 12 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് ഈഗിള്‍സ് അടിച്ചെടുത്തത്. 24 പന്തില്‍ 61 റണ്‍സെടുത്ത എബിഡിയുടെ ബാറ്റിങ് വെടിക്കെട്ടാണ് ഈഗിള്‍സിന് കരുത്തായത്.കിങ്ഫിഷേഴ്‌സിന്റെയും കൈറ്റ്‌സിന്റെയും ബൗളര്‍മാരെ പഴയ പ്രതാപത്തോടെ തല്ലിപ്പറത്തിയ എബിഡി വെറും 21 പന്തില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി നേടിയത്.

1

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡിവില്ലിയേഴ്‌സ് ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കുമെന്ന അഭ്യൂഹത്തെ ശക്തിപ്പെടുത്തുന്ന പ്രകടനമായിരുന്നു അദ്ദേഹം പുറത്തെടുത്തത്. വെള്ളി മെഡല്‍ നേടിയ ടെംബ ബവുമയുടെ കൈറ്റ്‌സ് 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് എടുത്തത്. റീസ ഹെന്‍ഡ്രിക്കസ് നായകനായുള്ള കിങ്ഫിഷേഴ്‌സ് 12 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണെടുത്തത്.

കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.പുതിയ ഫോര്‍മാറ്റുമായാണ് ദക്ഷിണാഫ്രിക്ക തിരിച്ചുവരവ് അറിയിച്ചത്.

2

എട്ട് താരങ്ങള്‍ വീതമുള്ള മൂന്ന് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ഈഗിള്‍സ്, കിങ്ഫിഷേഴ്സ്,കൈറ്റ്സ് എന്നിവയായിരുന്നു ടീമുകള്‍.ഈഗിള്‍സിനെ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സാണ് നയിച്ചത്.ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ഒട്ടുമിക്ക മുന്‍നിര താരങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ സാധ്യതയുള്ള ഫോര്‍മാറ്റായാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക 3ടി ഫോര്‍മാറ്റിനെ കാണുന്നത്. സൂപ്പര്‍ താരങ്ങളായ ക്വിന്റന്‍ ഡീകോക്ക്,കഗിസോ റബാദ,ക്രിസ് മോറിസ് തുടങ്ങിയ താരങ്ങള്‍ക്ക് ഇന്നത്തെ മത്സരം നഷ്ടമായി.

കറുത്തവര്‍ഗക്കാര്‍ക്ക് പിന്തുണ അറിയിക്കും
ലോകത്തില്‍ കറുത്തവര്‍ഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരേ ലോകത്തിന്റെ ശ്രദ്ധ പതിപ്പിക്കുന്നതിനായി നടന്നുവരുന്ന ബ്ലാക്ക് മാറ്റവര്‍ ലീവ്‌സ് ക്യാംപെയ്‌നില്‍ 3ടി ടൂര്‍ണമെന്റും പങ്കാളിയായി.ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങളും ഒഫീഷ്യല്‍സും കൈയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള ബാന്റണിഞ്ഞു.

എന്താണ് 3ടി ഫോര്‍മാറ്റ്?
12 ഓവര്‍ വീതമുള്ള മൂന്നു മല്‍സരങ്ങളായിരിക്കും നടക്കുക. ആറോവര്‍ വീതമായിരിക്കും ഒരു ഇന്നിങ്‌സ്. ഓരോ ടീമും പരസ്പരം ഓരോ തവണ ഏറ്റുമുട്ടുകയും ചെയ്യും. ഏഴാമത്തെ വിക്കറ്റ് വീണാലും ഒരു ടീമിന്റെ ഇന്നിങ്‌സ് അവസാനിക്കില്ല. ഓവര്‍ ബാക്കിയുണ്ടെങ്കില്‍ ശേഷിച്ചയാള്‍ക്കു ബാറ്റിങ് തുടരാം. പക്ഷെ ഒരു നിബന്ധനയുണ്ട്. രണ്ട്, നാല്, ആറ് എന്നിങ്ങനെ ഇരട്ടയക്ക റണ്‍സ് മാത്രമേ ഈ ബാറ്റ്‌സ്മാന് നേടാന്‍ അനുവാദമുള്ളൂ 36 ഓവര്‍ പൂര്‍ത്തിയായ ശേഷം മൂന്നു ടീമുകളുടെയും സ്‌കോറിന്റെ ആകെ ശരാശരിയെടുക്കും. ഏറ്റവുമുയര്‍ന്ന ശരാശരിയുള്ള ടീം വിജയികളാവുകയും ചെയ്യും.

ടീമുകള്‍: ഈഗിള്‍സ്-എബി ഡിവില്ലിയേഴ്‌സ് (ക്യാപ്റ്റന്‍),എയ്ഡന്‍ മാര്‍ക്രം,റാസി വാന്‍ഡെര്‍ ഡൂസന്‍,കെയ്ല്‍ വെറീനിസആന്‍ഡിലി ഫെലുക്കുവായോ,ജോറിന്‍ ഫോര്‍ട്ടിന്‍,ജൂനിയര്‍ ഡാല,ലൂങ്കി എന്‍ഗിഡി. പരിശീലകന്‍-ജിയോഫി ടൊയാന
കൈറ്റ്‌സ്-ടെംബ ബാവുമ (ക്യാപ്റ്റന്‍),ജോണ്‍-ജോണ്‍ സ്മൂട്ട്‌സ്,ഡേവിഡ് മില്ലര്‍,ഡ്വെയ്ന്‍ പ്രിട്ടോറിയസ്,ലൂതോ സിപംല,ബ്രൂറന്‍ ഹെന്‍ഡ്രികസ്,ആന്‍ റിച്ച് നോര്‍ജെ,റിയാന്‍ റിക്ക്‌ളിറ്റന്‍- പരിശീലകന്‍:വാന്‍ഡിലി ഗാവു
കിങ് ഫിഷേഴ്‌സ്-റീസ ഹെന്‍ഡ്രിക്കസ് (നായകന്‍),ഹെന്റിച്ച് ക്ലാസന്‍,ജെനിമാന്‍ മലാന്‍,ഫഫ് ഡുപ്ലെസിസ്,താന്‍ഡോ എന്‍ഡിനി,ജെറാല്‍ഡ് കോയ്റ്റ്‌സി,ഗ്ലെന്റന്‍ സ്റ്റുമാന്‍,തബ്രയ്‌സ് ഷംസി.പരിശീലകന്‍: മിഗ്നോന്‍ ഡു പ്രീസ്

Story first published: Saturday, July 18, 2020, 19:30 [IST]
Other articles published on Jul 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X