പാകിസ്താന് ഇതാ പുതിയ അഫ്രീഡി... ഇവന്‍ പുലി തന്നെ, അരങ്ങേറ്റത്തില്‍ കസറി, വീഡിയോ...
കറാച്ചി: ലോക ക്രിക്കറ്റില്‍ ഒരു കാലത്ത് ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു പാകിസ്താന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീഡി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കി 37ാം വയസ്സില്‍ അഫ്രീഡി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അഫ്രീഡിക്ക് പുതിയൊരു പകരക്കാരന്‍ വന്നിരിക്കുന്നു. അതും അഫ്രീഡി തന്നെ. 17 കാരനായ പേസര്‍ ഷഹീന്‍ ഷാ അഫ്രീഡിയാണ് ഇപ്പോള്‍ പാക് ക്രിക്കറ്റിലെ സംസാര വിഷയം.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റ മല്‍സരത്തില്‍ മാസ്മരിക പ്രകടനം നടത്തിയതോടെയാണ് ഷഹീന്‍ ഏവരുടെും ശ്രദ്ധയാകര്‍ഷിച്ചത്. ഷാഹിദ് അഫ്രീഡി 16ാം വയസ്സില്‍ ശ്രീലങ്കയ്‌ക്കെതിരേ 37 പന്തില്‍ വെടിക്കെട്ട് സെഞ്ച്വറിയോടെയാണ് വരവറിയിച്ചതെങ്കില്‍ ഷഹീന്‍ മിന്നിയത് ബൗളിങിലായിരുന്നു.

അരങ്ങേറ്റ മല്‍സരത്തില്‍ എട്ടു വിക്കറ്റുകളാണ് ഷഹീന്‍ കടപുഴക്കിയത്. ക്വെയ്ദ് എ അസാം ട്രോഫിയിലാണ് റാവല്‍പിണ്ടി ടീമിനെിരേ ഖാന്‍ ആര്‍ എല്‍ ടീമിനായി ഷഹീന്‍ കസറിയത്. താരത്തിന്റെ ബൗളിങ് പ്രകടനത്തിന്റെ വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.
17 year old Shaheen Shah Afridi's 8 wickets on his first class debut for KRL against Rawalpindi #Cricket #QeATrophy pic.twitter.com/9VhKZ8N6RI
— Saj Sadiq (@Saj_PakPassion) September 29, 2017
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications