വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ്: ഇതു പോലെയൊന്ന് കണ്ടിട്ടില്ല... കളത്തിന് പുറത്ത് അപ്പീലോ? തുറന്നടിച്ച് കോലി

ജഡേജയുടെ റണ്ണൗട്ടാണ് വിവാദമായിരിക്കുന്നത്

Virat Kohli miffed after Ravindra Jadeja run-out | Oneindia Malayalam

ചെന്നൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ കനത്ത പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. എട്ടു വിക്കറ്റിന് വിരാട് കോലിയെയും സംഘത്തെയും കരീബിയന്‍ പട വാരിക്കളയുകയായിരുന്നു. മല്‍സരത്തില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ വിവാദ പരമായ റണ്ണൗട്ടാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം.

പ്രീമിയര്‍ ലീഗ്: ടോട്ടനത്തിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം, യുണൈറ്റഡിന് സമനിലപ്രീമിയര്‍ ലീഗ്: ടോട്ടനത്തിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം, യുണൈറ്റഡിന് സമനില

വ്യക്തിഗത സ്‌കോര്‍ 21 നില്‍ക്കെയാണ് റോസ്റ്റണ്‍ ചേസിന്റെ നേരിട്ടുള്ള ത്രോയില്‍ ജഡേജ ഔട്ടായത്. മല്‍സരശേഷം ശക്തമായ ഭാഷയിലാണ് ക്യാപ്റ്റന്‍ വിരാട് കോലി ഇതിനെ വിമര്‍ശിച്ചത്.

ഇതുപോലെയൊന്നു കണ്ടിട്ടില്ല

ഇതുപോലെയൊന്നു കണ്ടിട്ടില്ല

ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുപോലൊയൊരു സംഭവം നേരത്തേ കണ്ടിട്ടില്ലെന്നു കോലി തുറന്നടിച്ചു. തേര്‍ഡ് അംപയര്‍ ജഡേജയ്‌ക്കെതിരേ ഔട്ട് വിളിച്ച ശേഷം ബൗണ്ടറി ലൈനിന് അടുത്തെത്തി അദ്ദേഹം പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
സംഭവം വളരെ സിംപിളാണ്. ഫീല്‍ഡര്‍ അപ്പീല്‍ ചെയ്യുന്നു, അംപയര്‍ അത് നോട്ടൗട്ടെന്നും വിധിക്കുന്നു. ഇത് അവിടെ അവസാനിക്കുന്നു. പുറത്ത് ടിവിയില്‍ കളി കാണുന്നവര്‍ക്ക് തീരുമാനം വീണ്ടും പരിശോധിക്കണമെന്ന് ഫീല്‍ഡര്‍മാരോട് പറയാന്‍ കഴിയില്ലെന്നും കോലി വിശദമാക്കി.

നിയമങ്ങള്‍ എവിടെ?

നിയമങ്ങള്‍ എവിടെ?

നിയമങ്ങളൊക്കെ എവിടെപ്പോയെന്ന് അറിയില്ല. റഫറിയും അംപയര്‍മാരുമായിരുന്നു നടപടി സ്വീകരിക്കേണ്ടിയിരുന്നത്. അതു വീണ്ടും കണ്ട ശേഷം തീരുമാനം പ്രഖ്യാപിക്കണമായിരുന്നുവെന്നും കോലി ചൂണ്ടിക്കാട്ടി.
അതേസമയം, അംപയറുടെ തീരുമാനത്തെ വിന്‍ഡീസ് ക്യാപ്റ്റന്‍ കിരോണ്‍ പൊള്ളാര്‍ഡ് ന്യായീകരിച്ചു. വളരെ ഉചിതമായ തീരുമാനം തന്നെയാണ് അവസാനം വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

കളിയുടെ 48ാം ഓവറിലായിരുന്നു സംഭവം. സിംഗിളിനായി ഓടിയ ജഡേജ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ എത്തും മുമ്പ് വിന്‍ഡീസ് താരം റോസ്റ്റണ്‍ ചേസിന്റെ ത്രോ സ്റ്റംപ് തെറിപ്പിച്ചു. പക്ഷെ അംപയര്‍മാര്‍ ഔട്ട് നല്‍കിയില്ല. വിന്‍ഡീസ് താരങ്ങളുടെ ഭാഗത്തു നിന്നു അപ്പീലുമുണ്ടായില്ല. ഓവറിലെ അടുത്ത പന്തെറിയാന്‍ ബൗളര്‍ തയ്യാറെടുക്കെയാണ് റീപ്ലേ കണ്ട ഗ്രൗണ്ടിന് പുറത്തുണ്ടായിരുന്ന ഒഫീഷ്യലുകളില്‍ ഒരാള്‍ പൊള്ളാര്‍ഡിനോട് അംപയറോട് തീരുമാനം പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെടുന്നത്. പൊള്ളാര്‍ഡ് അപ്പീല്‍ ചെയ്യുകയുംഅംപയര്‍മാര്‍ തേര്‍ഡ് അംപയര്‍ക്കു തീരുമാനം വിടുകയായിരുന്നു. തേര്‍ഡ് അംപയര്‍ ജഡേജയ്‌ക്കെതിരേ ഔട്ട് വിധിക്കുകയും ചെയ്തു.

Story first published: Monday, December 16, 2019, 10:42 [IST]
Other articles published on Dec 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X