വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനൊന്നും ഒരിക്കലും അത് ചെയ്തില്ല, എന്നാല്‍ ഇന്നത്തെ താരങ്ങള്‍!, വിമര്‍ശിച്ച് സെവാഗ്

സമീപകാലത്ത് ഇന്ത്യന്‍ താരങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഫിറ്റ്‌നസുമായി ബന്ധപ്പെട്ടതാണ്

1

സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനങ്ങള്‍ വളരെ നിരാശപ്പെടുത്തുന്നതാണ്. ഏഷ്യാ കപ്പിലടക്കം വലിയ കിരീട പ്രതീക്ഷയോടെ പോയ ഇന്ത്യക്ക് ഫൈനല്‍ കാണാതെ പുറത്തുപോവേണ്ടി വന്നു. ഇന്ത്യക്ക് വലിയ നിരാശയുണ്ടാക്കുന്ന തോല്‍വിയാണ് ഏഷ്യാ കപ്പില്‍ നേരിടേണ്ടി വന്നത്. സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായി മാറിയത്.

സമീപകാലത്ത് ഇന്ത്യന്‍ താരങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഫിറ്റ്‌നസുമായി ബന്ധപ്പെട്ടതാണ്. രോഹിത് ശര്‍മയടക്കം പല താരങ്ങളും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നതാണ് വസ്തുത. ഒരു കാലത്ത് ഉയര്‍ന്ന ഫിറ്റ്‌നസ് ഇന്ത്യന്‍ താരങ്ങള്‍ക്ക് അവകാശപ്പെടാമായിരുന്നെങ്കിലും ഇന്നത്തെ ഇന്ത്യന്‍ ടീമിലെ പല താരങ്ങളുടെയും ഫിറ്റ്‌നസ് സംശയം ഉണ്ടാക്കുന്നതാണ്.

IND vs AUS T20: രോഹിത്-കോലി ഓപ്പണിങ്, സഞ്ജു അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാIND vs AUS T20: രോഹിത്-കോലി ഓപ്പണിങ്, സഞ്ജു അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

1

കൂടാതെ ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവിക്കുന്നത് നോക്കിയാല്‍ കൂടുതലും മത്സരത്തിലൂടെയല്ലെന്ന് വ്യക്തമാവും. ജിമ്മിലോ മറ്റ് വിനോദ ആഘോഷങ്ങള്‍ക്കിടയിലോ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവം കൂടിക്കൂടി വരികയാണ്. ഇപ്പോഴിതാ താരങ്ങള്‍ അശ്രദ്ധകൊണ്ട് പരിക്ക് വരുത്തിവെക്കുന്നതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

'ഇന്ത്യയുടെ പ്രധാന പ്രശ്‌നം പരിക്കുകളാണ്. അതും ഗ്രൗണ്ടിന് പുറത്ത് സംഭവിക്കുന്നത്. എന്നാല്‍ ഇതാരും ശ്രദ്ധിക്കുകയോ പറയുകയോ ചെയ്യുന്നില്ല. ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിഞ്ഞപ്പോഴാണ് പരിക്കേറ്റത്. മറ്റ് താരങ്ങള്‍ക്ക് പരിക്കേറ്റത് ജിമ്മിലോ മറ്റ് സ്ഥലങ്ങളിലോ വെച്ചാണ്. എന്നാല്‍ ഇത് ആരും തുറന്ന് പറയുന്നില്ല. എല്ലാ പരിക്കുകളേയും കളത്തിനകത്തെ പരിക്കുകളായാണ് കാണുന്നത്.

റിഷഭിനൊപ്പം അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല!, ഇന്ത്യയുടെ നാല് പേര്‍

2

ജിമ്മിനിടെ പരിക്കേല്‍ക്കുന്നത് ഇപ്പോള്‍ കൂടുന്നു. കഴിവുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. നിങ്ങള്‍ ഇന്ത്യന്‍ ടീമിലെത്തി പരമ്പര കളിക്കുമ്പോള്‍ ജിമ്മിനെക്കാള്‍ പ്രാധാന്യം നിങ്ങളുടെ കഴിവുകള്‍ക്കാണ് നല്‍കേണ്ടത്. നിങ്ങള്‍ക്കൊരു രണ്ട് മാസം ഇടവേള വരുമ്പോഴാണ് ഫിറ്റ്‌നസ് പ്രധാനപ്പെട്ടതായി മാറുന്നത്'-സെവാഗ് പറഞ്ഞു.

ഏറ്റവും ഒടുവിലായി ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റത് രവീന്ദ്ര ജഡേജക്കാണ്. സ്പിന്‍ ഓള്‍റൗണ്ടര്‍ ടി20 ലോകകപ്പ് കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ജഡേജക്ക് പരിക്കേറ്റത് ഇന്ത്യക്കായി കളിക്കുമ്പോഴല്ല. വിനോദ സഞ്ചാരത്തിനിടെയാണെന്നാണ് റിപ്പോര്‍ട്ട്. ടീമിലെ സുപ്രധാന താരങ്ങള്‍ തങ്ങളുടെ ടീമിലെ സ്ഥാനം മനസിലാക്കാതെ അനാവശ്യ സാഹസം നടത്തി പരിക്കേല്‍ക്കുന്നത് ഉത്തരവാദിത്തക്കുറവാണെന്ന് പറയാം.

3

സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് എല്ലാവരും മാതൃകയാക്കേണ്ടതെന്നും സെവാഗ് പറഞ്ഞു. ' സച്ചിന്‍ ടെണ്ടുല്‍ക്കറില്‍ നിന്നാണ് ഞാന്‍ ഇക്കാര്യങ്ങള്‍ പഠിച്ചത്. എല്ലാവരും അദ്ദേഹത്തെ മാതൃകയാക്കണം. അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കെത്തിയ ശേഷം 6-8 കിലോ ഭാരം ഉയര്‍ത്തി വ്യായാമം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്തുകൊണ്ടാണ് ഇത്രയും ഭാരം കുറവ് മാത്രം ഉയര്‍ത്തുന്നതെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്.

4

ഇത് പതിവ് കാര്യം മാത്രമാണന്നും മത്സരം കളിക്കുമ്പോള്‍ കൃത്യമായ താളം നിലനിര്‍ത്തിക്കൊണ്ടുപോവുകയാണ് വേണ്ടതെന്നും. അങ്ങനെ സംഭവിക്കുമ്പോള്‍ കരുത്ത് നഷ്ടമാവുന്നുവെന്ന് തോന്നില്ലെന്നുമാണ് സച്ചിന്‍ പറഞ്ഞത്. എന്നാല്‍ ഇന്നത്തെ താരങ്ങളെ നോക്കുക. വിരാട് കോലിയടക്കം 70 കിലോക്ക് മുകളില്‍ ഭാരം ഉയര്‍ത്തിയാണ് പരിശീലനം നടത്തുന്നത്. ഇത് ശരിക്കും പരിക്കിന്റെ സാധ്യതകളെ ഉയര്‍ത്തുന്നു'-സെവാഗ് കൂട്ടിച്ചേര്‍ത്തു.

സഞ്ജു ടി20 ലോകകപ്പിനെത്തിയാല്‍ എവിടെ കളിപ്പിക്കും?, ബെസ്റ്റ് പൊസിഷന്‍ ഇത്!, പരിശോധിക്കാം

5

എന്നാല്‍ സെവാഗ് അഭിപ്രായപ്പെട്ടതുപോലെ ജിമ്മില്‍ അമിതഭാരം ഉയര്‍ത്തി പരിശീലനം നടത്തുന്നവര്‍ കുറവാണെന്ന് പറയാം. നിലവില്‍ കോലി മാത്രമാണ് ഇത്തരത്തില്‍ പരിശീലിക്കുന്നത്. സൂര്യകുമാര്‍ യാദവും കെ എല്‍ രാഹുലും മികച്ച ശരീരം കാത്ത് സൂക്ഷിക്കുന്നവരാണെങ്കിലും ജിമ്മില്‍ അമിതഭാരം ഉയര്‍ത്തി പരിശീലിക്കുന്നവരല്ല. ഇന്ത്യന്‍ താരങ്ങളുടെ അധിക ജോലി ഭാരമാണ് ഒരു പരിധിവരെ പരിക്കിന് കാരണം. ഐപിഎല്ലില്‍ കളിക്കുന്നതും താരങ്ങള്‍ക്ക് ഇടക്കിടെ പരിക്കേല്‍ക്കാനുള്ള കാരണമാവുന്നു.

Story first published: Monday, September 12, 2022, 10:03 [IST]
Other articles published on Sep 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X