Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി സിംഗിള്‍ എടുക്കാത്തത് വിവാദത്തില്‍; ക്യാപ്റ്റനെ ചോദ്യം ചെയ്യില്ലെന്ന് പരിശീലകന്‍

ചെന്നൈ: ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍ക്കാനിടയായത് ധോണിയുടെ തീരുമാനമാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. നിര്‍ണായകമായ 19-ാം ഓവറില്‍ മൂന്നു സിംഗിളുകളാണ് ധോണി ഓടിയെടുക്കാതിരുന്നത്. ഒരുവശത്ത് കൂറ്റനടിക്ക് കെല്‍പ്പുള്ള ഡ്വെയ്ന്‍ ബ്രാവോ ബാറ്റ് ചെയ്യുമ്പോഴായിരുന്നു ഇതെന്നത് വിമര്‍ശനത്തിന് ആക്കം കൂട്ടുന്നു.

അവസാന ഓവറില്‍ 26 റണ്‍സ് വേണമെന്നിരിക്കെ 24 റണ്‍സ് മാത്രമെടുത്ത് ടീം ഒരു റണ്‍സിന്റെ തോല്‍വിയും ഏറ്റുവാങ്ങി. ഇതോടെ ധോണിയുടെ തീരുമാനത്തിനെതിരെ മോശം പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. എന്നാല്‍, ധോണിയുടെ കണക്കുകൂട്ടലുകളെ ഒരിക്കലും ചോദ്യം ചെയ്യില്ലെന്നാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ് ളമിങ്ങിന്റെ നിലപാട്.

ധോണിയെ ചോദ്യം ചെയ്യില്ല

ധോണിയെ ചോദ്യം ചെയ്യില്ല

ധോണി കണക്കുകൂട്ടി കളിക്കുന്ന കളിക്കാരനാണെന്ന് ഫ് ളെമിങ് പറഞ്ഞു. അതിനെ താനൊരിക്കലും ചോദ്യം ചെയ്യില്ല. ബ്രവോയ്ക്ക് വലിയ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവുണ്ട്. എന്നാല്‍, ജയിക്കേണ്ടത് എങ്ങിനെയെന്ന് ധോണിക്ക് വ്യക്തമായ നിശ്ചയമുണ്ടായിരിക്കും. ധോണിയുടെ ഇത്തരം തീരുമാനങ്ങളെ താന്‍ എക്കാലവും പിന്തുണയ്ക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും ഫ് ളമിങ് പറഞ്ഞു.

എങ്ങിനെ കളിക്കണമെന്ന് ധോണിക്കറിയാം

എങ്ങിനെ കളിക്കണമെന്ന് ധോണിക്കറിയാം

ധോണി എത്രയോ കളികളില്‍ ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. എങ്ങിനെ ഏതൊക്കെ ഓവറുകളില്‍ കളിക്കണമെന്ന് താരത്തിന് വ്യക്തമായി അറിയാം. ബാംഗ്ലൂരിനെതിരെ ജയത്തിന് വളരെ അടുത്തുവരെ ടീമിനെ എത്തിക്കാന്‍ ധോണിക്ക് കഴിഞ്ഞു. അവസാന ഓവറുകളില്‍ സിക്‌സറുകളടിക്കാമെന്നുതന്നെയായിരിക്കണം ധോണിയുടെ കണക്കുകൂട്ടല്‍. ധോണിക്ക് അതിന് സാധിക്കുമെന്നും ഫ് ളമിങ് വ്യക്തമാക്കി.

ധോണിയുടെ ബാറ്റിങ്

ധോണിയുടെ ബാറ്റിങ്

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഏഴു വിക്കറ്റിന് 161 റണ്‍സാണ് നേടിയത്. മറുപടിയില്‍ 48 പന്തില്‍ നിന്നും 84 റണ്‍സെടുത്ത ധോണി കസറിയെങ്കിലും കൈയെത്തുംദൂരത്ത് ജയം വഴുതിപ്പോവുകയായിരുന്നു. അമ്പാട്ടി റായുഡു (29), രവീന്ദ്ര ജഡേജ (11) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍. ആര്‍സിബിക്കു വേണ്ടി ഡെയ്ല്‍ സറ്റെയ്നും ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.


Story first published: Monday, April 22, 2019, 17:08 [IST]
Other articles published on Apr 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+