വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇന്നത്തെ താരങ്ങളെപ്പോലെയല്ല, 13 വര്‍ഷം ഇടവേളയില്ലാതെ കളിച്ചു', ഓര്‍മ പങ്കുവെച്ച് ഗാംഗുലി

രോഹിത് വെസ്റ്റ് ഇന്‍ഡീസ് പരമ്പര കളിക്കുന്നില്ല. വിരാട് കോലിക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. സൂപ്പര്‍ താരങ്ങള്‍ നിരന്തരം ഇടവേളയെടുക്കുന്നത് ബിസിസി ഐയേയും നിരാശപ്പെടുത്തുന്നു.

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക ക്രിക്കറ്റിലെ വന്‍ ശക്തികളാണ്. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ രോഹിത് ശര്‍മക്ക് കീഴില്‍ ടി20 ലോകകപ്പിനായുള്ള തയ്യാറെടുക്കുകയാണ് ഇന്ത്യ. കരുത്തുറ്റ താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളതെങ്കിലും സമീപകാലത്തായി ഇന്ത്യയെ അലട്ടുന്നത് പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമാണ്. ടീമിലെ സീനിയര്‍ താരങ്ങള്‍ നിരന്തരം ഇടവേളയെടുക്കുന്നതാണ് കാണാന്‍ കഴിയുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര കളിക്കാതിരുന്ന രോഹിത് ശര്‍മ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റും കളിച്ചില്ല. ഇംഗ്ലണ്ടിനെതിരായ പരിമിത ഓവര്‍ കളിക്കുന്ന രോഹിത് അതിന് ശേഷം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പര കളിക്കുന്നില്ല. വിരാട് കോലിക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. സൂപ്പര്‍ താരങ്ങള്‍ നിരന്തരം ഇടവേളയെടുക്കുന്നത് ബിസിസി ഐയേയും നിരാശപ്പെടുത്തുന്നു.

IND vs ENG: 'ശുദ്ധ മണ്ടത്തരം', ബുംറ കാട്ടുന്നത് അബദ്ധങ്ങളുടെ പെരുമഴ, വിമര്‍ശിച്ച് പീറ്റേഴ്‌സണ്‍IND vs ENG: 'ശുദ്ധ മണ്ടത്തരം', ബുംറ കാട്ടുന്നത് അബദ്ധങ്ങളുടെ പെരുമഴ, വിമര്‍ശിച്ച് പീറ്റേഴ്‌സണ്‍

1

ഇപ്പോഴിതാ ഇന്ത്യന്‍ സീനിയര്‍ താരങ്ങളുടെ തുടര്‍ച്ചയായുള്ള ഇടവേളയെടുക്കലിനെ പരോക്ഷമായി വിമര്‍ശിച്ച് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്റെ കരിയറില്‍ 13 വര്‍ഷം ഇടവേളയില്ലാതെ കളിച്ച ഓര്‍മയും ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ്. രോഹിത്തിനേയും കോലിയേയും ഉന്നം വെച്ചുകൊണ്ടുള്ള വാക്കുകളാണ് ഗാംഗുലിയുടേതെന്ന് പറയാം.

2005ല്‍ ഇന്ത്യന്‍ പരിശീലകന്‍ ഗ്രേഗ് ചാപ്പലുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ഗാംഗുലിക്ക് ടീമിന് പുറത്തുപോകേണ്ടി വന്നിരുന്നു. ഇടവേളയെടുത്ത് ആഭ്യന്തര ക്രിക്കറ്റ് കളിച്ച് മികവ് കാട്ടിയാണ് ഗാംഗുലി തിരിച്ചെത്തിയത്. ഇന്ത്യക്ക് വലിയ ജയങ്ങള്‍ നേടിക്കൊടുക്കുകയും വലിയ പ്രതിസന്ധിയില്‍ നിന്ന് ടീമിനെ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്ത നായകനായിരുന്നു ഗാംഗുലി.

ക്യാപ്റ്റന്മാരായ പേസര്‍മാരെ അറിയാമോ?, ബ്രോഡ് മുതല്‍ ബുംറ വരെ, എട്ട് പേര്‍ ഇതാ

2

'ദേശീയ ടീമില്‍ കളിച്ച ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുകയെന്നത് പ്രശ്‌നമായി എനിക്ക് തോന്നിയിട്ടില്ല. എന്നാല്‍ സാഹചര്യങ്ങളെല്ലാം പ്രശ്‌നമാവുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് പ്രയാസമായി മാറുന്നു. കാരണം എന്റെ ബൗളിങ്ങിലേയും ബാറ്റിങ്ങിലേയും കഴിവുകളെ ചോദ്യം ചെയ്യുന്നതായിരുന്നു അത്. അതുകൊണ്ട് തന്നെ എനിക്കത് നിയന്ത്രിക്കാനായില്ല.

3

ടീമിന് പുറത്താവുന്നതിന് മുമ്പ് ഇടവേളയില്ലാതെ 13 വര്‍ഷമാണ് ഇന്ത്യക്കായി കളിച്ചത്. ഒരു പര്യടനമോ പരമ്പരയോ പോലും നഷ്ടമായിട്ടില്ല. ഇന്നത്തെ താരങ്ങള്‍ കാട്ടുന്നതുപോലെ ഒരു തവണ പോലും വിശ്രമം എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ ടീമിന് പുറത്തായ സമയത്തെ 13 വര്‍ഷ കരിയറിന് ശേഷമുള്ള ചെറിയ ഇടവേളയായാണ് കണ്ടത്. തിരിച്ചുവന്ന് നാല് വര്‍ഷത്തോളം കളിച്ച് 17 വര്‍ഷം അന്താരാഷ്ട്ര കരിയര്‍ സ്വന്തമാക്കിയാണ് കളി അവസാനിപ്പിച്ചത്'- ദി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു.

4

ഗ്രേഗ് ചാപ്പല്‍ പരിശീലകനായതോടെ നിരവധി പരീക്ഷണങ്ങളാണ് ഇന്ത്യന്‍ ടീമില്‍ നടത്തിയത്. എംഎസ് ധോണിയെ ടോപ് ഓഡറിലേക്ക് പരീക്ഷിച്ചതും ഇര്‍ഫാന്‍ പഠാനെ വണ്‍ ഡൗണും ഓപ്പണിങ്ങിലുമൊക്കെ പരീക്ഷിച്ചത് ചാപ്പലിന്റെ കാലത്താണ്. ഇന്ത്യന്‍ ക്രിക്കറ്റ് ശൈലിയെ ചാപ്പല്‍ പൊളിച്ചെഴുതുന്നതില്‍ ഗാംഗുലിക്കും സച്ചിനുമെല്ലാം എതിര്‍പ്പുണ്ടായിരുന്നു. ഇതാണ് പിന്നീട് ഗാംഗുലി - ചാപ്പല്‍ തുറന്ന പോരിലേക്ക് എത്തിയത്.

2001ല്‍ ഓസ്‌ട്രേലിയക്കെതിരേ 2-1ന് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയതും 2002ല്‍ ഇംഗ്ലണ്ടില്‍ നാറ്റ് വെസ്റ്റ് സീരിസ് നേടിയതും 2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ കളിച്ചതുമെല്ലാം ഗാംഗുലിയുടെ കീഴിലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ഒത്തുകളി വിവാദത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ നായകസ്ഥാനം ഏറ്റെടുത്ത് ടീമിനെ വളര്‍ത്തിയത് ഗാംഗുലിയാണ്.

പരിക്കില്‍ കുടുങ്ങി രാഹുല്‍, വിന്‍ഡീസ് പരമ്പരയും ഏഷ്യാ കപ്പും നഷ്ടമായേക്കും, വന്‍ തിരിച്ചടി

5

ടീമില്‍ നിന്ന് മാറിനിന്ന സമയത്ത് പല കെട്ടുകഥകളും പ്രചരിച്ചിരുന്നു. ഇതിനോടും ഗാംഗുലി പ്രതികരിച്ചു. 'ടീമില്‍ നിന്ന് പുറത്തായപ്പോള്‍ ഉറങ്ങാനാവാതെ ഉറക്ക ഗുളിക കഴിച്ചിരുന്നു എന്നൊക്കെയുള്ളത് തെറ്റായ കാര്യങ്ങളാണ്. എനിക്ക് കടുത്ത ദേഷ്യവും നിരാശയുമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ഇരട്ടിയായി അധ്വാനിക്കുകയാണ് ചെയ്തത്. എനിക്ക് സ്വയം തെളിയിക്കണമെന്ന ഉറച്ച ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. എന്നില്‍ ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. എനിക്ക് തെളിയിച്ച് കാട്ടണമെന്ന് സ്വയം പറഞ്ഞ് മനസിനെ ബോധ്യപ്പെടുത്തിയിരുന്നു'- ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, July 7, 2022, 20:43 [IST]
Other articles published on Jul 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X