വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

27ാം വയസ്സില്‍ ടീമിന് പുറത്ത്... പിന്നില്‍ ചാപ്പലോ? എല്ലാം വെളിപ്പെടുത്തി ഇര്‍ഫാന്‍ പഠാന്‍

കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ വിരമിച്ചത്

മുംബൈ: വാനോളം പ്രതീക്ഷകള്‍ നല്‍കി, എന്നാല്‍ അവയുടെ പകുതി പോലും തിരികെ നല്‍കാനാവാതെ തിരശീലയ്ക്കു പിറകിലേക്കു മാഞ്ഞുപോയ താരമാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാന്‍. വിസ്മയിപ്പിക്കുന്ന സ്വിങ് ബൗളിങിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ഏവരുടെയും മനം കവര്‍ന്ന അദ്ദേഹം പിന്നീട് ബാറ്റിങിലും കസറിയതോടെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്നു. കരിയറില്‍ കത്തി നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ കപില്‍ ദേവിനോടു പോലും ആരാധകര്‍ ഇര്‍ഫാനെ ഉപമിച്ചിരുന്നു. എന്നാല്‍ വില്ലനായെത്തിയ പരിക്കും ഫോമില്ലായ്മയുമെല്ലാം താരത്തിന്റെ കരിയര്‍ തകര്‍ക്കുകയായിരുന്നു.

ടി20 ലോകകപ്പ്: ടീം ഇന്ത്യയില്‍ ധവാന്‍ വേണ്ട!! പകരം ഈ താരം കളിക്കട്ടെ... നിര്‍ദേശം മുന്‍ സെലക്ടറുടേത്ടി20 ലോകകപ്പ്: ടീം ഇന്ത്യയില്‍ ധവാന്‍ വേണ്ട!! പകരം ഈ താരം കളിക്കട്ടെ... നിര്‍ദേശം മുന്‍ സെലക്ടറുടേത്

കഴിഞ്ഞ ദിവസമാണ് 35കാരനായ ഇര്‍ഫാന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. മുന്‍ കോച്ച് ഗ്രെഗ് ചാപ്പലാണ് ഇര്‍ഫാന്റെ കരിയര്‍ വളരെ നേരത്തേ തന്നെ അവസാനിക്കാന്‍ കാരണമന്നു നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയകളിലൂടെ ആരോപിച്ചിരുന്നു. ഇതിനു മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം.

27ാം വയസ്സില്‍ ടീമിന് പുറത്ത്

27ാം വയസ്സില്‍ ടീമിന് പുറത്ത്

27ാം വയസ്സിലായിരുന്നു ഇര്‍ഫാന്‍ ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചത്. ടീമില്‍ സ്ഥാനം നഷ്ടമായ അദ്ദേഹത്തിന് പിന്നീടൊരു തിരിച്ചുവരവുണ്ടായിട്ടില്ല. ഭൂരിഭാഗം താരങ്ങളും തങ്ങളുടെ അന്താരാഷ്ട്ര കരിയര്‍ ആരംഭിക്കുന്നത് 27-28 വയസ്സിലാണ്. എന്നാല്‍ താനാവട്ടെ ഈ ഘട്ടത്തിലാണ് അവസാന മല്‍സരം കളിച്ചതെന്നു ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.
താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം ചാപ്പലുമായി ബന്ധപ്പെടുത്തി പല ചര്‍ച്ചകളും നടക്കുന്നുണ്ട്. ചാപ്പലാണ് കരിയര്‍ നേരത്തേ അവസാനിപ്പിച്ചതെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അവരെല്ലാം കാര്യങ്ങള്‍ മൂടിവയ്ക്കുകയാണെന്നും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്കു താല്‍പ്പര്യമില്ലെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.

ഇവയെല്ലാം എവിടെ നിന്ന് വരുന്നു?

ഇവയെല്ലാം എവിടെ നിന്ന് വരുന്നു?

ഇത്തരത്തിലുള്ള ചര്‍ച്ചകളെല്ലാം എവിടെ നിന്നാണ് വരുന്നതെന്നു ഇര്‍ഫാന്‍ ചോദിക്കുന്നു. ഇര്‍ഫാന് സ്വിങ് നഷ്ടമായിരുന്നെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് പലരുടെ ഭാഗത്തു നിന്നും കാണുന്നത്.
എന്നാല്‍ നിങ്ങളൊരു കാര്യം മനസ്സിലാക്കണം. 10 ഓവറില്‍ ലഭിക്കുന്ന സ്വിങ് എല്ലായ്‌പ്പോഴും ലഭിക്കണമെന്നില്ല. എന്നാല്‍ തനിക്കു അപ്പോഴും നല്ല സ്വിങ് ലഭിച്ചിരുന്നതായും ഇര്‍ഫാന്‍ വ്യക്തമാക്കി.

2008ല്‍ എന്തിന് ഒഴിവാക്കി?

2008ല്‍ എന്തിന് ഒഴിവാക്കി?

2008ല്‍ ശ്രീലങ്കയില്‍ നടന്ന മല്‍സരത്തില്‍ കളിച്ച ശേഷം തന്നെ ടീമില്‍ നിന്നൊഴിവാക്കിയത് ഇപ്പോഴും ഓര്‍മയുണ്ട്. രാജ്യത്തിനു വേണ്ടി മല്‍സരം ജയിപ്പിച്ച ശേഷം ഒരു കാരണവുമില്ലാതെ ടീമില്‍ നിന്നും ആരെയെങ്കിലും പുറത്താക്കുമോയെന്നും ഇര്‍ഫാന്‍ ചോദിക്കുന്നു.
മുന്‍ ക്യാപ്റ്റന്‍മാരായ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവരെ അദ്ദേഹം പ്രശംസിച്ചു. ആദ്യമായി ടീമിലെത്തിയപ്പോള്‍ ഓസ്‌ട്രേലിയയില്‍ ന്യൂ ബോള്‍ കൊണ്ട് തിളങ്ങാനാവുമെന്നു ആത്മവിശ്വാസം നല്‍കിയത് ഗാംഗുലിയായിരുന്നു. ബാറ്റിങില്‍ തനിക്കു മുന്‍നിരയിലേക്കു പ്രൊമോഷന്‍ നല്‍കി ഉപയോഗിച്ചത് ദ്രാവിഡാണ്. കുംബ്ലെ, സച്ചിന്‍ എന്നിവരും തനിക്കു ശരിയായ ഉപദേശങ്ങള്‍ നല്‍കി വഴികാട്ടിയായിട്ടുണ്ടെന്നും ഇര്‍ഫാന്‍ പറയുന്നു.

Story first published: Monday, January 6, 2020, 11:23 [IST]
Other articles published on Jan 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X