വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഞാന്‍ വിറച്ചു, ഇതുവരെ ആരും അങ്ങനെ സംസാരിച്ചത് കേട്ടിരുന്നില്ല!- ശാസ്ത്രിയെക്കുറിച്ച് കോലി

2014ലെ സംഭവമാണ് അദ്ദേഹം ഓര്‍ത്തെടുത്തത്

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ടീമിലും തന്നിലുമുണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണെന്നും അദ്ദേഹത്തെപ്പോലെ സംസാരിക്കുന്ന മറ്റൊരാളെ കണ്ടിട്ടില്ലെന്നും ക്യാപ്റ്റന്‍ വിരാട് കോലി. ശാസ്ത്രിയുടെ പുതിയ പുസ്തകത്തിന്റെ ലോഞ്ചിനിടെയായിരുന്നു കോലി ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ ടീമിന്റെ കോച്ചായി 2017ലായിരുന്നു ശാസ്ത്രി എത്തിയത്. ടീമിനൊപ്പം അദ്ദേഹത്തിന്റെ രണ്ടാമൂഴം കൂടിയായിരുന്നു ഇത്. നേരത്തേ 2014ല്‍ ശാസ്ത്രി ടീമിന്റെ ഡയരക്ടറായി എട്ടു മാസം പ്രവര്‍ത്തിച്ചിരുന്നു. 2015ലെ ഏകദിന ലോകകപ്പ് വരെയായിരുന്നു ഇത്.

2019ല്‍ വീണ്ടും കോച്ചായി ശാസ്ത്രി നിയോഗിക്കപ്പെട്ടു. അനില്‍ കുംബ്ലെയ്ക്കു പകരമായിരുന്നു ഇത്. 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനനലില്‍ പാകിസ്താനോടു ഇന്ത്യ തോറ്റ ശേഷമായിരുന്നു ശാസ്ത്രി വീണ്ടും കോച്ചായെത്തിയത്. അടുത്ത മാസം യുഎഇയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പോടു കൂടി ശാസ്ത്രിയുമായുള്ള കരാര്‍ അവസാനിക്കുകയാണ്. കരാര്‍ പുതുക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ലോകപ്പിനു ശേഷം പടിയിറങ്ങാന്‍ തന്നെയാണ് ശാസ്ത്രിയുടെ തീരുമാനമെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കോലിയും ശാസ്ത്രിയും തമ്മിലുള്ള മികച്ച കെമിസ്ട്രിയാണ് ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായുള്ള മിന്നുന്ന പ്രകടനത്തിനു കാരണം. നാട്ടിലും വിദേശത്തും മികച്ച വിജയങ്ങള്‍ കൊയ്യാന്‍ ഇന്ത്യക്കായിരുന്നു. തുടര്‍ച്ചയായി രണ്ടു തവണ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കായത് ഇക്കൂട്ടത്തിലെ ഏറ്റവും വലിയ നേട്ടമാണ്.

 ശാസ്ത്രിയുടെ കമന്ററി മിടുക്ക്

ശാസ്ത്രിയുടെ കമന്ററി മിടുക്ക്

ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ ഡയരക്ടറായി വന്ന ശേഷമുള്ള സംഭവം ഓര്‍ത്തെടുക്കുകയാണ് കോലി. അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തോടെയുള്ള വാക്കുകള്‍ കേട്ട് അന്നു താന്‍ വിറച്ചുപോയതായും അദ്ദേഹം വെളിപ്പെടുത്തി.
ശാസ്ത്രിയുടെ അനുഭവസമ്പത്ത് ഞങ്ങളെ സംബന്ധിച്ച് വിലമതിക്കാനാവാത്തതാണ്. 2014ലായിരുന്നു ഇതിന്റെ തുടക്കം. ഒരുപാടു തവണ അദ്ദേഹത്തെ ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. കാരണം ഇന്ത്യയിലും ലോകമെമ്പാടും ക്രിക്കറ്റില്‍ ഏറ്റവും അറിയപ്പെട്ടിരുന്ന, പ്രധാനപ്പെട്ട ശബ്ദമായിരുന്നു ശാസ്ത്രിയുടേത്. അദ്ദേഹത്തിന്റെ കമന്ററി മികവിനായി എല്ലായ്‌പ്പോഴും ഞങ്ങള്‍ കാത്തുനിന്നിട്ടുണ്ട്. അന്നു മുതല്‍ തന്നെ യഥാര്‍ഥത്തില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായും കോലി മനസ്സ് തുറന്നു.

 2014ലെ സംഭവം

2014ലെ സംഭവം

ഇന്ത്യന്‍ ടീമിന്റെ ഡയരക്ടറായ ശേഷം 2014ല്‍
ആദ്യമായി ഞങ്ങളോടു ശാസ്ത്രി സംസാരിച്ചത് ഓര്‍മയുണ്ട്. ടീമെന്ന നിലയില്‍ ആ സമയത്തു ഞങ്ങള്‍ മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു. പ്രതീക്ഷിച്ചതു പോലെയൊന്നും കാര്യങ്ങള്‍ നടന്നിരുന്നില്ല. തുടര്‍ന്നായിരുന്നു ശാസ്ത്രിയെ ടീം ഡയറക്ടറായി കൊണ്ടുവരുന്നത്. ബോയ്‌സ് എന്നായിരുന്നു അന്നു ഞങ്ങളോടു സംസാരിക്കവെ ശാസ്ത്രിയുടെ ആദ്യത്തെ വാക്ക്. അദ്ദേഹം സംസാരിക്കുമ്പോള്‍ ഞാന്‍ താഴെ ഇരിക്കുകയായിരുന്നു. ഇതു കേട്ടപ്പോള്‍ എന്റെ ശരീരം വിറച്ചുപോയി. കാരണം അത്രയും വ്യക്തമായയും പോസിറ്റീവായും ദൃഢനിശ്ചയത്തോടെയും മറ്റാരും സംസാസിരുക്കുന്നത് താന്‍ കേട്ടിരുന്നില്ലെന്നും കോലി വെളിപ്പെടുത്തി.

 വിശ്വാസവും പരസ്പര ബഹുമാനവും

വിശ്വാസവും പരസ്പര ബഹുമാനവും

വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ടിതമാണ് കോച്ചും ക്യാപ്റ്റനുമെന്ന നിലയില്‍ ഞങ്ങള്‍ തമ്മിലുള്ള ബന്ധം. ഇന്ത്യന്‍ ക്രിക്കറ്റിനെ കൂടുതല്‍ ഉയരങ്ങളിലേക്കും മികച്ച നിലയിലേക്കും എത്തിക്കുകയെന്നതില്‍ മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ. ഞങ്ങള്‍ രണ്ടു പേര്‍ക്കുമൊപ്പം ടീമിന്റെ മുഴുവന്‍ കഴിവും അനുഗ്രഹീതരായ പ്രതിഭകളും കൂടി ചേര്‍ന്നതോടെ അതു നേടിയെടുക്കാന്‍ ഞങ്ങള്‍ക്കായെന്നാണ് ഞാന്‍ കരുതുന്നത്, അക്കാര്യത്തില്‍ ഏറെ അഭിമാനമുണ്ടെന്നും കോച്ച് വിശദമാക്കി.

 നാലാം ടെസ്റ്റ്

നാലാം ടെസ്റ്റ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ കളിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീം. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും ഇപ്പോള്‍ 1-1ന് ഒപ്പം നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ വാശിയേറിയ പോരാട്ടം തന്നെ നാലാമങ്കത്തില്‍ പ്രതീക്ഷിക്കാം.
നോട്ടിങ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. എന്നാല്‍ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 151 റണ്‍സിന്റെ ആധികാരിക വിജയം കൊയ്യുകയായിരുന്നു. പക്ഷെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചു. ലീഡ്‌സില്‍ നാലു ദിനം കൊണ്ടാണ് അവര്‍ ഇന്ത്യയെ വാരിക്കളഞ്ഞത്. ഇന്നിങ്‌സിനും 76 റണ്‍സിനുമായിരുന്നു ഇംഗ്ലീഷ് വിജയം.

Story first published: Thursday, September 2, 2021, 13:54 [IST]
Other articles published on Sep 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X