വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്നും ഇന്നും അവഗണന മാത്രം, അര്‍ഹിച്ച ബഹുമാനം ലഭിച്ചില്ല!! വികാരധീനനായി ഗെയ്ല്‍

എംസാന്‍സി ലീഗില്‍ നിന്നും താരം പിന്‍മാറി

ജൊഹാനസ്‌ബെര്‍ഗ്: ലോക ക്രിക്കറ്റിലെ ഏറ്റവും അപകകാരിയായ ബാറ്റ്‌സ്മാന്‍മാരുടെ കൂട്ടത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ സ്ഥാനം. കരിയറിലെ സുവര്‍ണകാലത്തു നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഗെയ്‌ലിനേക്കാള്‍ അപകടകാരിയായ മറ്റൊരു താരം ഇല്ലായിരുന്നു. യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹം ടി20 ക്രിക്കറ്റില്‍ ബാറ്റിങിലെ മിക്ക റെക്കോര്‍ഡുകളും തന്റെ പേരിലാക്കുകയും ചെയ്തിട്ടുണ്ട്.

ഡ്രീം ഐപിഎല്‍ ടീം അവര്‍, കുട്ടിക്കാലം മുതല്‍ അവരുടെ ഫാന്‍.. വെളിപ്പെടുത്തി ഇംഗ്ലീഷ് സെന്‍സേഷന്‍ഡ്രീം ഐപിഎല്‍ ടീം അവര്‍, കുട്ടിക്കാലം മുതല്‍ അവരുടെ ഫാന്‍.. വെളിപ്പെടുത്തി ഇംഗ്ലീഷ് സെന്‍സേഷന്‍

എന്നാല്‍ ഇത്രയും നേട്ടങ്ങള്‍ കൈവരിച്ചിട്ടും തനിക്കു അര്‍ഹിച്ച ബഹുമാനം ലഭിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗെയ്ല്‍. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന എംസാന്‍സി ടി20 ലീഗില്‍ കളിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം സ്വന്തം പ്രകടനത്തില്‍ നിരാശനായി പിന്മാറിയിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് തനിക്കു പല ഭാഗത്തു നിന്നുമുണ്ടായ അവഗണനയെക്കുറിച്ച് ഗെയ്ല്‍ വികാരധീനനായത്.

വിമര്‍ശകര്‍ക്കെതിരേ ഗെയ്ല്‍

വിമര്‍ശകര്‍ക്കെതിരേ ഗെയ്ല്‍

തന്റെ വിമര്‍ശകര്‍ക്കെതിരേയാണ് ഗെയ്ല്‍ പ്രതികരിച്ചിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികളല്ല, മറിച്ച് പല വിഭാഗങ്ങളിലുള്ളവര്‍ തന്നെ വിമര്‍ശിക്കാന്‍ മാത്രം മല്‍സരിക്കുകയാണെന്നു ഗെയ്ല്‍ കുറ്റപ്പെടുത്തി.
കളിക്കാര്‍, മാനേജ്‌മെന്റുകള്‍, മാനേജ്‌മെന്റ് മേധാവികള്‍, ബോര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങി താന്‍ ഇതുവരെ കളിച്ചിട്ടുള്ള ഫ്രാഞ്ചൈസികളിലെല്ലാം ഇത്തരത്തില്‍ വിമര്‍ശകര്‍ ഉണ്ടായിട്ടുണ്ടെന്നു 40 കാരനായ ഗെയ്ല്‍ തുറന്നടിച്ചു.
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന എംസാന്‍സി ടി20 സൂപ്പര്‍ ലീഗില്‍ ജോസി സ്റ്റാര്‍സിനു വേണ്ടിയാണ് യൂനിവേഴ്‌സല്‍ ബോസ് അവസാനായി ബാറ്റേന്തിയത്.

റണ്‍സെടുത്തില്ലെങ്കില്‍ ബാധ്യത

റണ്‍സെടുത്തില്ലെങ്കില്‍ ബാധ്യത

റണ്‍സ് നേടിയില്ലെങ്കില്‍ എല്ലാവര്‍ക്കും താനൊരു ബാധ്യതയാണെന്നു ഗെയ്ല്‍ പറഞ്ഞു. അവസാനമായി കളിച്ച ജോസി സ്റ്റാര്‍സിനെക്കുറിച്ചു മാത്രമല്ല പറയുന്നത്. രണ്ടോ, മൂന്നോ, നാലോ തവണ മികച്ച സ്‌കോര്‍ നേടിയില്ലെങ്കില്‍ എല്ലാവരും തന്നെ ബാധ്യതയായാണ് കാണുന്നത്. ടീമിന്റെ ഏറ്റവും വലിയ ബാധ്യത താന്‍ മാത്രമാണെന്നാണ് അവര്‍ കണക്കാക്കുന്നത്. പിന്നാലെ വഴക്കും തുടങ്ങും. ടീമിനു വേണ്ടി എന്താണോ താന്‍ ചെയ്തതെന്നു അവര്‍ ഓര്‍മിക്കാറില്ല. ഒരിക്കലും തനിക്കു അര്‍ഹിച്ച ബഹുമാനം ലഭിച്ചിട്ടില്ലെന്നും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.

ഈ ഫ്രാഞ്ചൈസിയെക്കുറിച്ചല്ല പരാമര്‍ശം

ഈ ഫ്രാഞ്ചൈസിയെക്കുറിച്ചല്ല പരാമര്‍ശം

ഇപ്പോള്‍ കളിച്ച ജോസി സ്റ്റാര്‍സെന്ന ഫ്രാഞ്ചൈസിയെക്കുറിച്ചല്ല തന്റെ ഈ പരാമര്‍ശം. പൊതുവായുള്ള കാര്യമാണ് പറഞ്ഞത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ഫ്രാഞ്ചൈസി ലീഗുകളില്‍ താന്‍ ഇതിനകം കളിച്ചു കഴിഞ്ഞു. എന്നാല്‍ അവിടെ നിന്നെല്ലാം അവഗണനയാണ് നേരിട്ടിട്ടുള്ളത്.
താന്‍ ഫ്‌ളോപ്പാവാന്‍ വേണ്ടി വാളുമായി കാത്തുനില്‍ക്കുകയാണ് വിമര്‍ശകര്‍. ഗെയ്‌ലിന്റെ കരിയര്‍ അവസാനിച്ചു, കളിക്കാന്‍ ഗെയ്‌ലിനു മൂഡില്ല, ഗെയ്‌ലാണ് ഏറ്റവും മോശം താരം തുടങ്ങി വിമര്‍ശകര്‍ തന്നെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവയെയെല്ലാം മറികടക്കാന്‍ തനിക്കായിട്ടുണ്ട്. ഇത്തരത്തിലുള്ള ആക്രമങ്ങളെല്ലാം പ്രതീക്ഷിച്ചു തന്നെയാണ് താന്‍ കളി തുടരുന്നതെന്നും ഗെയ്ല്‍ വിശദമാക്കി.

ലീഗിനോടു വിട പറഞ്ഞു

ലീഗിനോടു വിട പറഞ്ഞു

എംസാന്‍സി ലീഗില്‍ നിന്നു പിന്‍മാറിയിരിക്കുകയാണ് ഗെയ്ല്‍. താരത്തിന്റെ ടീമായ ജോസി സ്റ്റാര്‍സ് ഇതുവരെ കളിച്ച ആറു മല്‍സരങ്ങളിലും പരാജയപ്പെട്ടിരുന്നു. ഞായറാഴ്ച നടന്ന അവസാന ടി20യില്‍ ഷ്വാനെ സ്പാര്‍ട്ടസ് 20 റണ്‍സിനാണ് ജോസി സ്റ്റാര്‍സിനെ തോല്‍പ്പിച്ചത്.
ഗെയ്‌ലും നിരാശാജനകമായ പ്രകടനമാണ് ടീമിനു വേണ്ടി കാഴ്‌വച്ചത്. ആറ് ഇന്നിങ്‌സുകളില്‍ നിന്നും വെറും 101 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാന്‍ കഴിഞ്ഞുള്ളൂ. അവസാന കളിയില്‍ 54 റണ്‍സ് ഗെയ്ല്‍ നേടിയെങ്കിലും ടീമിനെ ജയിപ്പിക്കിനായില്ല. കരിയറില്‍ അദ്ദേഹത്തിന്റെ 400ാമത് ടി20 മല്‍സരം കൂടിയായിരുന്നു ഇത്.

Story first published: Tuesday, November 26, 2019, 13:53 [IST]
Other articles published on Nov 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X