വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന് അരികില്‍ ആരുമെത്തുമെന്ന് കരുതിയില്ല... കോലി ശരിക്കും ഞെട്ടിച്ചെന്ന് കപില്‍ ദേവ്

കോലി പല റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞു

ദില്ലി: ലോക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേട്ടങ്ങള്‍ക്ക് അടുത്ത് പോലും മറ്റൊരു താരം എത്തുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ് വ്യക്തമാക്കി. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലിയെക്കുറിച്ചായിരുന്നു കപിലിന്റെ ഈ പരാമര്‍ശം.

kapil

കോലിക്കു കരിയറില്‍ ഇനിയുമേറെ ദൂരം പോവാനുണ്ടയ്. കരിയറിന്റെ മധ്യത്തില്‍ നില്‍ക്കെ അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും പറയുന്നത് ശരിയല്ല. എങ്കിലും ഇതുവരെ കോലി നടത്തിയ പ്രകടനങ്ങള്‍ സമാനതകളിലാത്തതാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിങ് റെക്കോര്‍ഡുകള്‍ക്ക് അരികെ മറ്റൊരു താരമെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സച്ചിന്‍ ശരിക്കുമൊരു പ്രതിഭാസം തന്നെയാണെങ്കിലും കളിയിലെ മറ്റൊരു തലത്തിലേക്കുയര്‍ത്തിയ ബാറ്റ്‌സ്മാനാണ് കോലിയെന്നു കപില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ഇവരും അര്‍ഹിച്ചു ടീം ഇന്ത്യയില്‍ സ്ഥാനം... അന്നത്തെ ഹീറോ ഭുവിയെവിടെ?ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ഇവരും അര്‍ഹിച്ചു ടീം ഇന്ത്യയില്‍ സ്ഥാനം... അന്നത്തെ ഹീറോ ഭുവിയെവിടെ?

ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല സറ്റേഡിയം കഴിഞ്ഞ ദിവസം അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയമെന്നു പേര് മാറ്റിയിരുന്നു. അതോടൊപ്പം സ്‌റ്റേഡിയത്തിലെ ഒരു സ്റ്റാന്‍ഡിനു കോലിയുടെ പേര് നല്‍കുകയും ചെയ്തിരുന്നു. ദില്ലി ആന്റ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു അടുത്തിടെ അന്തരിച്ച ജയ്റ്റ്‌ലി.

Story first published: Friday, September 13, 2019, 15:02 [IST]
Other articles published on Sep 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X