വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തന്‍റെ വിരമിക്കലിനു പിന്നില്‍ എംഎസ് ധോണി? മൗനം വെടിഞ്ഞ് ലക്ഷ്മണ്‍, ഇതാണ് സത്യം...

2012ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ലക്ഷ്മണ്‍ വിരമിക്കുന്നത്

By Manu
തന്‍റെ വിരമിക്കലിനു പിന്നില്‍ ധോണി? സത്യം ഇതാണ് | Oneindia Malayalam

ഹൈദരാബാദ്: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് ഇതിഹാസതാരമായ വിവിഎസ് ലക്ഷ്മണിന്റെ സ്ഥാനം. വെരി വെരി സ്‌പെഷ്യലെന്ന് ആരാധകര്‍ വിശേഷിപ്പിച്ച അദ്ദേഹം നിരവധി മല്‍സരങ്ങളിളാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിന്റെ രക്ഷകനായിട്ടുള്ളത്. അക്കാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമായ ഓസ്ട്രലിയക്കെതിരേയാണ് ടെസ്റ്റില്‍ ലക്ഷ്മണ്‍ തന്റെ ഏറ്റവും മികച്ച കളി പുറത്തെടുത്തിടുള്ളത്. നാട്ടില്‍ മാത്രമല്ല വിദേശ പിച്ചുകളിലും തിളങ്ങാന്‍ മിടുക്കുള്ള താരമായിരുന്നു അദ്ദേഹം.

വനിതാ ലോക ടി20: സെമി ലൈനപ്പ് തയ്യാര്‍... ഇന്ത്യക്ക് ഇംഗ്ലണ്ട്, വിന്‍ഡീസിന് ഓസീസ്വനിതാ ലോക ടി20: സെമി ലൈനപ്പ് തയ്യാര്‍... ഇന്ത്യക്ക് ഇംഗ്ലണ്ട്, വിന്‍ഡീസിന് ഓസീസ്

ക്രൊയേഷ്യയോട് കണക്കുതീര്‍ത്ത് ഇംഗ്ലണ്ട്, സെമിയില്‍.... ബെല്‍ജിയത്തെ മുക്കി സൂപ്പര്‍ സ്വിസ് ക്രൊയേഷ്യയോട് കണക്കുതീര്‍ത്ത് ഇംഗ്ലണ്ട്, സെമിയില്‍.... ബെല്‍ജിയത്തെ മുക്കി സൂപ്പര്‍ സ്വിസ്

ലക്ഷ്മണിന്റെ വിരമിക്കലിനു പിന്നില്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണെന്ന തരത്തില്‍ നേരത്തേ ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അന്ന് അതേക്കുറിച്ച് മൗനം പാലിച്ച ലക്ഷ്മണ്‍ ഇതാദ്യമായി വിവാദത്തെക്കുറിച്ച് തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തി.

നാടകീയ വിരമിക്കല്‍

നാടകീയ വിരമിക്കല്‍

തികച്ചു നാടകീയമായിട്ടാണ് ലക്ഷ്മണ്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയേക്കില്ലെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ ലക്ഷ്മണും ടീമിലുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ നാടായ ഹൈദരാബാദിലായിരുന്നു പരമ്പരയിലെ ആദ്യ ടെസ്റ്റ്. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ഈ ടെസ്റ്റിനു മുമ്പ് തന്നെ ലക്ഷ്മണ്‍ വിരമിക്കുകയായിരുന്നു. നാട്ടില്‍ അവസാന ടെസ്റ്റ് കളിച്ച് വിരമിക്കാനുള്ള അവസരം കൂടിയാണ് അദ്ദേഹം വേണ്ടെന്നുവച്ചത്.

ധോണിയെ ബന്ധപ്പെടാനായില്ല?

ധോണിയെ ബന്ധപ്പെടാനായില്ല?

ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനു തൊട്ടുമുമ്പ് താന്‍ അന്നത്തെ ക്യാപ്റ്റനായ ധോണിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായും പക്ഷെ കിട്ടിയില്ലെന്നും ലക്ഷ്മണ്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല
വിരമിച്ച ശേഷം ലക്ഷ്മണ്‍ നടത്തിയ പാര്‍ട്ടിയിലേക്കു ധോണിയെ ക്ഷണിക്കുകയും ചെയ്തിരുന്നില്ല. ക്ഷണമില്ലാത്തതിനാലാണ് താന്‍ പങ്കെടുക്കാതിരുന്നതെന്ന് പിന്നീട് ധോണി അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ധോണിയും ലക്ഷ്മണും തമ്മില്‍ ശത്രുതയിലാണെന്നും വിരമിക്കലിനു പിന്നില്‍ ഇതാവാമെന്നുമുള്ള തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നത്.

തെറ്റായി വ്യാഖ്യാനിച്ചെന്ന് ലക്ഷ്മണ്‍

തെറ്റായി വ്യാഖ്യാനിച്ചെന്ന് ലക്ഷ്മണ്‍

തന്റെ വാക്കുകള്‍ അന്നു തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുെവന്ന് ലക്ഷ്മണ്‍ തന്റെ ആത്മകഥയായ 281 ആന്റ് ബിയോണ്ട് എന്ന പുസ്‌കത്തിലാണ് കുറിച്ചത്. വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതേക്കുറിച്ച് ടീമംഗങ്ങളുമായി സംസാരിച്ചിരുന്നോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉവ്വ് എന്നായിരുന്നു തന്റെ മറുപടി. ധോണിയോട് പറഞ്ഞോ, എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും വീണ്ടും ചോദ്യമുയര്‍ന്നപ്പോള്‍ ധോണിയെ സമീപിക്കുക എത്ര ബുദ്ധിമുട്ടാണെന്ന് എല്ലാവര്‍ക്കുമറിയാമല്ലോയെന്ന് താന്‍ തമാശയായി പറയുകയും ചെയ്തു. ഇത് ഇത്രയും വലിയൊരു വിവാദത്തിനു വഴിവയ്ക്കുമെന്നു താന്‍ കരുതിയിരുന്നില്ലെന്ന് ലക്ഷ്മണ്‍ ആത്മകഥയില്‍ കുറിച്ചു.

ധോണിയുമായി തര്‍ക്കം

ധോണിയുമായി തര്‍ക്കം

അന്നു താന്‍ പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചത്. ധോണിയും താനും തമ്മില്‍ തര്‍ക്കമുണ്ടെന്നും ഇതാണ് വിരമിക്കലിനു പിന്നിലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തയായും ലക്ഷ്മണ്‍ പറയുന്നു. അന്ന് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ ദുഖം തോന്നിയിരുന്നു. വിവിഎസ് റിട്ടയേര്‍ഡ് ഹര്‍ട്ട് എന്ന് ഒരു മാധ്യമത്തില്‍ അന്നു തലക്കെട്ട് വന്നപ്പോള്‍ വലിയ ഷോക്കാണ് ഉണ്ടായത്.
ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ടീമില്‍ അംഗങ്ങളായ മുഴുവന്‍ പേരെയു നേരിട്ട് കാണാനും നന്ദി പറയാനും താന്‍ ഹോട്ടലില്‍ പോയിരുന്നു. അവിടെ വച്ച് തന്നെ കണ്ടപ്പോള്‍ ധോണി പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. ലക്ഷ്മണ്‍ ഭായ് നിങ്ങള്‍ ഇത്തരത്തിലുള്ള വിവാദങ്ങളിലൊന്നും പെടുന്നയാളല്ല, പക്ഷെ താന്‍ പെട്ടിട്ടുണ്ട്. ഈ വിവാദങ്ങളൊന്നും കാര്യമായെടുക്കരുത്. അന്ന് ധോണി കാണിച്ച പക്വതയും എളിമയുമെല്ലാം തന്നെ അദ്ഭുതപ്പെടുത്തിയെന്നും ലക്ഷ്മണ്‍ ആത്മകഥയില്‍ കുറിച്ചു.

134 ടെസ്റ്റുകളില്‍ കളിച്ചു

134 ടെസ്റ്റുകളില്‍ കളിച്ചു

ഇന്ത്യക്കു വേണ്ടി 134 ടെസ്റ്റുകളിലും 86 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ലക്ഷ്മണ്‍. ടെസ്റ്റില്‍ 45.97 ശരാശരിയില്‍ 8781 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരേ നേടിയ 281 റണ്‍സെന്ന ഉയര്‍ന്ന സ്‌കോര്‍ ലക്ഷ്മണിന്റെ കരിയറിലെ നാഴികല്ലായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഫോളോഓണ്‍ ചെയ്ത ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ തിരിച്ചടിച്ച് ചരിത്രവിജയം കൊയ്തപ്പോഴായിരുന്നു ഈ അവിസ്മരണീയ ഇന്നിങ്‌സ്.
ഏകദിനത്തില്‍ 30.76 ശരാശരിയില്‍ 233 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. 2006നു ശേഷം ലക്ഷ്മണ്‍ ഏകദിനത്തില്‍ കളിച്ചിട്ടുമില്ല.
നിലവില്‍ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. കൂടാതെ ബംഗാളിന്റെ ബാറ്റിങ് ഉപദേഷ്ടാവും ലക്ഷ്മണ്‍ തന്നെയാണ്.

Story first published: Monday, November 19, 2018, 12:09 [IST]
Other articles published on Nov 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X