For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫില്‍ ഹ്യൂഗ്‌സിന്റെ ബാറ്റ് എവറസ്റ്റിന് മുകളില്‍ സ്ഥാപിക്കും

By Gokul

കാഠ്മണ്ഡു: കളിക്കളത്തില്‍ വീണുമരിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂഗ്‌സിന് നേപ്പാള്‍ ആദരമര്‍പ്പിക്കുന്നു. ഹ്യൂഗ്‌സിന്റെ ഒരു ബാറ്റ് ലോകത്തെ ഏറ്റവും ഉയരമുള്ള പര്‍വതമായ എവറസ്റ്റിനു മുന്നില്‍ സ്ഥാപിക്കാനാണ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് നേപ്പാളിന്റെ തീരുമാനം. ഹ്യൂഗ്‌സിന്റെ ബാറ്റിനൊപ്പം ഒരു ജോഡി ഡ്രസ്സും എവറസ്റ്റിനുമുകളില്‍ നിത്യസ്മാരകമായി നിലകൊള്ളും.

അടുത്ത ക്ലൈംബിംഗ് സീസണില്‍ ഇവ എവറസ്റ്റിന് മുകളില്‍ സ്ഥാപിക്കാനാണ് അസോസിയേഷന്റെ തീരുമാനം. ഇക്കാര്യം അറിയിച്ചുകൊണ്ട് അധികൃതര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് കത്തു നല്‍കിയിട്ടുണ്ട്. ഇക്കാര്യം തങ്ങള്‍ അനുഭാവപൂര്‍ണമായാണ് പരിഗണിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ വാലി എഡ്വേഡ്‌സ് അറിയിച്ചു. 63 ഓവര്‍ മാച്ചും നേപ്പാളില്‍ സംഘടിപ്പിക്കാന്‍ ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

huges

വ്യക്തിഗത സ്‌കോര്‍ 63ല്‍ നില്‍ക്കേയായിരുന്നു ഫില്‍ ഗ്യൂഗ്‌സ് എതിര്‍ കളിക്കാരന്റെ ബൗണ്‍സര്‍ തലയ്‌ക്കേറ്റ് കളിക്കളിത്തില്‍ വീണത്. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഹ്യൂഗ്‌സ് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹ്യൂഗ്‌സിന്റെ 63 നോട്ടൗട്ട് എന്ന പദം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടപടിയെടുത്തുവരികയാണ്. ഹ്യൂഗ്‌സിന്റെതെന്നപേരില്‍ ഓണ്‍ലൈനിലൂടെയുള്ള അനധികൃത ടീഷര്‍ട്ട് വില്‍പ്പനയും അധികൃതര്‍ തടയും.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം നടക്കേണ്ട സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു ഹ്യൂഗ്‌സ് അപകടത്തില്‍ പെട്ടത്. നാലാം ടെസ്റ്റിനു മുമ്പായി ഹ്യൂഗ്‌സിന് ആദരവ് അര്‍പ്പിക്കുന്ന പ്രത്യേക ചടങ്ങു സംഘടിപ്പിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

Story first published: Saturday, December 27, 2014, 9:37 [IST]
Other articles published on Dec 27, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+