Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന്റേയും സച്ചിന്റേയും റെക്കോര്‍ഡ് മറികടന്ന് നേപ്പാളിലെ പതിനഞ്ചുകാരന്‍

കാഠ്മണ്ഠു: ക്രിക്കറ്റില്‍ നേപ്പാളിന് പ്രൗഢമായ പാരമ്പര്യമൊന്നുമില്ല. എന്നല്‍ വ്യക്തിഗത മികവില്‍ ചില കളിക്കാര്‍ നേരത്തെ ശ്രദ്ധാകേന്ദ്രമായിരുന്നു. പതിനഞ്ചുകാരനായ ഒരു പയ്യനാണ് ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേപ്പാളിന് പുതിയൊരു വിലാസമുണ്ടാക്കിക്കൊടുത്തത്. കുശാല്‍ മല്ലയെന്ന ബാറ്റ്‌സ്മാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധശകതം നേടുന്ന പ്രായംകുറഞ്ഞ കളിക്കാരനെന്ന ബഹുമതിക്ക് അര്‍ഹനായി.

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2ലെ ഒരു മത്സരത്തില്‍ യുഎഇക്കെതിരെയാണ് നേപ്പാളി ബാലന്റെ റെക്കോര്‍ഡ് നേട്ടം. 15 വയസും 340 ദിവസും പ്രായമുള്ള മല്ലയായിരിക്കും ഇനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധശതകം നേടിയ പ്രായം കുറഞ്ഞ താരം. നേപ്പാളിലെതന്നെ രോഹിത് കുമാര്‍ പൗദെലെന്റെ റെക്കോര്‍ഡാണ് മല്ല തകര്‍ത്തത്. 16 വയസും 146 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു രോഹിത് കഴിഞ്ഞവര്‍ഷം ഈ റെക്കോര്‍ഡിലെത്തിയത്.

kushalmalla

രോഹിത് അന്ന് തകര്‍ത്തതാകട്ടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 29 വര്‍ഷങ്ങള്‍ പഴക്കമുള്ള റെക്കോര്‍ഡും. പാക്കിസ്ഥാനെതിരെ ഫൈസലാബാദില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടുമ്പോള്‍ സച്ചിന് 16 വര്‍ഷവും 213 ദിവസവുമായിരുന്നു പ്രായം. കുശാല്‍ മല്ലയുടെ മികവില്‍ നേപ്പാള്‍ യുഎഇയെ 35 റണ്‍സിന് പരാജയപ്പെടുത്തി. നേപ്പാള്‍ 190 റണ്‍സെടുത്തപ്പോള്‍ യുഎഇ 44.1 ഓവറില്‍ 155 റണ്‍സിന് എല്ലാവരും പുറത്തായി. മല്ല 50 റണ്‍സെടുത്തപ്പോള്‍ ബിനോദ് ഭണ്ഡാരി 59 റണ്‍സുമെടുത്ത് നേപ്പാളിന്റെ ഇന്നിങ്‌സിന് തുണയായി.

Story first published: Sunday, February 9, 2020, 11:19 [IST]
Other articles published on Feb 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+