വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവിശ്വസനീയം അഞ്ജലി... ടി20യില്‍ ആറ് വിക്കറ്റ്, അതും റണ്‍സ് വഴങ്ങാതെ!! റെക്കോര്‍ഡ്

നേപ്പാള്‍ താരമാണ് അഞ്ജലി ചാന്ദ്

പൊഖാറ (നേപ്പാള്‍): ടി20 ക്രിക്കറ്റില്‍ അവിശ്വസനീയ ബൗളിങ് പ്രകടനത്തിലൂടെ ചരിത്രം കുറിച്ചിരിക്കുകായണ് നേപ്പാളിന്റെ വനിതാ താരം അഞ്ജലി ചാന്ദ്. സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ മാലദ്വീപിനെതിരായ കളിയിലായിരുന്നു അഞ്ജലിയുടെ മാസ്മരിക പ്രകടനം. 2.1 ഓവറില്‍ ഒരു റണ്‍സ് പോലും വിട്ടുകൊടുക്കാതെ ആറു പേരെയാണ് അഞ്ജലി പുറത്താക്കിയത്. വനിതകളുടെ ടി20 ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബൗളിങ് പ്രകടനമാണിത്. മൂന്നു റണ്‍സിന് ആറു വിക്കറ്റെടുത്ത മാലദ്വീപ് താരം മാസ് എലീസയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയായിരുന്നു.

anjali chand

മാലദ്വീപിന്റെ ആറു താരങ്ങളെയും പൂജ്യത്തിനാണ് 24 കാരിയായ അഞ്ജലി ഔട്ടാക്കിയത്. ഇവരില്‍ മൂന്നു പേര്‍ ഗോള്‍ഡന്‍ ഡെക്കുമായിരുന്നു. തന്റെ അവസാനത്തെ മൂന്നു പന്തില്‍ അഞ്ജലി ഹാട്രിക്കും കുറിച്ചിരുന്നു.

അതേസമയം, പുരുഷ, വനിതാ ക്രിക്കറ്റില്‍ ടി20യിലെ ബൗളിങ് റെക്കോര്‍ഡ് ഇന്ത്യന്‍ പേസര്‍ ദീപക് ചഹറിന്റെ പേരിലാണ്. കഴിഞ്ഞ മാസം നാഗ്പൂരില്‍ ബംഗ്ലാദേശിനെതിരായ ടി20 മല്‍സരത്തില്‍ 3.2 ഓവറില്‍ ആറു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഏഴു വിക്കറ്റ് കൊയ്ത ദീപക് റെക്കോര്‍ഡിടുകയായിരുന്നു. ഈ കളിയില്‍ താരം ഹാട്രിക്കും നേടിയിരുന്നു.

സഞ്ജുവും ത്രീഡി ഗ്ലാസ് വിവാദവും... ധോണിയെയും വിട്ടില്ല, പ്രസാദിന്റെയും പാനലിന്റെയും പിഴവുകള്‍സഞ്ജുവും ത്രീഡി ഗ്ലാസ് വിവാദവും... ധോണിയെയും വിട്ടില്ല, പ്രസാദിന്റെയും പാനലിന്റെയും പിഴവുകള്‍

സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ നേപ്പാളിനെതിരേ മാലദ്വീപ് ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. അഞ്ജലിയുടെ ബൗളിങ് താണ്ഡവത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞ മാലദ്വീപ് വെറും 16 റണ്‍സിന് പുറത്തായി. മറുപടിയില്‍ അഞ്ചു പന്തില്‍ തന്നെ നേപ്പാള്‍ ലക്ഷ്യം കാണുകയും ചെയ്തു.

Story first published: Monday, December 2, 2019, 14:58 [IST]
Other articles published on Dec 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X