വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയോ, ശാസ്ത്രിയോ രോഹിത്തിനെ ഒരിക്കല്‍പ്പോലും വിളിച്ചില്ല! വ്യക്തത കുറവ് മാത്രമല്ല പ്രശ്‌നം

ഐപിഎല്ലില്‍ കളിക്കവെയാണ് രോഹിത്തിനു പരിക്കേല്‍ക്കുന്നത്

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയുടെ അഭാവം വലിയ ചര്‍ച്ചയായി മാറിയിരുന്നു. പരിക്കും ഫിറ്റ്‌നസില്ലായ്മയുമാണ് അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ കാരണമെന്നാണ് ബിസിസിഐയുടെ വിശദീകരണമെങ്കിലും അതു മാത്രമല്ല കാരണമെന്നാണ് അണിയറയില്‍ നിന്നുള്ള സൂചനകള്‍. ക്യാപ്റ്റന്‍ വിരാട് കോലി, കോച്ച് രവി ശാസ്ത്രി എന്നിവര്‍ക്കു രോഹിത്തിന്റെ കാര്യത്തില്‍ അതൃപ്തിയുണ്ടെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് മുംബൈ മിറര്‍. വീഡിയോ കോണ്‍ഫറന്‍സ് വഴി കോലി, ശാസ്ത്രി എന്നിവര്‍ രോഹിത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നാണ് മിററര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോലിയുടെ വിശദീകരണം

കോലിയുടെ വിശദീകരണം

രോഹിത്തിന്റെ കാര്യത്തില്‍ തനിക്കു ഇപ്പോഴും അവ്യക്തതയുണ്ടെന്നായിരുന്നു കോലി നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയ വിശദീകരണം. ടീം സെലക്ഷന്‍ മീറ്റിങിനു മുമ്പാണ് രോഹിത്തിന് കളിക്കാനാവില്ലെന്നറിയിച്ച് ഞങ്ങള്‍ക്കു മെയില്‍ വന്നത്. ഐപിഎല്ലിനിടെയേറ്റ പരിക്കാണ് കാരണമെന്നും ഇതില്‍ പരാമര്‍ശിച്ചിരുന്നു.
ഇതേക്കുറിച്ചു രോഹിത്തുമായി സംസാരിച്ചതായും തനിക്കു ഓസീസ് പര്യടനം നഷ്ടമാവുമെന്നത് അദ്ദേഹത്തിനു മനസ്സിലായിട്ടുണ്ടെന്നും ഇമെയിലില്‍ ഉണ്ടായിരുന്നതായി കോലി വിശദമാക്കിയിരുന്നു.

രോഹിത് ടീമിനൊപ്പമുണ്ടാവുമെന്ന് കരുതി

രോഹിത് ടീമിനൊപ്പമുണ്ടാവുമെന്ന് കരുതി

ടീം സെലക്ഷന്‍ കഴിഞ്ഞ് പിന്നീട് ഐപിഎല്ലില്‍ രോഹിത് തുടര്‍ന്നു കളിച്ച ശേഷം ഓസ്‌ട്രേലിയയിലേക്കു യാത്ര തിരിക്കുന്ന ടീമിനൊപ്പമുണ്ടാവുമെന്നായിരുന്നു കരുതിയത്.
എന്നാല്‍ പിന്നീട് അദ്ദേഹം വരുന്നില്ലെന്നറിഞ്ഞപ്പോള്‍ ഇതിന്റെ കാരണമെന്താണ് എന്നതിനെക്കുറിച്ച് ഒരു വിവരവും ഞങ്ങള്‍ക്കു ലഭിച്ചില്ല. വ്യക്തത കുറവായിരുന്നു ഈ കാര്യത്തില്‍ ഉണ്ടായിരുന്നത്. ഇതോടെ ഞങ്ങള്‍ക്കു കാത്തിരിക്കേണ്ടി വന്നതായും കോലി പറയുന്നു.

കോണ്‍ഫറന്‍സ് കോള്‍

കോണ്‍ഫറന്‍സ് കോള്‍

രോഹിത്തിന്റെ ഫിറ്റ്‌സനിനെക്കുറിച്ചുള്ള ആശയക്കുഴപ്പം അവസാനിപ്പിക്കുന്നതിനു വേണ്ടി ഒരു വീഡിയോ കോണ്‍ഫറന്‍സ് കോള്‍ സംഘടിപ്പിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ രോഹിത്തിന്റെ കാര്യത്തില്‍ തനിക്കു വ്യക്തതക്കുറവുണ്ടെന്നു കോലി തുറന്നടിച്ചതിനു പിന്നാലെയായിരുന്നു ഇതെന്നു മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോലി, കോച്ച് ശാസ്ത്രി, രോഹിത്, ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ രോഹിത്തിന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സഹായിക്കുന്നവര്‍, മുഖ്യ സെലക്ടര്‍ സുനില്‍ ജോഷി എന്നിവരെല്ലാം വീഡിയോ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചിരുന്നു. ഏറെ നേരം നീണ്ടുനിന്ന വീഡിയോ കോളില്‍ എല്ലാവര്‍ക്കും തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം നല്‍കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

രോഹിത്തിനെ വിളിച്ചില്ല

രോഹിത്തിനെ വിളിച്ചില്ല

അവ്യക്തതയും അനിശ്ചിതത്വവും തുടരുമ്പോഴും ഏറെ അസ്വസ്ഥയുണ്ടാക്കുന്ന കാര്യം കോലിയോ, ശാസ്ത്രിയോ രോഹിത്തിനെ വിളിക്കുകയോ ഫിറ്റ്‌നസിനെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തില്ലെന്നതാണ്. ഇന്ത്യന്‍ ടീമിന്റെ നിര്‍ണായക താരം കൂടിയായ രോഹിത്തിനോട് ക്യാപ്റ്റനും കോച്ചും ഇങ്ങനെയൊരു സമീപനം സ്വീകരിച്ചത് ഇവര്‍ തമ്മില്‍ അത്ര നല്ല ബന്ധമല്ലെന്ന സൂചനകളാണ് നല്‍കുന്നത്.
വീഡിയോ കോണ്‍ഫറന്‍സിനു ശേഷം രോഹിത്തിന്റെ കാര്യത്തില്‍ ഡിസംബര്‍ 11ന് അന്തിമ തീരുമാനമെടുക്കുമെന്ന് ധാരണയിലെത്തുകയായിരുന്നു. ഡിസംബര്‍ 17ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന് കളിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

Source: Mumbai mirror

Story first published: Sunday, November 29, 2020, 11:41 [IST]
Other articles published on Nov 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X