Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഏറ്റവും മികച്ച പേസ് ബൗളിങ് നിര ആരുടേത്? നെഹ്‌റ പറയുന്നു... വിക്കറ്റ് നോക്കേണ്ട!!

ഏറ്റവും മികച്ച ബൗളിങ് നിര RCBയുടേതാണെന്ന് നെഹ്‌റ

ബെംഗളൂരു: ഐപിഎല്ലിന്റെ ഈ സീസണില്‍# ആരാധകരെ ഏറ്റവുമധികം നിരാശരാക്കിയ ടീം വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സാണ്. ഈ സീസണില്‍ കളിച്ച ഒമ്പത് മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് ആര്‍സിബിക്കു ജയിക്കാനായത്. ഏഴു കളികളില്‍ ആര്‍സിബി ദയനീയമായി തോല്‍ക്കുകയും ചെയ്തു. ഇതോടെ ആര്‍സിബിയുടെ പ്ലേഓഫ് പ്രതീക്ഷ പോലും ഏറക്കുറെ അവസാനിച്ചിരിക്കുകയാണ്.

ബൗളര്‍മാരുടെ മോശം പ്രകടനമാണ് പല മല്‍സരങ്ങളിലും ആര്‍സിബിയുടെ പതനത്തിനു കാരണം. ക്യാപ്റ്റന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്കെതിരേയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ആര്‍സിബിയുടെ പേസ് ബൗളിങ് നിരയെക്കുറിച്ച് ഇപ്പോഴും തികഞ്ഞ മതിപ്പാണ് ബൗളിങ് പരിശീലകനായ ആശിഷ് നെഹ്‌റയ്ക്കുള്ളത്.

ഏറ്റവും മികച്ച ബൗളിങ് നിര

ഏറ്റവും മികച്ച ബൗളിങ് നിര

ഐപിഎല്ലിന്റെ ഈ സീസണിലെ ഏറ്റവും കഴിവുറ്റ പേസ് ബൗളിങ് നിര ആര്‍സിബിയുടേതാണെന്ന് നെഹ്‌റ അഭിപ്രായപ്പെട്ടു. ഈ ഫോര്‍മാറ്റില്‍ അവസാന ഓവറുകളില്‍ ബൗള്‍ ചെയ്യുക അത്ര എളുപ്പമല്ല.
പ്രതിഭ നോക്കിയാല്‍ ഐപിഎല്ലില്‍ മറ്റൊരു ടീമിനും ആര്‍സിബിയുടെ അത്രയും മികച്ച മൂന്നു പേസ് ബൗളര്‍മാരില്ല. മികച്ച പേസ് ബൗളിങ് നിരയുടെ രണ്ടാമത്തെ ടീം സണ്‍റൈസേഴ്‌സാണെന്നും നെഹ്‌റ ചൂണ്ടിക്കാട്ടി. ആര്‍സിബിയുടേതാണ് ഏറ്റവും മികച്ച പേസ് ബൗളിങ് നിരയെന്ന് അദ്ദേഹം അവകാശപ്പെടുമ്പോഴും ടീമിനായി കൂടുതല്‍ വിക്കറ്റെടുത്തത് സ്പിന്നറായ യുസ്വേന്ദ്ര ചഹലാണ്. ഒമ്പതു മല്‍സരങ്ങളില്‍ 13 വിക്കറ്റുകളാണ് താരം നേടിയത്. ഏഴു വിക്കറ്റെടുത്ത പേസര്‍ മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയില്‍ രണ്ടാമത്.

പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ല

പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ല

ഏറ്റവും മികച്ച പേസ് ബൗളിങ് നിര ആര്‍സിബിയുടേതാണെന്നു പറയുമ്പോഴും അവര്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ഈ സീസണില്‍ കാഴ്ചവച്ചില്ലെന്നു നെഹ്‌റ സമ്മതിക്കുന്നു. ഡെത്ത് ഓവറുകളില്‍ മാത്രമല്ല ആദ്യ ഓവറുകളിലും പേസര്‍മാരുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ അവര്‍ക്കു ഇതിനേക്കാള്‍ നന്നായി പന്തെറിയാന്‍ കഴിയും. ഓരോ താരത്തിന്റെയും കരിയറില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാവും. മാത്രമല്ല എല്ലാ സീസണും ഒരു താരത്തിനു നല്ലതായിരിക്കുകയുമില്ല. കഴിഞ്ഞ സീസണില്‍ ഉമേഷ് യാദവ് മികച്ച പ്രകടനം നടത്തിയിരുന്നു.
ഈ സീസണിലെ ശേഷിച്ച കളികളില്‍ പേസര്‍മാര്‍ ഫോമിലേക്കുയരുമെന്നാണ് പ്രതീക്ഷ. ഇതിനായി അവര്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും നെഹ്‌റ പറഞ്ഞു.

കൂടുതല്‍ വിക്കറ്റ് സ്പിന്നര്‍ക്ക്

കൂടുതല്‍ വിക്കറ്റ് സ്പിന്നര്‍ക്ക്

ആര്‍സിബിയുടേതാണ് ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും മികച്ച പേസ് ബൗളിങ് നിരയെന്ന് നെഹ്‌റ അവകാശപ്പെടുമ്പോഴും ടീമിനായി കൂടുതല്‍ വിക്കറ്റെടുത്തത് സ്പിന്നറായ യുസ്വേന്ദ്ര ചഹലാണ്.
ഒമ്പതു മല്‍സരങ്ങളില്‍ 13 വിക്കറ്റുകളാണ് താരം നേടിയത്. ഏഴു വിക്കറ്റെടുത്ത പേസര്‍ മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയില്‍ രണ്ടാമത്. മോയിന്‍ അലിയും നവ്ദീപ് സെയ്‌നിയും അഞ്ചു വിക്കറ്റ് വീതമെടുത്തിട്ടുണ്ട്.

Story first published: Saturday, April 20, 2019, 14:03 [IST]
Other articles published on Apr 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+