ദേവ്ദത്തിന്റെ ഇന്ത്യന്‍ അരങ്ങേറ്റം, എത്ര സമയമെടുക്കും?- പ്രവചനവുമായി മുന്‍ സെലക്ടര്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് മറുനാടന്‍ മലയാളിയും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണറുമായ ദേവ്ദത്ത് പടിക്കല്‍. ഈ സീസണില്‍ സെഞ്ച്വറിയടിച്ച മൂന്നു താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. 2020ലെ ഐപിഎല്ലിലൂടെയാണ് ദേവ്ദത്ത് അരങ്ങേറിയത്. കന്നി സീസണില്‍ തന്നെ ടീമിന്റെ ടോപ്‌സ്‌കോററായ അദ്ദേഹം എമേര്‍ജിങ് താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

ഐസിസി ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ ദിവസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചിരുന്നു. മിന്നുന്ന ഫോമിലുള്ള ദേവ്ദത്തിനെ സ്റ്റാന്റ്‌ബൈ താരമായി ഉള്‍പ്പെടുത്തിയേക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും അത് സംഭവിച്ചിരുന്നല്ല. ദേവ്ദത്ത് ഇന്ത്യക്കു വേണ്ടി എപ്പോള്‍ അരങ്ങേറുമെന്നതിനെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ്.

 ഒരു വര്‍ഷം കൂടി വേണം

ഒരു വര്‍ഷം കൂടി വേണം

തന്റെ കഴിവ് പൂര്‍ണമായി തെളിയിക്കാന്‍ ചുരുങ്ങിയത് ഒരു വര്‍ഷം കൂടി ദേവ്ദത്തിന് ആവശ്യമാണെന്നു പ്രസാദ് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമാവാന്‍ അദ്ദേഹത്തിനു കുറച്ചു സമയം കൂടി വേണ്ടിവരും. തീര്‍ച്ചയായും ഭാവി വാഗ്ദാനമാണ് ദേവ്ദത്ത്. അക്കാര്യത്തില്‍ രണ്ട് അഭിപ്രായമില്ല.

പക്ഷെ നിങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിലേക്കു നോക്കുകയാണെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇനിയൊരു വര്‍ഷം കൂടി ദേവ്ദത്ത് മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ താരത്തിനു അവസരം ലഭിക്കുകയുള്ളൂ. ഒരു വര്‍ഷത്തിനു ശേഷം ദേവ്ദത്തിനെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനാവുമെന്നും പ്രസാദ് പ്രവചിച്ചു.

 കഴിഞ്ഞ സീസണിലെ പ്രകടനം

കഴിഞ്ഞ സീസണിലെ പ്രകടനം

യുഎഇയില്‍ നടന്ന 2020ലെ ഐപിഎല്ലിലൂടെയാണ് ദേവ്ദത്തിനെ ലോകമറിയുന്നത്. അതിനുമുമ്പ് തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടി താരം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിരുന്നു. പക്ഷെ കഴിഞ്ഞ ഐപിഎല്‍ ദേവദത്തിനെ താരപദവിയിലേക്കുയര്‍ത്തി. 15 മല്‍സരങ്ങളില്‍ നിന്നും 31 ശരാശരിയില്‍ 473 റണ്‍സെടുത്ത അദ്ദേഹം ടീമിനെ പ്ലേഓഫിലെത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. നായകന്‍ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് അടക്കമുള്ള ബാറ്റിങ് ഇതിഹാസങ്ങളെ മറികടന്നാണ് ദേവ്ദത്ത് ടീമിന്റെ റണ്‍വേട്ടക്കാരനായി മാറിയത്. ഇതേ തുടര്‍ന്നു സീസണിലെ എമേര്‍ജിങ് താരമായും ഡിഡിപി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

 ഈ സീസണിലും മിന്നി

ഈ സീസണിലും മിന്നി

ഈ സീസണിലും മിന്നുന്ന ഫോമിലായിരുന്നു ദേവ്ദത്ത്. ആറു മല്‍സരങ്ങളില്‍ നിന്നും 39 ശരാശരിയില്‍ 197 റണ്‍സ് താരം നേടിയിരുന്നു. ഒരു സെഞ്ച്വറി ഉള്‍പ്പെടെയായിരുന്നു ഇത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയിലാണ് ദേവ്ദത്ത് പുറത്താവാതെ 101 റണ്‍സെടുത്തത്. വെറും 52 ബോളില്‍ 11 ബൗണ്ടറികളും ആറു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. 178 റണ്‍സ് ആര്‍സിബി വെറും 16.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ചേസ് ചെയ്തു ജയിച്ച കളിയില്‍ മാന്‍ ഓഫ് ദി മാച്ചായും ദേവ്ദത്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഐപിഎല്ലിനു മുമ്പ് നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്കു വേണ്ടിയും താരം റണ്‍മഴ പെയ്യിച്ചു. ഏഴു മല്‍സരങ്ങളില്‍ നിന്നും ദേവ്ദത്ത് വാരിക്കൂട്ടിയത് 737 റണ്‍സായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, May 9, 2021, 12:26 [IST]
Other articles published on May 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X