
പ്രായം കുറഞ്ഞ താരമായി പൃഥ്വി
ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ കൂടിയായ പൃഥ്വി പുതിയൊരു റെക്കോര്‍ഡാണ് ഈ മല്‍സരത്തില്‍ കുറിച്ചത്. ടെസ്റ്റില്‍ ഇന്ത്യയുടെ വിജയറണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഇനി 18 കാരനായ പൃഥ്വിക്കു സ്വന്തം.
പരമ്പരയില്‍ മൂന്ന് ഇന്നിങ്സുകളില്‍ മാത്രം കളിച്ച പൃഥ്വി 118.50 ശരാശരിയില്‍ 94.05 സ്ട്രൈക്ക്റേറ്റോടെ 237 റണ്‍സാണ് അടിച്ചെടുത്തത്. പരമ്പരയിലെ ടോപ്സ്‌കോററും താരം തന്നെ.

പത്ത് വിക്കറ്റ് വിജയം ഇതാദ്യം
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ തങ്ങളുടെ എക്കാലത്തെയും വലിയ മാര്‍ജിനിലുള്ള ജയമാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചത്. ടെസ്റ്റില്‍ ഇതിനു മുമ്പ് പത്ത് വിക്കറ്റിന് വിന്‍ഡീസിനെ മലര്‍ത്തിയടിക്കാന്‍ ഇന്ത്യക്കു സാധിച്ചിട്ടില്ല.

ഉമേഷ് മൂന്നാമത്തെ ബൗളര്‍
പേസര്‍ ഉമേഷ് യാദവാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജജയം എളുപ്പമാക്കിയത്. ടീമിന്റെ മുന്‍നിര പേസര്‍മാര്‍ക്കെല്ലാം വിശ്രമം നല്‍കിയതിനാല്‍ ബൗളിങിന് ചുക്കാന്‍ പിടിക്കേണ്ട ചുമതല ഉമേഷിനായിരുന്നു. താരം ഈ റോള്‍ ഭംഗിയാക്കുകയും ചെയ്തു. ആദ്യ ഇന്നിങ്സില്‍ ആറും രണ്ടാമിന്നിങ്സിലും നാലുമടക്കം കളിയില്‍ 10 വിക്കറ്റുകളാണ് ഉമേഷ് കടപുഴക്കിയത്.
ഇതോടെ നാട്ടില്‍ വച്ച് ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി 10 വിക്കറ്റ് നേട്ടം കൊയ്ത മൂന്നാമത്തെ പേസറായി ഉമേഷ് മാറി. ഇതിഹാസ താരങ്ങളായ കപില്‍ ദേവും ജവഗല്‍ ശ്രീനാഥും മാത്രമേ മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.
ഇത് കൂടാതെ ടെസ്റ്റില്‍ നാലു പന്തിനിടെ മൂന്നു വിക്കറ്റെടുത്ത മൂന്നാമത്തെ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡിനും ഉമേഷ് അര്‍ഹനായി.

മിസ്ബായെ മറികടന്ന് കോലി
കരിയറിലെ സുവര്‍ണ കാലത്തിലൂടെ കടന്നുപോവുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഈ ടെസ്റ്റിലും മോശമാക്കിയില്ല. ഒരു സെഞ്ച്വറിയടക്കം രണ്ട് ഇന്നിങ്സുകളില്‍ നിന്നും 92 ശരാശരിയില്‍ 59.74 സ്ട്രൈക്ക്റേറ്റില്‍ 184 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ഇതോടെ പുതിയൊരു റെക്കോര്‍ഡും കോലി കുറിച്ചു. ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഏഷ്യന്‍ ്ക്യാപ്റ്റനെന്ന നേട്ടത്തിനാണ് അദ്ദേഹം അര്‍ഹനായത്. 42 ടെസ്റ്റുകളില്‍ നിന്നും 4233 റണ്‍സാണ് കോലിയുടെ സമ്പാദ്യം.
പാകിസ്താന്റെ മുന്‍ നായകന്‍ മിസ്ബാഹുള്‍ ഹഖിന്റെ റെക്കോര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മറികടക്കുകയായിരുന്നു. 56 ടെസ്റ്റുകളില്‍ നിന്നും 4214 റണ്‍സാണ് മിസ്ബാ നേടിയിട്ടുള്ളത്.


Click it and Unblock the Notifications
