സഞ്ജുവിനെ ക്യാപ്റ്റനാക്കൂ, എല്ലാം ശരിയാകും! ധോണിയുമായി സാമ്യം, ബിസിസിഐയെ ഉപദേശിച്ച് നാസർ ഹുസൈൻ
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ 0-4 ന്റെ നാണംകെട്ട തകർച്ചയ്ക്കും ഒന്നാം നമ്പർ റാങ്കിങ് നഷ്ടമായതിനും പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ വൻ അഴിച്ചുപണികൾ വേണമെന്ന ആവശ്യവുമായി മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ രംഗത്ത്. നിലവിലെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കീഴിൽ ഇന്ത്യ തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങുന്ന പശ്ചാത്തലത്തിൽ, മലയാളി താരം സഞ്ജു സാംസണെ ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനാക്കണമെന്നാണ് നാസർ ഹുസൈന്റെ വിപ്ലവകരമായ നിർദ്ദേശം. സഞ്ജുവിന്റെ ശാന്തതയെ മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയോടാണ് അദ്ദേഹം ഉപമിച്ചത്.
"ധോണിയെപ്പോലെ ശാന്തൻ; സഞ്ജു ടീമിനെ നയിക്കണം"
പരമ്പരയിലെ പരാജയങ്ങൾക്ക് ശേഷം സഞ്ജുവിനെ ടീമിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യങ്ങൾ ശക്തമാകുന്നതിനിടെയാണ് നായകസ്ഥാനത്തേക്ക് തന്നെ സഞ്ജുവിന്റെ പേര് നിർദ്ദേശിച്ച് നാസർ ഹുസൈൻ രംഗത്തെത്തിയത്.

നാസർ ഹുസൈൻ പറഞ്ഞത്: "ബിസിസിഐ എന്റെ ഉപദേശം സ്വീകരിക്കുകയാണെങ്കിൽ, അവർ സഞ്ജു സാംസണെ ഇന്ത്യയുടെ പുതിയ ടി20ഐ ക്യാപ്റ്റനാക്കണം. വിക്കറ്റിന് പിന്നിലുള്ള അദ്ദേഹത്തിന്റെ ആ ശാന്തത എനിക്ക് ഏറെ ഇഷ്ടമാണ്. പണ്ട് എം.എസ് ധോണിക്ക് ഉണ്ടായിരുന്നതുപോലെയുള്ള ഒരു ശാന്തതയാണത്. ഒരു ക്യാപ്റ്റന് അത്യാവശ്യം വേണ്ട ഗുണവും അതുതന്നെയാണ്."
"ഇന്ത്യ മോശം ടീമല്ല, ഒരു പരമ്പര തോറ്റതേയുള്ളൂ"
തുടർച്ചയായ തോൽവികൾ കൊണ്ട് ഇന്ത്യ ഒരു മോശം ടി20 ടീമായി മാറുന്നില്ലെന്നും ഇംഗ്ലണ്ടിനെതിരെ ഒരു മോശം പരമ്പര കളിച്ചു എന്ന് മാത്രമേയുള്ളൂ എന്നും നാസർ ഹുസൈൻ വിലയിരുത്തി. ശരിയായ തീരുമാനങ്ങൾ എടുത്താൽ ടീം ശക്തമായി തിരിച്ചുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി:
"നിലവിൽ ഇന്ത്യ ഒരു മോശം ടി20 ടീമാണെന്ന് ഞാൻ കരുതുന്നില്ല. അവർ ഇംഗ്ലണ്ടിനെതിരെ ഒരു മോശം പരമ്പര കളിച്ചു എന്ന് മാത്രമേയുള്ളൂ. സഞ്ജുവിനെ പുതിയ ടി20 ക്യാപ്റ്റനാക്കുക, അങ്ങനെയെങ്കിൽ എല്ലാം വീണ്ടും പഴയപടി നല്ല രീതിയിലാകും (Back on track)."
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ മികച്ച രീതിയിൽ നയിച്ച പരിചയസമ്പത്തുള്ള സഞ്ജുവിനെ, ടീം തുടർച്ചയായി തഴയുന്നതിനിടയിലാണ് ഒരു വിദേശ മുൻ താരം തന്നെ ബിസിസിഐക്ക് ഇത്തരമൊരു വമ്പൻ ഉപദേശവുമായി എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇംഗ്ലണ്ടിനെതിരായ അവസാന ടി20-യിലും 56 റൺസിന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ നാണംകെട്ട പരമ്പര പരാജയവുമായാണ് ഇന്ത്യ മടങ്ങുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പര 0-4 എന്ന സ്കോറിനാണ് ആതിഥേയരായ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തീരുമാനം തെറ്റിച്ചുകൊണ്ട് ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 257/3 എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിൽ ഇഷാൻ കിഷൻ (56), തിലക് വർമ്മ (53) എന്നിവർ അർദ്ധ സെഞ്ചുറികളുമായി പൊരുതിയെങ്കിലും ഇന്ത്യയുടെ പോരാട്ടം 201/8 ൽ അവസാനിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications