Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്ഗാനെതിരായ ടെസ്റ്റില്‍ മുഹമ്മദ് ഷമി പുറത്ത്; നവദീപ് സെയ്‌നി ടീമില്‍

ദില്ലി: ചരിത്രത്തില്‍ ഇടംപിടിക്കുന്ന ഇന്ത്യ അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് മത്സരത്തില്‍ നിന്നും പേസര്‍ മുഹമ്മദ് ഷമി പുറത്ത്. വേണ്ടത്ര ശാരീരിക ക്ഷമതയില്ലെന്നു കണ്ടാണ് ഷമിയെ പുറത്താക്കിയത്. പകരം നവദീപ് സെയ്‌നി ടീമില്‍ ഇടം കണ്ടെത്തി. ജൂണ്‍ പതിനാലിന് ബെംഗളുരുവില്‍ വെച്ചാണ് അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ ആദ്യത്തെ ടെസ്റ്റ് കളിക്കുന്നത്.

shami

ഇതിന് മുന്നോടിയായി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്‌നസ് ടെസ്റ്റില്‍ ഷമി പരാജയപ്പെട്ടു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ ഷമി ദില്ലി ടീമില്‍ നിന്നും പുറത്തായിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തിന് ശാരീരിക ക്ഷമതാ ടെസ്റ്റ് നടത്തിയത്. ഷമി പുറത്തായതോടെ നവദീപിന് അവസരമൊരുങ്ങുകയും ചെയ്തു.

അടുത്തമാസം യുകെയില്‍ നടത്താനിരിക്കുന്ന ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച താരമാണ് സെയ്‌നി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീമിലെത്തിച്ചത്. 31 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 96 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് ഈ ഇരുപത്തിയഞ്ചുകാരന്‍. കളിക്കാരുടെ ശാരീരിക ക്ഷമത അളക്കാന്‍ ബിസിസിഐ യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കിയതും ഷമിക്ക് വിനയായി.

കരുണ്‍ നായരും, ഹാര്‍ദിക് പാണ്ഡ്യയുമാണ് യോ യോ ടെസ്റ്റില്‍ മുന്നിലെത്തിയവര്‍. 18 പോയന്റിന് മുകളില്‍ ഇവര്‍ നേടി. അതേസമയം, ഇന്ത്യ എ ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണിന് ടെസ്റ്റ് ജയിക്കാനായില്ല. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിയ സഞ്ജുവിന് ഇതോടെ മികച്ച അവസരം നഷ്ടമാകുകയും ചെയ്തു.

Story first published: Tuesday, June 12, 2018, 8:32 [IST]
Other articles published on Jun 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+