കോലി എങ്ങനെ യുവ ബൗളര്‍മാരുടെ വളര്‍ച്ചക്ക് സഹായിക്കുന്നു? വെളിപ്പെടുത്തി നവദീപ് സൈനി

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം വെറും അലങ്കാരം മാത്രമല്ലെന്ന് പ്രകടനത്തിലൂടെ തെളിയിക്കുന്ന താരമാണ് വിരാട് കോലി. എല്ലാ കാര്യത്തിലും സഹതാരങ്ങള്‍ക്ക് മാതൃകയാണ് കോലി. കളത്തിലെ ആക്രമണോത്സുകതയും ടീം സ്പിരിറ്റുമെല്ലാം ഏവര്‍ക്കും പ്രചോദനവുമാണ്. ഇന്ത്യയുടെ പേസ് ബൗളിങ് നിരയുടെ ഇന്നത്തെ രീതിയിലേക്ക് വളര്‍ന്നതിന് പിന്നില്‍ കോലിയുടെ പിന്തുണ വളരെ വലുതാണ്. ഇപ്പോഴിതാ കോലിയുടെ പിന്തുണ പേസ് ബൗളര്‍മാരെ എങ്ങനെയാണ് സഹായിക്കുന്നതെന്ന് യുവ ഇന്ത്യന്‍ പേസര്‍ നവദീപ് സൈനി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. 'എപ്പോഴും കേള്‍ക്കാന്‍ മനസുകാണിക്കുന്ന ആളാണ് കോലി. ആദ്യം ടീമിന്റെ പദ്ധതിക്കനുസരിച്ച് പന്തെറിയാന്‍ ആവിശ്യപ്പെടും.

എന്നാല്‍ ഇത് ഫലം ചെയ്യുന്നില്ലെങ്കില്‍ രക്ഷകനായി കോലിയെത്തും. എന്താണ് പ്രശ്‌നമെന്ന് ബൗളറോട് ചോദിക്കും. കോലി എപ്പോഴും പ്രോത്സാഹനം നല്‍കുന്നത് വലിയ പ്രചോദനമാണ്. ഒരു ക്രിക്കറ്റ് താരമെന്നാല്‍ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ചും അടുത്തത് എന്താണ് ചെയ്യാന്‍ പോകുന്നതെന്നതിനെക്കുറിച്ചും ബോധ്യം വേണം. ആദ്യം നമ്മുടെ പദ്ധതി എന്തെന്ന് കേട്ടശേഷം മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ കോലി പറയും. നിനക്കിത് ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം എപ്പോഴും പറയും. പക്ഷേ നല്ല പ്രതികരണം ബൗളറുടെ ഭാഗത്തുനിന്നും ഉണ്ടാകണം'-സൈനി പറഞ്ഞു.

അന്ന് ഡിആര്‍എസ് ഉണ്ടായിരുന്നെങ്കില്‍ നേരത്തെ തന്നെ 10 വിക്കറ്റ് നേടിയേനെ: അനില്‍ കുംബ്ലെ

കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരമാണ് സൈനി. ഐപിഎല്ലില്‍ ബംഗളൂരുവിനൊപ്പമുള്ള മികച്ച പ്രകടനമാണ് സൈനിക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. മികച്ച വേഗത്തിനൊപ്പം ലെങ്തും കാത്തുസൂക്ഷിക്കുന്ന സൈനി 2019 ഡിസംബര്‍ 22ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലൂടെയാണ് ഏകദിന അരങ്ങേറ്റം കുറിച്ചത.് അഞ്ച് ഏകദിനത്തില്‍ നിന്ന് അഞ്ച് വിക്കറ്റും സൈനിയുടെ പേരിലുണ്ട്. 2019 ആഗസ്റ്റില്‍ ടി20 അരങ്ങേറ്റം നടത്തിയ സൈനി 9 ടി20യില്‍ നിന്ന് 13 വിക്കറ്റും വീഴ്ത്തി. ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം പരിമിത ഓവര്‍ ക്രിക്കറ്റിലെ സ്ഥിര സാന്നിധ്യമായി ഇതിനോടകം സൈനി മാറിക്കഴിഞ്ഞു. 27കാരനായ താരം 13 ഐപിഎല്ലില്‍ നിന്നായി 11 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിലെ പ്രകടനം സൈനിക്ക് നിര്‍ണ്ണായകമാണ്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ സ്ഥാനം പിടിക്കാന്‍ സൈനിക്ക് മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, August 1, 2020, 15:23 [IST]
Other articles published on Aug 1, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X