Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലുദിന ടെസ്റ്റിന്റെ ആരാധകനല്ല; ഐസിസി തീരുമാനം മാറ്റുമെന്നാണ് വിശ്വാസം: നഥാന്‍ ലയോണ്‍

സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റിനെ നാല് ദിവസമാക്കി ചുരുക്കാനുള്ള ഐസിസിയുടെ തീരുമാനത്തോട് പ്രതികരിച്ച് ഓസ്‌ട്രേലിയന്‍ സ്പിന്‍ ബൗളര്‍ നഥാന്‍ ലയോണ്‍. ഒരിക്കലും നാല് ദിന ടെസ്റ്റിന്റെ ആരാധകനല്ലെന്നും ഐസിസി ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ്് ചാമ്പ്യന്‍ഷിപ്പ് 2023ല്‍ കൊണ്ടുവരാനാണ് ഐസിസി പദ്ധതിയിടുന്നത്. ബിസിസിഐയും ഇതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

ലോകത്തിലെ മികച്ച മത്സരങ്ങള്‍ എടുത്തുനോക്കിയാല്‍ അതില്‍ നിങ്ങള്‍ക്ക് ചില ടെസ്റ്റ് മത്സരങ്ങളും കാണാം. ഞാന്‍ ഭാഗമായിട്ടുള്ള പല ടെസ്റ്റ് മത്സരങ്ങളിലും അഞ്ചാം ദിനത്തിലാണ് വഴിത്തിരിവുണ്ടായത്. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍ 2014ല്‍ അഡലെയ്ഡില്‍ നടന്ന മത്സരം നോക്കുക. അഞ്ചാം ദിനത്തിന്റെ അവസാന അര മണിക്കൂറിലാണ് കളി മാറിയത്. 2014ല്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ കേപ്ടൗണില്‍ നടന്ന മത്സര നോക്കുക അഞ്ചാം ദിനത്തില്‍ രണ്ട് ഓവര്‍ മാത്രം അവശേഷിക്കവെയാണ് മത്സരത്തിന്റെ ഫലം മാറി മറിഞ്ഞത്.

nathanlyon

ടെസ്റ്റില്‍ അഞ്ചാം ദിനമെന്നത് ഏറെ നിര്‍ണ്ണായകമാണ്. ആ ദിവസമാണ് പലപ്പോഴും മത്സരവിധി തീരുമാനിക്കുന്നത്. ഐസിസിയുടെ പുതിയ നീക്കത്തെ ഞാന്‍ എതിര്‍ക്കുന്നു. അവര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുമെന്ന് ഉറച്ച് വിശ്വസിക്കുന്നു - ലയോണ്‍ ക്രിക്കറ്റ് ഡോട്ട് കോം ഡോട്ട് എയുവില്‍ കുറിച്ചു. ലയോണിനെക്കൂടാതെ മറ്റ് പല ക്രിക്കറ്റ് താരങ്ങളും നാല് ദിവസ ടെസ്റ്റിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ മനോഹാരിതയെ തകര്‍ക്കുന്നതാണ് ഐസിസിയുടെ പുതിയ തീരുമാനമെന്നാണ് പല താരങ്ങളും പ്രതികരിച്ചത്.

Story first published: Wednesday, January 1, 2020, 17:33 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+