Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നഥാന്‍ ലിയോണിനും പരിക്ക്; മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിയര്‍ക്കും

റാഞ്ചി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് റാഞ്ചിയില്‍ നടക്കാനിരിക്കെ ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണും പരിക്ക്. കൈവിരലിന് പരിക്കേറ്റ ലിയോണ്‍ 16ന് ആരംഭിക്കുന്ന ടെസ്റ്റില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. നേരത്തെ ഫാസ്റ്റ് ബൗളറായ മിച്ചല്‍ സ്റ്റാര്‍ക്കും ഓണ്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും പരിക്കേറ്റ് പിന്‍മാറിയിരുന്നു.

ഇതോടെ ഓസീസിന്റെ ബൗളിങ് മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റുകള്‍ വീഴ്ത്തിയ ലിയോണിന്റെ നഷ്ടമാകും ഓസ്‌ട്രേലിയയെ കാര്യമായി ബാധിക്കുക. റാഞ്ചിയിലും ഇന്ത്യ സ്പിന്‍ പിച്ച് ഒരുക്കുമെന്നാണ് സൂചന. അങ്ങിനെയെങ്കില്‍ മറ്റൊരു സ്പിന്നറെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഓസ്‌ട്രേലിയ നിര്‍ബന്ധിതമാകും.

nathanlyon

ഓഫ് സ്പിന്നറായ ലിയോണിന്റെ വലതുകൈവിരലുകള്‍ക്കാണ് പരിക്കേറ്റത്. വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഇത്തരത്തില്‍ വിരലുകളില്‍ പരിക്കുണ്ടാകുന്നുണ്ടെന്ന് ലിയോണ്‍ പറയുന്നു. വളരെ വേദനയുള്ള പരിക്കാണിത്. മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ലിയോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

സബ് കോണ്ടിനന്റില്‍ അശ്വിന്‍ ബൗള്‍ ചെയ്യുന്നത് എങ്ങിനെയെന്ന് താന്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇടതുകൈയ്യന്മാര്‍ക്കും വലതുകൈയ്യന്മാര്‍ക്കും അശ്വിന്‍ പന്തെറിയുന്നത് വ്യത്യസ്തമായ രീതിയിലാണ്. അശ്വിന്റെ ബൗളിങ്ങില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്നും ലിയോണ്‍ പറയുന്നു.

Story first published: Tuesday, March 14, 2017, 8:49 [IST]
Other articles published on Mar 14, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+