For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'വളരെ നിരാശ ഉണ്ടാക്കുന്ന കാര്യമാണത്'- വിരാട് കോലി പാതി വഴിയില്‍ മടങ്ങുന്നതിനെക്കുറിച്ച് ലയണ്‍

സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആവേശം അവസാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത് ഇന്ത്യയുടെ ഓസീസ് പര്യടനത്തിനായാണ്. ടെസ്റ്റും ഏകദിനവും ടി20യും അടങ്ങുന്ന പരമ്പരക്കായി ഇന്ത്യന്‍ സംഘം ഉടന്‍ തന്നെ ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. ടൂര്‍ണമെന്റിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുമെന്നതാണ്. ഭാര്യ അനുഷ്‌കയ്ക്കും കോലിക്കും കുഞ്ഞ് പിറക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നത്. നാല് ടെസ്റ്റുകളാണ് മത്സരത്തിലുള്ളത്. കോലി ആദ്യ ടെസ്റ്റിന് ശേഷം മടങ്ങുമെന്ന് ബിസിസിഐ വ്യക്തമാക്കിയതിന് പിന്നാലെ തന്റെ നിരാശ തുറന്ന് പറഞ്ഞിരിക്കുകയാണ് ഓസീസ് സ്പിന്‍ ബൗളര്‍ നഥാന്‍ ലയണ്‍.

virat

'സത്യസന്ധമായി പറഞ്ഞാല്‍ വളരെ നിരാശയുണ്ടാക്കുന്ന കാര്യമാണത്. വിരാട് കോലിക്കും ഭാര്യം അനുഷ്‌കയ്ക്കും ആദ്യ കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. എല്ലാവിധ ആശംസകളും നേരുന്നു. എന്നാല്‍ പരമ്പരയെ സംബന്ധിച്ച് വളരെ നിരാശയുണ്ടാക്കുന്ന കാര്യമാണത്. ഏറ്റവും മികച്ച താരത്തിനെതിരേ കളിക്കുന്നതിനായിരിക്കും എല്ലാവര്‍ക്കും താല്‍പര്യം. വിരാട് കോലി സ്റ്റീവ് സ്മിത്തിനും മാര്‍നസ് ലാബുഷാനെയ്ക്കുമൊപ്പം ലോകത്തിലെ മികച്ച താരമാണെന്ന് ഞാന്‍ കരുതുന്നു. കോലി മടങ്ങുന്നത് സങ്കടകരമാണെങ്കിലും മറ്റ് ചില സൂപ്പര്‍ താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ക്കൊപ്പം ചില യുവതാരങ്ങളും ഇന്ത്യന്‍ ടീമിലേക്ക് എത്തിയതോടെ വലിയ വെല്ലുവിളിയാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്. കോലി ഇല്ലെന്ന് വെച്ച് റൂമില്‍ വിശ്രമിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല'-ലയണ്‍ പറഞ്ഞു.

2019ല്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിച്ചിരുന്നു. അന്ന് കോലിയും പുജാരയുമെല്ലാം തിളങ്ങിയിരുന്നു. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമൊന്നും ഇല്ലാത്ത ടീമിനെയാണ് അന്ന് കോലിപ്പട തോല്‍പ്പിച്ചത്. ഇതിന് പ്രതികാരം വീട്ടാന്‍ കാത്തിരിക്കുകയാണ് ഓസീസ് ടീം. വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ത്തന്നെ രോഹിത് ശര്‍മയെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലിനിടെ പരിക്കേറ്റ താരം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി പരിശീലനത്തിന് വിധേയനാകും. പരിശോധനയില്‍ ആരോഗ്യവാനാണെന്ന് തെളിഞ്ഞാലാണ് അദ്ദേഹത്തിന് പരമ്പരയില്‍ പങ്കെടുക്കാനാവുക. പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് രോഹിതിന് പരിഗണിച്ചിട്ടില്ല. സാഹചര്യം പരിഗണിച്ച് ടീമിലേക്ക് പരിഗണിക്കുമെന്നാണ് നിലവിലെ വിവരം.

Story first published: Wednesday, November 11, 2020, 20:31 [IST]
Other articles published on Nov 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+